സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ചതായി പരാതി (Thamarassery)
Thamarassery: താമരശ്ശേരി വള്ളിയാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സ് കാറിൽ ഉരസിയതുമായുളള തർക്കം സംസാരിച്ച് പരിഹരിക്കുന്നതിനിടെ ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി. പരുക്കേറ്റ മടവൂർ ബസ്സിൻ്റെ ക്ലീനർ കൈപ്പുറംപൊയിൽ ഫാസിൽ Thamarassery താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിവാരം പൊട്ടിക്കൈ ഭാഗത്ത് വെച്ച് ബസ് കാറിൽ ഉരസി എന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ ബസ്സിനെ പിന്തുടർന്ന് വളളിയാട് വെച്ച് ബസ് തടഞ്ഞു നിർത്തി, തുടർന്ന് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ക്ലീനർ തടയുകയായിരുന്നെന്നും, ശേഷം പ്രശ്നം സംസാരിച്ചു തീർന്നെന്നും, […]
വളാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട; നാല് പേർ അറസ്റ്റിൽ (Malappuram)
Malappuram: ഏജന്റുമാർ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് Malappuram ജില്ലയിലെത്തിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വളാഞ്ചേരിയുടെ വിവിധ ഇടങ്ങളിൽ നിന്ന് നാല് പേർ അറസ്റ്റിലായി. ഇന്നലെ നടത്തിയ രാത്രികാല പരിശോധനയിൽ മലപ്പുറം ജില്ലഅതിർത്തിയായ വളാഞ്ചേരി കൊടുമുടി എന്ന സ്ഥലത്ത് വെച്ച് KL 60 […]
പോക്സോ കേസിൽ അറസ്റ്റിലായ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ (Wayanad)
Wayanad: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗി കാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴി ഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ. തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (31) ആണ് സൈബർ പോലീസിന്റെ പിടിയിലായത്. ഉണ്ണികൃഷ്ണനെ കൂടാതെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത് കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ് (30)നെതിരെയും സൈബർ പോലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് വിധേയയാക്കി മൊബൈലിൽ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.
കൈരളി സ്റ്റീൽ (Kairali Steel) പൊട്ടിത്തെറി, ജനറൽ മാനേജർ അറസ്റ്റിൽ.
Palakkad: കഞ്ചിക്കോട് Kairali Steel Factory യിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ ജനറൽ മാനേജർ അറസ്റ്റിൽ. ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തത്. ഫാക്ടറിയിൽ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഫർണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ എസ്‌കവേറ്റർ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദ് (21) മരിച്ചിരുന്നു. പൊട്ടിത്തെറിയുണ്ടായപ്പോൾ മറ്റ് തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും അരവിന്ദ് ഫാക്ടറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൃതദേഹം […]
യുവാവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Thamarassery)
Thamarassery: അമ്പായത്തോട് വട്ടക്കണ്ടി ശരത് ലാൽ (26) നെയാണ് ഇന്നു രാവിലെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പായത്തോട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: അലിഷ്, മകൻ: അലോക്. പിതാവ്: രവി. മാതാവ്: സൗമിനി. മൃതദേഹം Thamarassery താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്, പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
താമരശ്ശേരി (Thamarassery) ചുരത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
Thamarassery: ചുരം എട്ടാം വളവിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ വൺവേ ആയി കടന്നു പോകുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. കെ എസ്ആർടി സി യുടെ പിറകിൽ പിക്കപ്പും കാറും ഇടിച്ച് അതിന് പിറകിലായി വന്ന ലോറി കാനയിൽ വീണുമാണ് അപകടം, ആർക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെതി ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍ ( Thiruvananthapuram)
Thiruvananthapuram: 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.
വഴിയരികിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് ഫോണുകൾ കവർന്നു,പ്രതി പിടിയിൽ (Ramanattukara)
Kozhikode: രാമനാട്ടുകര ഫുട്പാത്തിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി എസ് ഹരീഷിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിൻഹാജ് (18)-നെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 15 ന് രാത്രി സമയത്ത് Ramanattukara സുരഭിമാളിനു സമീപത്തെ പള്ളിയിൽ നിന്നും നിസ്കാരം […]
പൂനൂർ ഗാഥ കോളേജ് (Poonoor) വിജയോത്സവ പരിപാടിയും റാങ്ക് വിജയി ആര്യയ്ക്ക് ആദരവും സംഘടിപ്പിച്ചു
Poonoor : പൂനൂർ ഗാഥ കോളേജ് സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിൽ എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിലെ മികച്ച വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്ത നീറ്റ് പരീക്ഷയിലെ കേരളത്തിലെ ഒന്നാംറാങ്ക് വിജയി ആർ.എസ്. ആര്യയെ ആദരിച്ചു.പരിപാടിയിൽ റജി വടക്കയിൽ അധ്യക്ഷനായി. എസ്.എസ്.എ മുൻ ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ .യു.കെ.മുഹമ്മത് ഉദ്ഘാ ടനം ചെയ്തു. ആർ.എസ്.ആര്യയെ യു.കെ. ബാവ മാസ്റ്റർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.മികച്ച വിജയികൾക്ക് […]
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു (Thrissur)
Thrissur: കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ശരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടിപ്പാലത്തിങ്കൽ വീട്ടിൽ റഫീഖ് (45) ഉമ്മൻതറക്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം […]
അടിവാരത്ത് (Adivaram) നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി
Adivaram: ചുരം ഇറങ്ങിവരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കടയിലേക്ക് പഞ്ഞുകയറി അപകടം.അടിവാരത്ത് ലഞ്ചോൺ റസ്റ്റോറന്റിന്റെയും കൂൾബാറിന്റെയും ഇടയിലുള്ള ഭാഗത്തേക്കാണ് ലോറി കയറിയത്.ഉച്ച സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി.കട വരാന്തക്കും രണ്ടു ബെെക്കുകള്‍ക്കും നിസാര കേടുപാടുകള്‍ സംഭവിച്ചു.വളവുമായി മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
AIMS: കിനാലൂരിൽ (Balussery) സ്വകാര്യഭൂമി ഏറ്റെടുക്കാൻ ഉത്തരവായി
Balussery:സംസ്ഥാനത്ത് എയിംസ് (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി ബാലുശേരി നിയോജകമണ്ഡലത്തിലെ കിനാലൂരിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവിറക്കി. കിനാലൂർ, കാന്തലാട് വില്ലേജുകളിൽ കെഎസ്ഐഡിസിയുടെ കൈവശത്തിലുള്ള ഭൂമിക്കുപുറമെ 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും 40.6802 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഴുവൻ ഭൂവുടമകളും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം കൊയിലാണ്ടി സ്പെഷൽ തഹസിൽദാറെ രേഖാമൂലം അറിയിക്കണം. സംസ്ഥാന സർക്കാർ നൽകുന്ന […]