നീറ്റ് പരീക്ഷ : അഭിമാന നേട്ടവുമായി താമരശ്ശേരി (Thamarassery) സ്വദേശിനി ആര്യ
Thamarassery: നീറ്റ് പരീക്ഷ യിൽ 23-ാം റാങ്കുമായി Thamarassery സ്വദേശിനി ആര്യ കരസ്ഥമാക്കി, പള്ളിപ്പുറം വാടിക്കൽ ആര്യ ആര്‍.എസ് ആണ് ആദ്യ 50 റാങ്ക് ജേതാക്കളിൽ ഇടംപിടിച്ച ഏക മലയാളി. 99.99 ശതമാനം സ്‌കോർ ലഭിച്ച രണ്ടു പേര്‍ ഒന്നാം റാങ്ക് നേടി. ആദ്യ 10 റാങ്കുകാരില്‍ ഒമ്പതു പേർആൺകുട്ടികളാണ്. അൽഫോൺസ സ്കൂൾ വിദ്യാർഥിയാണ് ആര്യ. Thamarassery പോലീസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ രമേശ് ബാബുവിന്റെയും ഷൈമ ദമ്പതികളുടെ മകളാണ്. പള്ളിപ്പുറം വെണ്ടയ്ക്കും […]
വടകരയിൽ (Vadakara) യുവാവ് വൈദ്യുതി ആഘാതമേറ്റ് മരിച്ചു
Vadakara: കാർപന്റർ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയിൽ സനിൽ കുമാർ (32) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയിൽ ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെയാണ് അപകടം. ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ Vadakara സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ശാന്ത. ഭാര്യ: അനോന (പതിയാരക്കര). മകൾ: സാൻവിയ. സഹോദരി: സനിഷ […]