താമരശ്ശേരി (Thamarassery) ചുരത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
Thamarassery: ചുരം എട്ടാം വളവിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ വൺവേ ആയി കടന്നു പോകുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. കെ എസ്ആർടി സി യുടെ പിറകിൽ പിക്കപ്പും കാറും ഇടിച്ച് അതിന് പിറകിലായി വന്ന ലോറി കാനയിൽ വീണുമാണ് അപകടം, ആർക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെതി ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍ ( Thiruvananthapuram)
Thiruvananthapuram: 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.
വഴിയരികിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് ഫോണുകൾ കവർന്നു,പ്രതി പിടിയിൽ (Ramanattukara)
Kozhikode: രാമനാട്ടുകര ഫുട്പാത്തിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി എസ് ഹരീഷിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിൻഹാജ് (18)-നെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 15 ന് രാത്രി സമയത്ത് Ramanattukara സുരഭിമാളിനു സമീപത്തെ പള്ളിയിൽ നിന്നും നിസ്കാരം […]