കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡില്‍ വിള്ളൽ ഉണ്ടായ ഭാഗത്ത് ടിപ്പർ മറിഞ്ഞു (Engapuzha)

engapuzha road image_cleanup

Kodanchery: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് Engapuzha റോഡില്‍ വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് ടിപ്പർ മറിഞ്ഞു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡില്‍ വിള്ളല്‍ ഉണ്ടായിരുന്നത്. വിള്ളൽ ഉണ്ടായിരുന്ന ഭാഗം പൊളിച്ച് റിപ്പയർ ചെയ്യുന്നതിനായി ചെറിയ മെറ്റലുമായി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. റിപ്പയർ നടക്കുന്ന ഭാഗത്തിന് എതിർവശത്തുള്ള കെട്ടിടിഞ്ഞത് കൊണ്ടാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡാണ്. മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ […]

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പൊലീസുകാരന് പരിക്കേറ്റു (Nilambur)

Katana attack during search for Maoists; Policeman injured in Nilambur image

Malappuram: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. അതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് പരിക്കേറ്റത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം […]

മദ്യലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ (Thiruvananthapuram)

Thiruvananthapuram arrests youth who hijacked police vehicle while under the influence of alcohol image

Thiruvananthapuram: മദ്യലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തലസ്ഥാനത്തെ പാറശ്ശാല സ്റ്റേഷനിലെ പോലീസ് വാഹനമാണ് രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശി ഗോകുൽ കടത്തി കൊണ്ടുപോയത്. രാത്രി 11ന് പെട്രോളിങ്ങിനിടെ വാഹനം നിർത്തി പോലീസുകാർ പുറത്തിറങ്ങിയ സമയത്ത് പ്രതി വാഹനവുമായി സ്ഥലംവിടുകയായിരുന്നു. ശേഷം പോലീസ് ബൈക്കിൽ പിൻതുടരുന്നത് കണ്ട പ്രതി പോലീസ് ജീപ്പ് ആലമ്പാറയിലെ മതിലിൽ ഇടിച്ച് കയറ്റുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.

ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ (Wayanad)

The accused who tried to cut the sandalwood trees were arrested image

Meppadi: South Wayanad Division മേപ്പാടി റെയ്ഞ്ചിലെ വിത്ത്കാട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ വനം വകുപ്പുദ്യോഗസ്​ഥർ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരൻ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട് നിഖിൽ (20), എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്​ഥർ പിടികൂടിയത്. ചന്ദന മരങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അരവിന്ദാക്ഷൻ […]

മോട്ടോർ മോഷ്ട്ടാക്കൾ പിടിയിൽ (Kozhikode)

Motor thieves arrested image

Kozhikode: പന്നിയങ്കരയിലെ വീടുകളിൽനിന്ന് കിണറ്റിലെ മോട്ടോറുകൾ മോഷ്ടിച്ചവർ പിടിയിൽ. പയ്യാനക്കൽ ചാമുണ്ടിവളപ്പു സ്വദേശികളായ സംസീർ (21), ജാസൂ(22) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിനിയായ ശ്യാമളയുടെ പരാതിയിലാണ് നടപടി. ഇൻസ്പെക്ടർ ശംഭുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ. കിരൺ ശശിധരൻ, സിവിൽ പോലീസ് ഓഫീസർ വിജേഷ്, രതീഷ്, രജീഷ്, ഷിബിൻ എന്നിവരാണ് ഇവരെ പിടികൂടിയത്.

മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല; ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി (Kerala)

No more parole for drug case suspects; Jail Rules were amended image

Thiruvananthapuram: സംസ്ഥാനത്ത് (Kerala) മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോള്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ജയില്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍, ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകള്‍ വര്‍ദ്ധിക്കുന്നതും ഇടയാക്കും. മാത്രമല്ല ഇത് വരും തലമുറകള്‍ക്ക് ദോഷം ചെയ്യും. ആയതിനാല്‍ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ […]

നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനം; നടപടിവേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ (Kozhikode)

Proliferation of quotation groups in the city; image

Kozhikode: നഗരത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ക്രിമിനലുകൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷൻ. Kozhikode സിറ്റി പോലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. സ്വീകരിച്ച നടപടികൾ Kozhikode സിറ്റി പോലീസ് കമ്മിഷണർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. ഓഗസ്റ്റ് 25-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പാവമണി റോഡിൽ ബൈക്ക് തട്ടിയുണ്ടായ വാക് തർക്കത്തിൽ, ബൈക്കോടിച്ച കല്ലായി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത് സിറ്റി പോലീസ് മേധാവിയുടെ […]

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു (Thamarassery)

A protest was organized image

Thamarassery: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുക സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കു അറുതി വരുത്തുക എന്നീ മുദ്രാവാക്യമുയർത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി. ഐ. ടി. യു Thamarassery ഏരിയ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ജമീല ഉൽഘാടനം ചെയ്തു. കെ. സി. ഇ. യു ഏരിയ കമ്മിറ്റി അംഗം റിൽജ. കെ അധ്യക്ഷത വഹിച്ചു. […]

വ്യാജഒപ്പും സീലും നിര്‍മിച്ച് കെട്ടിട ലൈസന്‍സിന് ശ്രമം; ഇടനിലക്കാരന്‍ പിടിയിൽ (Kozhikode)

Attempt to get building license by making fake signature and seal; Middleman arrested image

Kozhikode: കോര്‍പറേഷനില്‍ റവന്യു ഓഫീസറുടെ വ്യാജഒപ്പും സീലും നിര്‍മിച്ച് കെട്ടിട ലൈസന്‍സ് തട്ടാന്‍ ശ്രമിച്ച മാങ്കാവ് സ്വദേശി സന്തോഷ് പിടിയില്‍. ഇയാളെ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കുതിരവട്ടം ഡിവിഷനിൽ പുതിയതായി നിർമിച്ച ലോഡ്ജ് കെട്ടിടത്തിന് വേണ്ടിയാണ് സന്തോഷ് റവന്യൂ ഓഫിസറുടെ വ്യാജ ഒപ്പും സീലും നിര്‍മിച്ചത്. സമീപത്തെ വീടിന്റെ കെട്ടിട നമ്പര്‍ തന്നെ ലോഡ്ജ് കെട്ടിടത്തിനും നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സംശയം തോന്നിയ ഹെൽത്ത് ഇൻസ്പെക്ടർ റവന്യൂ ഉദ്യോഗസ്ഥരെ […]

വയനാട്ടിൽ സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ (Bathery)

Scooter thieves arrested in Wayanad

Bathery: ബത്തേരി കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ Bathery എസ്.ഐ ശശികുമാറും ,സി.പി.ഒ മാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ഞിരം ചോലയിൽ വീട്ടിൽ മുബഷീർ (25), വിഷ്ണു നിവാസ് ഹരിക്കുട്ടൻ എന്ന ജിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 25 ന് രാത്രി അലി മോൻ എന്നയാളുടെ Suzuki Access സ്കൂട്ടറാണ് വീട്ടുമുറ്റത്തുനിന്നും ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് […]

പോക്‌സോ കേസ് പ്രതിയുടെ വീട്ടിൽ നിന്നും മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി (Koyilandy)

Deer and bison horns and coral were seized from the house of the accused in the POCSO case image

Koyilandy: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് Kozhikode ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ചെറുകുളം-കോട്ടുപാടം റോഡില്‍ ഉണ്ണിമുക്ക് ഭാഗത്ത് ധനമഹേഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഫോറസ്റ്റ് വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട് Flying Squad ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. […]

തൃശ്ശൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം (Thrissur)

Fridge explosion accident in Thrissur image

Thrissur: വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വടക്കാഞ്ചേരി പുതുരുത്തിയില്‍ അജിത ഭാസ്‌കരന്റെ വീട്ടിലാണ് സംഭവം. വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. ആളപായമില്ല. ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലുണ്ടായിരുന്ന വീട്ടു സാമഗ്രികളും സ്വിച്ച് ബോര്‍ഡുമെല്ലാം കത്തി നശിച്ചു. നാട്ടുകാരാണ് വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവര്‍ വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെള്ളം […]

test