ആര്യക്ക് (Thamarassery) ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദരം
Thamarassery: നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ Thamarassery പോലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രമേഷ് ബാബുവിൻ്റെ മകൾ ആര്യയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അനുമോദിച്ചു. ഇൻറലിജൻസ് എ ഡി ജി പിക്ക് വേണ്ടി ഇൻറലിജൻസ് റയിഞ്ച് എസ് പി സാബു IPS ഉപഹാരം നൽകി. ഇൻറലിജൻസ് ഡി. വൈ എസ് പി ( SSB) ബിജു, സർക്കിൾ ഇൻസ്പെക്ടർ (SSB റൂറൽ) സുനിൽ തുടങ്ങിയവരും ഉപഹാരം നൽകി.
Edavanna-Thamarassery-Koyilandy സംസ്ഥാനപാത നവീകരണം; അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രക്ഷോഭത്തിന്
Omassery: Edavanna-Thamarassery-Koyilandy സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളിൽ ഓമശ്ശേരിയോട് കെ.എസ്.ടി.പിയും നിർമാണ കമ്പനിയായ ശ്രീധന്യയും കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വാക്കുപാലിക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധത്തിൽ നിർമാണ പ്രവൃത്തികൾ അശാസ്ത്രീയമായി നടത്തിയും KSTP യും നിർമാണ കമ്പനിയും നാട്ടുകാരെ വെല്ലുവിളിക്കുകയാണെന്ന് ഭരണസമിതി ആരോപിച്ചു. ഓമശ്ശേരി ടൗണിൽപോലും നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. താഴെ ഓമശ്ശേരി, മങ്ങാട്, മുടൂർ, കൂടത്തായി ഭാഗങ്ങളിലൊക്കെ ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. സംസ്ഥാന പാതയിൽ പലയിടത്തും അപകടക്കെണിയുണ്ട്. കഴിഞ്ഞ ദിവസം […]
കേരളത്തിൽ (Kerala) എവിടേക്കും 16 മണിക്കൂറിൽ സാധനങ്ങൾ എത്തും, കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് മുതൽ
Thiruvananthapuram: കൊറിയർ സമയത്ത് എത്തുമോ എന്ന ടെൻഷൻ ഇനി വേണ്ട. കേരളത്തിലെവിടെയും (Kerala) 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കാനുള്ള കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസുമായി കെഎസ്ആർടിസി. ഇന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് KSRTC Thiruvananthapuram Central Depot അങ്കണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കലക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് […]
പരപ്പൻ പൊയിലിൽ (Thamarassery) ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടു പേർക്ക്
Thamarassery: പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ട് കോഴിമുട്ട കടയിൽ നൽകാനായി ഇറക്കിക്കൊണ്ടിരുന്ന ആളുടെ മേലെ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഈങ്ങാപ്പുഴ Baba Fruits പയോണ സ്വദേശി മൊയ്തീൻ, രാമനാട്ടുകര കോച്ചാംപള്ളി അർബാസ് (19)എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കിയത് എഐ കാമറ (Pathanamthitta)
Pathanamthitta: മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ. മോഷ്ടാവിന്റെ ചിത്രം സഹിതം വാഹനഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുൾപ്പടെയുള്ളവ മോഷ്ടിച്ച കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25-നാണ് ഇയാൾ മോചിതനായത്. പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം […]
കോഴി (Kozhikode) വ്യാപാരികളുടെ സമരം ഒത്തുതീർപ്പായി
Kozhikkode: കോഴിയുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴി ഫാം ഉടമകളുടെ നടപടിക്കെതിരേ കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരികൾ ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നലെ മലപ്പുറത്ത് ചേർന്ന ചിക്കൻ ഫാം ഉടമകളുടെയും ചിക്കൻ വ്യാപാരി സമിതിയുടെയും നേതാക്കൾ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. കേരളത്തിലെ ഫാമിൽ നിന്ന് ലഭിക്കുന്ന കോഴിക്ക് കിലോയിൽ രണ്ടു രൂപ കുറയ്ക്കാൻ ഫാം ഉടമകൾ തയാറായതോടെയാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഇതോടെ മൂന്ന് ദിവസം നടത്താൻ തീരുമാനിച്ചിരുന്ന കടയടപ്പ് സമരം കോഴിക്കോട് ജില്ലയിൽ പിൻവലിച്ചു. […]
വയനാട്ടിൽ (Wayanad) കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
Wayanad: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്കരൻ (55) ആണു മരിച്ചത്. പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്കരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോളനിക്കാർ ഒച്ചവച്ചതോടെ ആന പിന്തിരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാസ്കരനെ പന്തല്ലൂർ Government ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം.
ഹണി ട്രാപ്: യുവാവിൽനിന്ന് (Kochi) പണം തട്ടിയ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
Kochi: ഡേറ്റിങ് ആപ്പിലൂട പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരി (Thamarassery) വാഹനാപകടം ഭാര്യയും ഭർത്താവും മരണപ്പെട്ടു
Thamarassery:ഇന്നലെ ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഷ്ണുപ്രിയ(24) മരണപ്പെട്ടു. വിഷ്ണുപ്രിയയുടെ ഭർത്താവ് അഖിൽ രാവിലെ മരണപ്പെട്ടിരുന്നു.അഖിലിന്റെ മരണാന്തര ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഭാര്യയുടെ മരണ വിവരം കുടുംബത്തെ തേടിയെത്തിയത്. കോരങ്ങാട് സ്വദേശികളായ ദമ്പതികള്‍ ഇന്നലെ ബൈക്കിൽ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരിൽ വെച്ചായിരുന്നു അപകടം.