ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം (Bengaluru)
Kozhikode: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Bengaluru – Mysuru എക്സ്‌പ്രസ് വേയിൽ ചന്ന പട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കുണ്ട്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, […]
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഒരാള്‍ കൂടി അറസ്റ്റില്‍ (Thrissur)
Thrissur: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പടവരാട് തോട്ടുമാടയില്‍ വീട്ടില്‍ ടോണി എന്ന ജാക്കി (23) യെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പടവരാട് തൈപ്പാട്ടില്‍ അബിയെ (43) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. അബിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കേസ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. അബി […]
പ്ലസ് വണ്‍: ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളിലായി 660 അധിക സീറ്റുകൾ (Kozhikode)
Kozhikode: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയിലെ 11 സ്‌കൂളുകളില്‍ അധികബാച്ചുകള്‍ അനുവദിച്ചു. ജില്ലക്ക് ആകെ 660 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ആറ് ഗവ. സ്‌കൂളുകളിലും നാല് എയ്ഡഡ് സ്‌കൂളുകളിലും ഒരു സ്‌പെഷ്യല്‍ സ്‌കൂളിലുമാണ് പുതിയ ബാച്ചുകള്‍. സയന്‍സ് -രണ്ട്, ഹ്യുമാനിറ്റീസ് -അഞ്ച്, കൊമേഴ്സ് -നാല് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട കോഴ്സുകളുടെ എണ്ണം. കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്., പാലേരി വടക്കുമ്പാട് എച്ച്.എസ്.എസ്. (സയന്‍സ്), കൊളത്തറ കാലിക്കറ്റ് എച്ച്.എസ്.എസ്. ഫോര്‍ ഹാന്‍ഡികാപ്ഡ് (കൊമേഴ്‌സ്), പെരുമണ്ണ ഇ.എം.എസ്. ഗവ. എച്ച്.എസ്.എസ് (കൊമേഴ്‌സ്), ആയഞ്ചേരി […]
മലബാർ റിവർ ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു (Kodanchery)
Kdanchery: ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചാലിപ്പുഴയുടെയും, ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക പ്രകടനങ്ങൾ ഓഗസ്റ്റ് 4, 5, 6 തീയതികളിൽ ആരംഭിക്കുന്നു. സഞ്ചാരികളുടെ ഇഷ്ട ഉല്ലാസ കേന്ദ്രങ്ങളായ ചാലിപ്പുഴയുടെയും ഇരുവഞ്ഞിപ്പുഴയുടെയും ഒഴുക്കിനെ കീറിമുറിച്ച് വിസ്മയം തീർക്കാൻ കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി. അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് പരിശീലന സംഘങ്ങൾ പരിശീലനം തുടരുന്നത്. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് […]
കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡില്‍ വിള്ളൽ ഉണ്ടായ ഭാഗത്ത് ടിപ്പർ മറിഞ്ഞു (Engapuzha)
Kodanchery: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് Engapuzha റോഡില്‍ വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് ടിപ്പർ മറിഞ്ഞു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡില്‍ വിള്ളല്‍ ഉണ്ടായിരുന്നത്. വിള്ളൽ ഉണ്ടായിരുന്ന ഭാഗം പൊളിച്ച് റിപ്പയർ ചെയ്യുന്നതിനായി ചെറിയ മെറ്റലുമായി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. റിപ്പയർ നടക്കുന്ന ഭാഗത്തിന് എതിർവശത്തുള്ള കെട്ടിടിഞ്ഞത് കൊണ്ടാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡാണ്. മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ […]
മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പൊലീസുകാരന് പരിക്കേറ്റു (Nilambur)
Malappuram: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. അതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് പരിക്കേറ്റത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം […]
മദ്യലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ (Thiruvananthapuram)
Thiruvananthapuram: മദ്യലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തലസ്ഥാനത്തെ പാറശ്ശാല സ്റ്റേഷനിലെ പോലീസ് വാഹനമാണ് രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശി ഗോകുൽ കടത്തി കൊണ്ടുപോയത്. രാത്രി 11ന് പെട്രോളിങ്ങിനിടെ വാഹനം നിർത്തി പോലീസുകാർ പുറത്തിറങ്ങിയ സമയത്ത് പ്രതി വാഹനവുമായി സ്ഥലംവിടുകയായിരുന്നു. ശേഷം പോലീസ് ബൈക്കിൽ പിൻതുടരുന്നത് കണ്ട പ്രതി പോലീസ് ജീപ്പ് ആലമ്പാറയിലെ മതിലിൽ ഇടിച്ച് കയറ്റുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.
ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ (Wayanad)
Meppadi: South Wayanad Division മേപ്പാടി റെയ്ഞ്ചിലെ വിത്ത്കാട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരൻ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട് നിഖിൽ (20), എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. ചന്ദന മരങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അരവിന്ദാക്ഷൻ […]
മോട്ടോർ മോഷ്ട്ടാക്കൾ പിടിയിൽ (Kozhikode)
Kozhikode: പന്നിയങ്കരയിലെ വീടുകളിൽനിന്ന് കിണറ്റിലെ മോട്ടോറുകൾ മോഷ്ടിച്ചവർ പിടിയിൽ. പയ്യാനക്കൽ ചാമുണ്ടിവളപ്പു സ്വദേശികളായ സംസീർ (21), ജാസൂ(22) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിനിയായ ശ്യാമളയുടെ പരാതിയിലാണ് നടപടി. ഇൻസ്പെക്ടർ ശംഭുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ. കിരൺ ശശിധരൻ, സിവിൽ പോലീസ് ഓഫീസർ വിജേഷ്, രതീഷ്, രജീഷ്, ഷിബിൻ എന്നിവരാണ് ഇവരെ പിടികൂടിയത്.
മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല; ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി (Kerala)
Thiruvananthapuram: സംസ്ഥാനത്ത് (Kerala) മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോള്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ജയില്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍, ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകള്‍ വര്‍ദ്ധിക്കുന്നതും ഇടയാക്കും. മാത്രമല്ല ഇത് വരും തലമുറകള്‍ക്ക് ദോഷം ചെയ്യും. ആയതിനാല്‍ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ […]
നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനം; നടപടിവേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ (Kozhikode)
Kozhikode: നഗരത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ക്രിമിനലുകൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷൻ. Kozhikode സിറ്റി പോലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. സ്വീകരിച്ച നടപടികൾ Kozhikode സിറ്റി പോലീസ് കമ്മിഷണർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. ഓഗസ്റ്റ് 25-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പാവമണി റോഡിൽ ബൈക്ക് തട്ടിയുണ്ടായ വാക് തർക്കത്തിൽ, ബൈക്കോടിച്ച കല്ലായി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത് സിറ്റി പോലീസ് മേധാവിയുടെ […]
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു (Thamarassery)
Thamarassery: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുക സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കു അറുതി വരുത്തുക എന്നീ മുദ്രാവാക്യമുയർത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി. ഐ. ടി. യു Thamarassery ഏരിയ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ജമീല ഉൽഘാടനം ചെയ്തു. കെ. സി. ഇ. യു ഏരിയ കമ്മിറ്റി അംഗം റിൽജ. കെ അധ്യക്ഷത വഹിച്ചു. […]