സംസ്ഥാനത്ത് ഡെങ്കിപ്പനി (Dengue fever) വ്യാപിക്കുന്നു;രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്
Thiruvananthapuram: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ഈമാസം ഇതുവരെ 2800 പേരാണ് Dengue fever ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് രോഗംസ്ഥിരീകരിച്ചു. മറ്റുള്ളവർ ഫലം കാത്ത് ചികിത്സയിലാണ്. ശരാശരി 15 പേർ വീതം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജുകളിലെത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇതോടെ,ഐ.സി.യു, വെന്റിലേറ്റർ സംവിധാനങ്ങൾക്കും ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 8000 അധികംപനി ബാധിതരാണ് കൊച്ചിയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 190 പേർക്ക് Dengue […]
ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ (Alappuzha)
Alappuzha: ബൈക്കിലെത്തി മധ്യവയസ്കന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അടൂരിൽ പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്‍റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന് തങ്കപ്പന്‍റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു. തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ […]
കോഴിക്കോട്ടേക്ക് (Kozhikode) എംഡിഎംഎയും ഹാഷിഷ് ഓയിലും കടത്ത്-ഒളിവിലായിരുന്ന പ്രതി പിടിയിൽ
Kozhikode: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന കേസിലെ പ്രധാന പ്രതിയെ ടൗൺ പൊലീസ് പിടികൂടി. കാസർകോട് ഉപ്പളയിലെ മുഹമ്മദീയ മൻസിലിലെ മുഹമ്മദ് മുസമ്മിൽ എന്ന മുസുവാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. 2023 ജനുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് സിയാദും പാർട്ടിയും പട്രോളിങ് ഡ്യൂട്ടിക്കിടെ അബ്ദുൽ നാസർ, ഷറഫുദ്ദീൻ, ഷബീർ എന്നിവരെ 84 ഗ്രാം എംഡിഎംഐ 18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് […]
പുതുപ്പാടിയിൽ (Puthuppady) നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു,നാല് പോസ്റ്റുകൾ ഒടിഞ്ഞു
Puthuppady: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് നാലു പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. Thamarassery ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം.
താമരശ്ശേരി (Thamarassery) യിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർകൂടി പിടിയിലായി
Thamarassery: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ തട്ടികൊണ്ടു പോയതിൽ നേരിട്ട് ബന്ധമുള്ളവരാണ്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. ഗൾഫിലെ പണമിടപാട് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് പോയത്.അഷറഫിൻ്റെ ഭാര്യാ സഹോദരനുമായിട്ടുള്ള ഇടപാടിൻ്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകൽ. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന തച്ചംപൊയിൽ പയ്യമ്പാടി മുഹമ്മദ് അഷ്റഫിനെ (55)നെയായിരുന്നു തട്ടിക്കൊണ്ട് പോയത്.അഷറഫിനെ ദിവസങ്ങൾക്ക് ശേഷം കൊല്ലം ജില്ലയിലെ കിളിമാനൂരിൽ ഉപേക്ഷിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇനി 4 പേരെയാണ് പിടികൂടാനുള്ളത്. […]