സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് (Kerala)
Thiruvananthapuram: സംസ്ഥാനത്ത് (Kerala) വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശത്ത് മത്സര ബന്ധനത്തിനും വിലക്കുണ്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
വിദ്യാർഥിയെ കൈയാമം വെച്ച എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ് (Koyilandy)
Kozhikode: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതക്കെതിരെ പ്രതിഷേധിച്ച അഭിഭാഷകനെയും എൽഎൽ.ബി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയെയും Koyilandy എസ്.ഐ കൈയാമം വെച്ച് നടത്തി അപമാനിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. ആഗസ്റ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ജൂൺ 25ന് ഉച്ചക്കാണ് സംഭവം. വിദ്യാർഥിയായ ഫസ്വീഹ് മുഹമ്മദ് കാഴ്ചപരിമിതനാണെന്ന് പൊലീസുകാരനോട് പറഞ്ഞപ്പോൾ […]
വയനാട്ടിൽ ദേവാലയത്തിന്റെ സ്തുപക്കൂട് തകര്‍ത്ത സംഭവം: മൂന്ന് പേര് അറസ്റ്റിൽ (Mananthavady)
Mananthavady: വയനാട് ജില്ലയിലെ പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ഗ്രോട്ടോ (സ്തുപക്കൂട്) തകര്‍ത്ത് രൂപം നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ്, രുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍, പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ, അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതും അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയില്‍ ഗ്രോട്ടോ തകര്‍ത്തതാണെന്നാണ് പൊലീസിന് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. […]