(Thamarassery) പരപ്പൻപൊയിലിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം:ചമൽ സ്വദേശി മരണപ്പെട്ടു
Thamarassery: പരപ്പൻപൊയിലിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ ചമൽ സ്വദേശി മരണപ്പെട്ടു.താമരശ്ശേരിയിലെ വ്യാപാരിയായ പെരുമ്പള്ളി ആറാംമുക്ക് കാരപ്പറ്റപുറായിൽ അബ്ദുൽ അസീസ്(60) ആണ് മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു അപകടം. Thamarassery പഴയ ബസ്റ്റാന്റിന് സമീപം മുല്ലേരി ബസാറിൽ ഹോട്ടൽ നടത്തി വരികയായിരുന്നു. ഇറച്ചി വാങ്ങാനായി വാവാടേക്ക് പോകുമ്പോൾ പരപ്പൻപൊയിൽ ആലിൻചുവടിന് സമീപത്തായിരുന്നു അപകടം. ഉടൻ തന്നെ Kozhikode Medical College ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.