കേരളത്തിൽ (Kerala) കാലവർഷം ശക്തിപ്പെട്ടു; വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം
Thiruvananthapuram: നിലക്കാതെ പെയ്യുന്ന മഴ സംസ്ഥാനത്ത് (Kerala) ദുരിതം വിതച്ചു. വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. പലയിടത്തും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു. അഗ്‌നിരക്ഷാ സേന മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പനങ്ങാട് ദേശീയപാതയിലേക്ക് മരം വീണു കാറിനു കേടുപാട് പറ്റി. ആര്‍ക്കും പരുക്കില്ല. എറണാകുളം KSRTC Bus സ്റ്റാന്‍ഡില്‍ വെള്ളം കയറി. വൈക്കം തോട്ടുവക്കത്ത് മരം ഒടിഞ്ഞുവീണ് സൈക്കിള്‍ യാത്രികനു പരുക്കേറ്റു. കൊല്ലത്തും വ്യാപക നാശനഷ്ടമുണ്ടായി. […]