അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത്ത് അതിക്രൂരമായി,ശരീരത്തിൽ നിരവധി മുറിവുകൾ (Aluva)

A five-year-old girl was brutally killed, with multiple injuries on her body image

Kochi: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്. Aluva മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെണ്‍കുട്ടിയെയും കണ്ട് ചിലര്‍ കാര്യംതിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാന്‍ പോവുകയാണെന്നും […]

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണ്ണം കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ (Karippur)

Malappuram: സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കി പാക്ക് ചെയ്ത്, ധരിച്ചിരുന്ന ഇന്നര്‍വെയറില്‍ തുന്നിപ്പിടിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ. Karippur വിമാനത്തവളത്തിന് പുറത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 11 ലക്ഷം രൂപ വില […]

വൻ കുഴൽപ്പണവേട്ട; കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പിടികൂടി (Malappuram)

The Great Pipe Hunt; One crore 75 lakh rupees was caught trying to smuggle it in the car image

Malappuram: വൻ കുഴൽപ്പണവേട്ട. കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിൽ. കൊടിഞ്ഞി സ്വദേശി കൊടക്കാട്ടിൽ അഷ്‌റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. മലപ്പുറം തിരൂർ ചമ്രവട്ടം പാലത്തിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് പണം പിടികൂടിയത്. കാറിന്റെ ഹാൻഡ് ബ്രേക്കിന് സമീപം രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ നോട്ടുകൾ കെട്ടുകളാക്കിയാണ് ഒളിപ്പിച്ചത്. പ്രതിയെ പോലീസ് […]