താമരശ്ശേരിയിലെ പരസ്യ,പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. നടപ്പാത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയില്ല (Thamarassery)
Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ, പ്രചരണ ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. മറ്റു പഞ്ചായത്തുകൾ നേരത്തെ തന്നെ നടപടി സ്വീകരിച്ചെങ്കിലും താമരശ്ശേരിയിൽ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതേ തുടർന്ന് പൊതുപ്രവർത്തകൾ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും, കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയും ചെയ്ത വേളയിലാണ് നടപടികൾ ആരംഭിച്ചത്. എന്നാൽ Thamarassery യിൽ വ്യാപാരികൾ കയ്യേറിയ നടപ്പാതക്ക് മുകളിലുള്ള നിർമ്മാണങ്ങൾ നീക്കം ചെയ്തിട്ടില്ല.
പരാതി ചെവിക്കൊള്ളാതെ KSTP;വെഴുപ്പൂർ വളവിൽ അപകടം തുടർക്കഥ, കരാറുകാരുടെ ക്രമക്കേടുകൾക്ക് ഉദ്യോഗസ്ഥർക്കൂട്ട് (Thamarassery)
Thamarassery: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം വെഴുപ്പൂർ സ്കൂളിനടുത്ത വളവിൽ അപകടം തുടർക്കഥയാവുന്നു. റോഡ് വികസന പ്രവൃത്തി നടക്കുന്ന വേളയിൽ തന്നെ ഈ ഭാഗത്തെ അപകടാവസ്ഥയെ കുറിച്ച് KSTP ഉദ്യോഗസ്ഥരോടും, കരാർ കമ്പനി ജീവനക്കാരോടും നാട്ടുകാർ വ്യക്തമാക്കിയതാണ്. ഈ ഭാഗത്ത് സർക്കാർ ഭൂമി പൂർണമായും ഉപയോഗപ്പെടുത്തി വളവ് നികത്തി റോഡ് വികസിപ്പിക്കുന്നതിന് പകരം നിലവിലുള്ള വീതി പോലും കുറച്ചാണ് പ്രവൃത്തി നടത്തിയത്. റോഡരികിലെ മൺതിട്ട നീക്കുന്നതിനു പകരം ഓവുചാൽ വളച്ചു പുളച്ചാണ് നിർമ്മിച്ചത്. ഏതു […]