ഒരു കമ്പനിയുടെ വിപണി മൂല്യമാണ് ഓഹരികളുടെ വില നിർണയിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരികൾ എല്ലാം ഉയർന്ന വിപണി മൂല്യമുള്ള കമ്പനികളുടേത് തന്നെയാണ്. ഈ കമ്പനികൾക്ക് സ്ഥിരമായ വളർച്ചയും ലാഭക്ഷമതയും ഉണ്ടാകും. ഇത് ഓഹരികളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു.
ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരിക്ക് വില എത്രയാണെന്നോ 491,840.00 ഡോളർ. ഏക്ദേശം നാല് കോടി രൂപയോളം വരുമിത്. ഓഹരി ബെർക്‌ഷയർ ഹാത്‍വേയുടേതാണ് (BERKSHIRE HATHAWAY INC.). ആഗോള നിക്ഷേപകനായ വാറൻ ബഫറ്റിൻെറ (Warren Buffett) നേതൃത്വത്തിലുള്ള കമ്പനിയുടേതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരിർ. ഓരോ ഓഹരിക്കും 400,000 ഡോളറിലധികമാണ് വില. ബെർക്‌ഷെയർ ഹാത്‌വേയുടെ വിപണി മൂല്യം 64000 കോടി ഡോളറിലധികം ആണ്. ലോകത്തിലെ ഭീമൻ കമ്പനികളിലൊന്നാണിത്.വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങൾ തന്നെയാണ് കമ്പനിയുടെ വിജയത്തിന് പിന്നിൽ.