ഹര്‍ഷീനകേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ (Medical College Kozhikode)
Kozhikode: ഏറെ വിവാദമായ ഹര്‍ഷീനകേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായിട്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷീന ഡി.എം.ഒ ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് ഡി.എം.ഒ ഡോ.കെ.കെ.രാജാറാം എട്ടിന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുമെന്നും തുടര്‍ന്ന് റിപ്പോര്‍ട്ട് പോലീസിനും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്ന് പറഞ്ഞത്. Medical College എ.സി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഹര്‍ഷീനയുടെ വയറ്റില്‍ കുടങ്ങിയ കത്രിക (ആര്‍ട്ടറി […]
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ (Thiruvananthapuram)
Thiruvananthapuram: തിരുവനന്തപുരത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കാട്ടാക്കടയിലാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതി കിച്ചുവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു (Wayanad)
Wayanad: രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ […]
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ. വർഷങ്ങളായി റോഡിലിറക്കാത്ത വാഹനങ്ങൾക്കും നോട്ടീസ് (Vadakara)
Vadakara: എ.ഐ ക്യാമറ പ്രവർത്തനക്ഷമമായതോടെ ഒന്ന് വ്യക്തമായി. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ നിരത്തിലുണ്ട്. എ ഐ ക്യാമറയിൽ പതിയുന്ന ചിത്രങ്ങളാണ് സാക്ഷി. യഥാർത്ഥ ഉടമക്ക് പിഴ അടക്കാൻ നോട്ടീസ് വരുന്നതോടെയാണിത് വ്യക്തമാകുന്നത്. വർഷങ്ങളായി റോഡിലിറക്കാത്ത വാഹന ഉടമകൾക്ക് പോലും വടകരയിൽ നോട്ടീസ് വന്നിട്ടുണ്ട്. പല സ്ഥലത്ത് നിന്നും നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുന്നത്. Vadakara മേപ്പയിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് കോഴിക്കോട് മാവൂർ റോഡിൽ നിയമ ലംഘനം നടത്തിയതായി കാണിച്ച് […]