ഓമശ്ശേരിയിൽ ടേക് എ ബ്രേക് കെട്ടിടം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു (Omassery)
Omassery: വഴിയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ശുചിത്വവും സുരക്ഷിതത്വവുമുള്ള ശുചിമുറി ഒരുക്കുക എന്ന ലക്ഷ്യത്തോടെ Omassery യിൽ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ച ‘ടേക് എ ബ്രേക്’ കെട്ടിടം (വഴിയോര വിശ്രമ കേന്ദ്രം) ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ പ്രവേശന കവാടമായ Omassery പട്ടണത്തിൽ പാതയോരത്ത് വിനോദ സഞ്ചാരികളുൾപ്പടെയുള്ളവർക്ക് ഏറെ ഉപകാരപ്രദമാവുന്ന വിധത്തിൽ മനോഹരമായ ടേക് എ ബ്രേക് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച പഞ്ചായത്ത് ഭരണസമിതിയെ എം.എൽ.എ.അഭിനന്ദിച്ചു.ചുരുങ്ങിയ കാലയളവിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിത ഭരണസമിതി പ്രശംസയർഹിക്കുന്നുവെന്നും അദ്ദേഹം […]
തെരുവ് നായ ശല്ല്യം രൂക്ഷം;ആടിനെ കടിച്ചു കൊന്നു. (Kattippara
Kattippara: പിലാകണ്ടിയിൽ ചെവിടംപോയിൽ ഉസ്മാൻ്റെ ഉടമസ്ഥതയിലുള്ള മൂന്ന് ആടുകളെ തെരുവു നായകള്‍ അക്രമിച്ചു. വീടിനു സമീപം മേഞ്ഞു കൊണ്ടിരിക്കെ നായകളുടെ കടിയേറ്റ ഒരു ആട് ചത്തു. മറ്റു രണ്ട് ഗർഭിണികളായ അടുകൾ കടിയേറ്റ് അവശനിലയിലാണ്. Thamarassery യിലെ മൃഗ ഡോക്ടർ റബീബ് സ്ഥലം സന്ദർശിച്ച് പ്രാഥമിക സുശ്രൂഷ നൽകി. Kattippara ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.പൊതു ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ […]
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ Thamarassery ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ അനുശോചിച്ചു.
Thamarassery: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ Thamarassery ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ അനുശോചിച്ചു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കാർഷിക മേഖലയിലെ പ്രശ്നങ്ങളായിരുന്നു ഞങ്ങൾ തമ്മിലുള്ള ചർച്ചാ വിഷയം, കർഷകരുടെ പ്രശ്നങ്ങൾ കാര്യകാരണസഹിതം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ അദ്ദേഹം സ്വീകരിക്കുന്ന സമീപനം തന്നെ അൽഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ബിഷപ് പറഞ്ഞു. ഒരു കാര്യവും നീട്ടിവെക്കാതെ ഉടൻ തന്നെ പരിഹാരം കാണുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. കുടുംബത്തിൻ്റേയും, പാർട്ടിയുടെയും, ജനങ്ങളുടേയും ദു:ഖത്തിൽ […]
വാറ്റ് കേന്ദ്രം തകർത്തു: 505 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു (Thamarassery)
Thamarassery: ചമൽ പൂവൻമലയിൽ വാറ്റ് കേന്ദ്രം തകർത്തു എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവന്റ്റ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ എട്ടേക്ക്ര പൂവൻമല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ ടാങ്കിലും മറ്റുമായി സൂക്ഷിച്ച് വെച്ച 505 ലിറ്റർ വാഷ് കണ്ടെടുത്ത്. സർക്കിൾ ഇൻസ്പെക്ടർ പി ആർ ലാലുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പി ഓ മാരായ ചന്ദ്രൻ കുഴിച്ചാലിൽ, ഷംസുദ്ദീൻസി ഇ ഒ മാരായ പ്രബിത്ത് ലാൽ ബിനീഷ് കുമാർ, പ്രസാദ്എന്നിവർ […]
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ബഹിഷ്കരണവുമായി പെരുമ്പള്ളി മഹല്ല് (Thamarassery)
Thamarassery: ബോധവൽകരണവും ലഹരി വിരുദ്ധ ഗ്രാമയാത്രയും ഉപദേശ നിർദേശങ്ങൾക്കും മുന്നറിയിപ്പുകൾക്കും ശേഷം ലഹരിയുമായി ബന്ധപ്പെട്ട് തന്നെ മുന്നോട്ട് പോവുന്ന മഹല്ല് നിവാസികൾക്ക് ബഹിഷ്കരണം ഏർപ്പെടുത്താൻ പെരുമ്പള്ളി മഹല്ലിന്റെ വിപുലമായ ജനറൽ ബോഡി യോഗം തീരുമാനിച്ചു. മഹല്ല് മെമ്പർമാർക്ക് ആവശ്യമായി വരുന്ന നിശ്ചയം, നികാഹ്, പോലോത്ത ഒരു കാര്യത്തിലും പ്രസ്തുത ലഹരിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങളോട് മഹല്ല് ഒരു സഹകരണവും ഉണ്ടാവുകയില്ല എന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ മഹല്ല് പ്രസിഡണ്ട് മേലേടത്ത് അബ്ദുറഹിമാൻ അധ്യക്ഷനായി. പി.എം. ഉമർ മുസ്ലിയാർ […]
അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക് പുറപ്പെടും (Bengaluru)
Bengaluru: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി. 2014 […]
ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് തീയിട്ടു:തീയണക്കുന്നതിനിടെ അജ്ഞാതന്‍ രക്ഷപ്പെട്ടു (Balussery)
Balussery: ഉള്ള്യേരി 19 ലുള്ള Balussery എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഓഫീസിന്റെ മുന്‍വശത്തെ വാതിലിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്. അറപ്പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന റെയ്ഞ്ച് ഓഫീസ് […]
കോടമഞ്ഞിൽ സുന്ദരിയായി താമരശ്ശേരി ചുരം; വ്യൂപോയിന്‍റില്‍ കാഴ്ച്ചക്കാരുടെ തിരക്കേറുന്നു (Thamarassery)
Thamarassery: താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ചാറ്റല്‍മഴക്കൊപ്പം എത്തുന്ന കോടമഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും വ്യൂപോയിന്റില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ചകള്‍ ആസ്വാദിക്കാനുമാണ് ആളുകളുടെ തിരക്ക്. പുലര്‍കാലത്ത് തന്നെ ചുരം പാതയിലും പരിസരങ്ങളിലുമൊക്കെ കോടമഞ്ഞ് സഞ്ചാരികള്‍ എത്തുന്നുണ്ട്. മിക്ക സമയങ്ങളിലും നൂല്‍മഴ പെയ്യുന്ന ചുരത്തില്‍ കോടമഞ്ഞിറങ്ങിയാല്‍ ഡ്രൈവര്‍മാര്‍ക്ക് ആധിയാണെങ്കിലും ഇതുവഴിയുള്ള യാത്രികര്‍ മഞ്ഞും തണുപ്പും ശരിക്കും ആസ്വാദിക്കുകയാണ്. ഉച്ചവെയിലിനെ മായ്ച്ച് നില്‍ക്കുന്ന നേര്‍ത്ത മഞ്ഞിന്‍കണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചുരം വ്യൂപോയിന്റില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ സദാ സമയവും സഞ്ചാരികളുടെ തിരക്കാണ്. […]
ചുങ്കത്ത് വീട് കുത്തിതുറന്ന് കവർച്ച; തമിഴ്നാട് സ്വദേശി പിടിയിൽ (Thamarassery)
Thamarassery: ചുങ്കത്ത് വീട് കുത്തിതുറന്ന് കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും Thamarassery പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശി അബ്ദുൽ കബീർ ആണ് പിടിയിലായത്. Thamarassery ചുങ്കം റിലയൻസ് പെട്രോൾ പമ്പിനു മുൻവശത്തുള്ള പനന്തോട്ടത്തിൽ ഇന്ദിരയുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. അഞ്ച് പവനോളം സ്വർണ്ണവും ഡയമണ്ട് നക്ലേസും സി സി ടി […]