സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ചതായി പരാതി (Thamarassery)
Thamarassery: താമരശ്ശേരി വള്ളിയാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സ് കാറിൽ ഉരസിയതുമായുളള തർക്കം സംസാരിച്ച് പരിഹരിക്കുന്നതിനിടെ ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി. പരുക്കേറ്റ മടവൂർ ബസ്സിൻ്റെ ക്ലീനർ കൈപ്പുറംപൊയിൽ ഫാസിൽ Thamarassery താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിവാരം പൊട്ടിക്കൈ ഭാഗത്ത് വെച്ച് ബസ് കാറിൽ ഉരസി എന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ ബസ്സിനെ പിന്തുടർന്ന് വളളിയാട് വെച്ച് ബസ് തടഞ്ഞു നിർത്തി, തുടർന്ന് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ക്ലീനർ തടയുകയായിരുന്നെന്നും, ശേഷം പ്രശ്നം സംസാരിച്ചു തീർന്നെന്നും, […]
വളാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട; നാല് പേർ അറസ്റ്റിൽ (Malappuram)
Malappuram: ഏജന്റുമാർ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് Malappuram ജില്ലയിലെത്തിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വളാഞ്ചേരിയുടെ വിവിധ ഇടങ്ങളിൽ നിന്ന് നാല് പേർ അറസ്റ്റിലായി. ഇന്നലെ നടത്തിയ രാത്രികാല പരിശോധനയിൽ മലപ്പുറം ജില്ലഅതിർത്തിയായ വളാഞ്ചേരി കൊടുമുടി എന്ന സ്ഥലത്ത് വെച്ച് KL 60 […]
പോക്സോ കേസിൽ അറസ്റ്റിലായ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ (Wayanad)
Wayanad: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗി കാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴി ഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ. തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (31) ആണ് സൈബർ പോലീസിന്റെ പിടിയിലായത്. ഉണ്ണികൃഷ്ണനെ കൂടാതെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത് കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ് (30)നെതിരെയും സൈബർ പോലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് വിധേയയാക്കി മൊബൈലിൽ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.
കൈരളി സ്റ്റീൽ (Kairali Steel) പൊട്ടിത്തെറി, ജനറൽ മാനേജർ അറസ്റ്റിൽ.
Palakkad: കഞ്ചിക്കോട് Kairali Steel Factory യിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ ജനറൽ മാനേജർ അറസ്റ്റിൽ. ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തത്. ഫാക്ടറിയിൽ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഫർണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ എസ്‌കവേറ്റർ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദ് (21) മരിച്ചിരുന്നു. പൊട്ടിത്തെറിയുണ്ടായപ്പോൾ മറ്റ് തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും അരവിന്ദ് ഫാക്ടറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൃതദേഹം […]
യുവാവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Thamarassery)
Thamarassery: അമ്പായത്തോട് വട്ടക്കണ്ടി ശരത് ലാൽ (26) നെയാണ് ഇന്നു രാവിലെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പായത്തോട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: അലിഷ്, മകൻ: അലോക്. പിതാവ്: രവി. മാതാവ്: സൗമിനി. മൃതദേഹം Thamarassery താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്, പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.