ആരോഗ്യപ്രവർത്തകരെ (Healthcare Professionals) അക്രമിച്ചാൽ ഇനി തടവും പിഴയും; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം

healthcare-staff-safety-ordinance-has-approved-by-kerala-cabinet

Thiruvananthapuram: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് Kerala മന്ത്രിസഭാ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഉൾക്കൊള്ളിച്ചാണ് ഓർഡിനൻസ്. ആരോഗ്യ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും. അധിക്ഷേപം, അസഭ്യം പറയുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നത് നിയമത്തിൻ്റെ പരിധിയിൽ വരും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുകയോ അതിന് പ്രേരിപ്പികുകയോ ചെയ്താൽ ആറ് മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപയോളം […]

കോടതി ഉത്തരവുണ്ടായിട്ടും സഭ അനുമതി കിട്ടിയില്ല, പള്ളിക്ക് പുറത്ത് വെച്ച് വധുവിന് മാല ചാർത്തി

കാസർകോട്: ഇതര ക്രൈസ്തവ സഭകളിൽ നിന്ന് വിവാഹം കഴിക്കാം എന്ന ഉത്തരവ് ഉണ്ടായിട്ടും ക്നാനായ സഭ അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് കാസർകോട് കൊട്ടോടി സ്വദേശിയായ യുവാവ് വധുവിനെ മാല ചാർത്തിയത് പള്ളിക്ക് പുറത്ത് വച്ച്. കൊട്ടോടി സെന്റ് ആന്റ്സ് ഇടവകാംഗമായ ജസ്റ്റിൻ ജോണിനാണ് ഈ ദുരാനുഭവം. ക്നാനായ സഭാംഗങ്ങള്‍ക്ക് സഭാംഗത്വം നഷ്ടപ്പെടുത്താതെ തന്നെ മറ്റു ക്രൈസ്തവ സഭകളില്‍നിന്ന് വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ സിറോ മലബാര്‍ സഭ തലശേരി രൂപതയ്ക്ക് കീഴിലെ […]

Kasaragod ജില്ലയുടെ ഇരുപത്തഞ്ചാമത് കളക്ടറായി കെ ഇൻപശേഖരൻ ചുമതലയേറ്റു

inpasekharan-k-appointed-as-new-kasargod-new-collector

Kasaragod: കാസർകോട് ജില്ലയുടെ ഇരുപത്തഞ്ചാമത് കളക്ടറായി കെ ഇൻപശേഖരൻ ചുമതലയേറ്റു.നിലവിലുള്ള കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ജല അതോറിറ്റി എംഡിയായി സ്ഥാനം നൽകിയതോടെയാണ് കാസർകോട് കളക്ടറായി കെ ഇൻപശേഖരനെ നിയമിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കളക്ടറുടെ ചേമ്പറിൽ കുടുംബസമേതമാണ് ഇദ്ദേഹം എത്തിയത്. എഡിഎം കെ നവീൻ ബാബു, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, അസി. കളക്ടർ മിഥുൻ പ്രേംരാജ്, ജില്ലാ ലോ ഓഫീസർ കെ. മുഹമ്മദ് കുഞ്ഞി, ഫിനാൻസ് ഓഫീസർ എം.ശിവപ്രകാശൻ നായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ജില്ലാ […]

കോഴിക്കോട് Train Case: ട്രെയിൻ തീവെപ്പ്: ഐജി പി വിജയനെ സസ്‌പെൻഡ് ചെയ്തു

IG-P-Vijayan-vijayan-suspension

തിരുവനന്തപുരം: ഐജി പി വിജയനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി അന്വേഷണച്ചുമതലയിൽ ഇല്ലാത്ത ഐജി ബന്ധപ്പെട്ടതിനാണ് നടപടി. എഡിജിപി എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. നേരത്തെ വിജയനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്നു മാറ്റിയിരുന്നു. കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീകൊളുത്തിയ സംഭവം നടക്കുമ്പോൾ തീവ്രവാദവിരുദ്ധ സ്ക്വാഡിൻ്റെ ഐജിയായിരുന്നു പി വിജയൻ. സംഭവസ്ഥലം പി വിജയൻ സന്ദർശിക്കുകയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. […]

test