ഭാര്യയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിച്ച ഭർത്താവിന് നാലര വർഷം കഠിന തടവും പിഴയും (Manjeri)
Manjeri: ഭാര്യയുടെ എതിർപ്പിനെ അവഗണിച്ച് ബലംപ്രയോഗിച്ച് ഗുളിക നൽകി ഗർഭം അലസിപ്പിച്ച ഭർത്താവിനെ മഞ്ചേരി അഡിഷനൻ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാലരവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുവ്വൂർ ചായിയോട് നീലാഞ്ചേരി ചെറുകര ബർക്കത്തലി (37)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ഫസീലയാണ് പരാതിക്കാരി. 2007 നവംബർ 18 മുതൽ ദമ്പതികൾ തുവ്വൂർ ചായിയോടുള്ള ഭർത്താവിന്റെ തറവാട്ടു വീട്ടിൽ ജീവിച്ചു വരികയായിരുന്നു. ഗർഭിണിയായ ശേഷമാണ് ഫസീലയുടെ ഭർത്താവ് മറ്റൊരു […]
തെരുവുനായകള്‍ കുറുകെ ചാടി അപകടം:ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു (Vadakara)
Vadakara: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന് കുറുകെ ചാടിയപ്പോള്‍ ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. Vadakara സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.ഐ.ടി.യു. ഹാര്‍ബര്‍ […]
ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം (Bengaluru)
Kozhikode: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Bengaluru – Mysuru എക്സ്‌പ്രസ് വേയിൽ ചന്ന പട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കുണ്ട്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, […]
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഒരാള്‍ കൂടി അറസ്റ്റില്‍ (Thrissur)
Thrissur: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പടവരാട് തോട്ടുമാടയില്‍ വീട്ടില്‍ ടോണി എന്ന ജാക്കി (23) യെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പടവരാട് തൈപ്പാട്ടില്‍ അബിയെ (43) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. അബിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കേസ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. അബി […]