താമരശ്ശേരി (Thamarassery) ഐ എച്ച് ആർ ഡി കോളേജിൽ സംഘർഷം
Thamarassery: താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിൽ സംഘർഷം. ഒന്നാംവർഷ വിദ്യാർഥികളെ റാഗിങ്ങിന് വിധേയമാക്കിയതിനെ തുടർന്ന് ചോദ്യം ചെയ്യാൻ എത്തിയ സുഹൃത്തുക്കൾ കോളേജ് കോമ്പൗണ്ടിൽ കയറിയത് നാട്ടുകാർ ചോദ്യം ചെയ്തു. അതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും പുറമേയുള്ളവർക്കും പരിക്കേറ്റു. തുടർന്ന് പോലീസ് എത്തി കൂടിനിന്നവരെ വിരട്ടിയൊടിച്ചു. ഇന്ന് വൈകിട്ട് 5. 30 നാണ് സംഭവം.
താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം വീണ്ടും അവതാളത്തിൽ (Thamarassery)
Thamarassery: 2005 ൽ പ്രവർത്തനം ആരംഭിച്ച താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ക്ലാർക്ക്മാർ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായി. 2022 വർഷ അവസാനം ഇത്തരം അവസ്ഥ ഉണ്ടായപ്പോൾ ASMSA യുടെതടക്കം നിരവധി നിവേദനങ്ങളിലൂടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ഒരു ക്ലർക്കിനെ സൂപ്പർ ന്യൂമററിയായി നിയമിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതായിരുന്നു. എന്നാൽ 7 മാസത്തിന് ശേഷം 2023 ജൂൺ മാസത്തോടുകൂടി ഇവിടെ സൂപ്പർ ന്യൂമററിയായി ജോലിയിൽ തുടർന്ന ക്ളാർക്കിനെ മറ്റൊരു ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ട് ഉത്തരവ് നൽകുകയുണ്ടായി. […]
മെഡിക്കൽ കോളേജിൽ പനിവാർഡ് തുറന്നു (Kozhikode)
Kozhikode: മഴക്കാലത്ത് പകർച്ചപ്പനിബാധിതരുടെ എണ്ണംകൂടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിവാർഡ് തുറന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പനിരോഗികൾ വർധിച്ചതോടെ മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ നിലത്ത് പായവിരിച്ച് കിടക്കുന്ന സ്ഥിതിയായിരുന്നു. പനിവാർഡ് തുറന്നത് ഇവർക്ക് ഏറെ ആശ്വാസമേകും. പഴയ അത്യാഹിതവിഭാഗമാണ് പനിവാർഡാക്കി മാറ്റിയത്. ഞായറാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. നാല്പതോളം കിടക്കകളാണിവിടെയുള്ളത്. വാർഡ് 30 കൂടി പനിവാർഡാക്കി മാറ്റാനാണ് തീരുമാനം.
ഓവുചാലിന് സ്ലാബില്ല; കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു (Koduvally)
Koduvally: കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയിൽ കൊടുവള്ളി-മാനിപുരം റോഡിൽ നടപ്പാതയില്ലാത്തതും ഓവുചാലിന് സ്ലാബ് ഇല്ലാത്തതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. മുത്തമ്പലംമുതൽ കാവിൽവരെയുള്ള ഭാഗത്ത് ഓവുചാലിനോടു ചേർന്നാണ് ടാറിങ് നടത്തിയിരിക്കുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഓവുചാൽ സ്ലാബിടാതെ കിടക്കുന്നതിനാൽ ഇവിടേക്ക് മാറിനിൽക്കാനും കഴിയില്ല.
നിയന്ത്രണം വിട്ട കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു
Kalpetta: പനമരം കൊയിലേരി റോഡില്‍ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. Koduvally സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രികരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഉറപ്പിച്ച സ്ട്രക്ചറടക്കം താഴെവീണു. ആറ് വൈദ്യുത പോസ്റ്റുകളും ചെരിഞ്ഞു. നാല് സ്റ്റേകള്‍ തകരുകയും ചെയ്തു. ഇതോടെ വീട്ടിച്ചോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഇതേ Car പനമരം ആര്യന്നൂരില്‍ പിക്ക് അപ്പ് […]
കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, ഇരുപതോളം പേർക്ക് പരുക്ക് (Kannur)
Kannur: കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 12.45ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
പെൺകുട്ടിയെ ഫർണിച്ചർ ഷോപ്പിൽ വെച്ച് പീഡിപ്പിച്ച ഒളിവിലായിരുന്ന പ്രതി പിടിയിൽ (Narikkuni)
Narikkuni: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നരിക്കുനിയിലെ ഫർണിച്ചർ ഷോപ്പിൽ പീഡിപ്പിച്ചശേഷം ഒളിവിൽപോയ ചാലിയക്കര കുന്നുമ്മൽ സി.കെ.ജിനേഷിനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 13ന് ആണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനുശേഷം കോടഞ്ചേരി ചെമ്പുകടവിലെ ബന്ധുവീട്ടിൽ ഒളിവിലായിരുന്നു. സിഐ എം.സനൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളുടെയും മറ്റും ഫോൺകോളുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. എസ്ഐ എം.അബ്ദുൽ സലാം, എഎസ്ഐമാരായ കെ.എം.ബിജേഷ്, സപ്നേഷ്, സീനിയർ സിപിഒമാരായ സുഭീഷ്‌ജിത്, […]
ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യതയും വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് കോൺഗ്രസ് (Congress)
Malappuram: ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് Congress. അമരമ്പലം സൗത്തിലെ വീട്ടിൽ മരണമുഖത്തുനിന്നു രക്ഷപ്പെട്ടെത്തിയ അമ്മയെയും മക്കളെയും സന്ദർശിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കാമെന്നറിയിച്ചത്. ഈ മാസം അഞ്ചിന് പുലർച്ചെ രണ്ടരയോടെയാണ് 55 കാരിയായ സുശീല, മകൾ, ഇവരുടെ മക്കളായ മൂന്നു കുട്ടികൾ എന്നിവർ കുതിരപ്പുഴയിലെ അമരമ്പലം സൗത്ത് ശിവക്ഷേത്രക്കടവിലിറങ്ങിയത്. വാടക […]
പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത : മുസ്‌ലിം ലീഗ് (Muslim League) ഉപരോധത്തില്‍ വിദ്യാഭ്യാസ സബ് ജില്ലാ ഓഫീസുകള്‍ സ്തംഭിച്ചു
Kozhikode: മലബാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ Muslim League സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധത്തില്‍ എ.ഇ.ഒ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ജില്ലാ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം ജനപങ്കാളിത്തം കൊണ്ട് സര്‍ക്കാരിന് താക്കീതായി. ജില്ലയിലെ പതിനേഴ് എ.ഇ.ഒ ഓഫീസുകള്‍ക്ക് മുമ്പിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധം നടന്നു. സര്‍ക്കാരിന്റെ അനീതിക്കെതിരെ പ്രതികരിച്ച പ്രവര്‍ത്തകരേയും നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കയിതിന് ശേഷമാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ച് […]
കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹരജി ഹൈക്കോടതി തള്ളി (Kerala)
Kochi: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ച് വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സംസ്ഥാനത്തിന്റെ (Kerala) തലസ്ഥാനം കൊച്ചിയിലേക്ക് […]
മാലിന്യഫാക്ടറിയില്‍ ടെസ്റ്റ് നടത്താനെത്തിച്ച മാലിന്യ വണ്ടികള്‍ തടഞ്ഞു (Thamarassery)
Thamarassery: നാട്ടുകാരുടെ ചെറുത്ത് നില്‍പ്പ് അവഗണിച്ച് കൊട്ടാരക്കോത്തു അറവുമാലിന്യ പ്ലാൻറിലേക്ക് ടെസ്റ്റ് റൺ നടത്താൻ എത്തിച്ച മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെയാണ് വാഹനങ്ങൾ എത്തിയത്. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാരുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് വാഹനങ്ങളും, പോലീസും തിരികെ പോയി. മാസങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്. ഗുണ്ടകളെ ഉപയോഗിച്ചും, മറ്റും നാട്ടുകാരെ നേരിടാന്‍ മുമ്പ് ശ്രമം ഉണ്ടായിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നാട്ടുകാരുടെ തീരുമാനം ഉണ്ടായതോടെ ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് […]
ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി
Dubai: ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി, സാങ്കേതിക തകരാറുമൂലം ആണ് വിമാനം തിരിച്ചിറക്കിയത്, 11 July 2023 പുലർച്ചെ 2 മണിക്കാണ് വിമാനം ദുബായിൽനിന്നും പുറപ്പെട്ടത്, 2 മണിക്കൂർ പറന്ന ശേഷം ആണ് ദുബായിൽ തന്നെ തിരിച്ചിറക്കിയത്. കൂടുതൽ വിവരം ലഭ്യമല്ല.