Thamarassery ടൗണിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം
Thamarassery: താമരശ്ശേരി ടൗണിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി, Thamarassery പോലീസ് സ്റ്റേഷനു സമീപമുള്ള M A Jewellery യിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഏഴു മണിയോടെ അപകടം. Engapuzha നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ ദിശയിലേക്ക് വന്ന് ബൈക്കുകളിൽ ഇടിച്ച് കടയുടെ മുന്നിലെ കല്ലിൽ ഇടിച്ചു നിന്നത്, റോഡിരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും, ഒരു സ്കൂട്ടറും തകർന്നിട്ടുണ്ട്. റോഡരികിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
kakkadampoyil ഗതാഗത കുരുക്ക്, വിനോദസഞ്ചാരികൾ നാട്ടുകാരെ മര്‍ദ്ദിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
Kakkadampoyil: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു. ഗതാഗതകുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാഫി, ഉണ്ണിമോയി, റംഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെ മര്‍ദിച്ച നാല് പേരെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Mavoor സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു
Riyadh: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് മരിച്ചത് (Mavoor). ജിദ്ദയിൽ സ്വകാര്യ കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിതാവ് – പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ – നസീമ. മക്കൾ – ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ – സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്
Thamarassery ചമലിൽ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു
Thamarassery :ചമലില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. എട്ടേക്ര മലയിലെ വാറ്റ് കേന്ദ്രമാണ് താമരശ്ശേരി എക്‌സൈസ് തകര്‍ത്തത്. നിലത്ത് കുഴിച്ചിട്ട ടാങ്കിലും പ്ലാസ്റ്റിക് കവറില്‍ ആക്കി കുഴിച്ചിട്ട നിലയിലുമാണ് വാഷ് കണ്ടെത്തിയത്. 500 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റ് സെറ്റും ഗ്യാസ് സിലിണ്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് Thamarassery എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി ജി സുരേഷ് ബാബു, സിവില്‍ എക്‌സൈസ് […]
Thamarassery കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പ്
Thamarassery: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായിൽ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടി.