ഭാര്യയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ (Mukkam)
Mukkam: മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഇന്നലെ വൈകീട്ട് അഞ്ചേ മുക്കാലോടെ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹോട്ടലുടമ പൂളപ്പൊയിൽ പൈറ്റൂളി ചാലിൽ മുസ്തഫയെയാണ് കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്..
പാതിരമണ്ണ്, പരിയാടത്ത് കുഞ്ഞുമുഹമ്മദ് നിര്യാതനായി (Thiruvambady)
Thiruvambady: പാതിരമണ്ണ്, പരിയാടത്ത് കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മുഹമ്മദലി, സുമീറ, റംല, റൈഹാനത്ത് മരുമക്കൾ: സത്താർ (പാണ്ടിക്കാട്), അസീസ് (പെരുമണ്ണ), അഷറഫ് (കുന്ദമംഗലം), മുനീറ. ഖബറടക്കം: ഇന്ന് വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടി മസ്ജിദിൽ.
നിര്യാതയായി (Puthuppady)
Puthuppady: ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ പി.കെ മുഹമ്മദിന്റെ (ബാർബർ ) ഭാര്യ ആയിഷ (64) നിര്യാതയായി. മക്കൾ: അബ്ദുൽ മനാഫ്, ശറഫുദ്ധീൻ, സൗദ, നസ്റീന, റഹ്മ മർയം മരുമക്കൾ: സലീന (കോരങ്ങാട്), ഷിഫാന (കൊടുവള്ളി), ഇഖ്ബാൽ (പൂനൂർ), റഷീദ് (പാത്തിപ്പാറ), സജ്നാസ് (തലയാട്). മയ്യിത്ത് നിസ്കാരം (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ഈങ്ങാപ്പുഴ മഹല്ല് ജുമാ മസ്ജിദിൽ.
അശ്രദ്ധയോടെ പാർക്ക് ചെയ്ത മിനിലോറിക്ക് പിന്നിൽ സ്ട്ടകൂർ ഇടിച്ച് മധ്യവയസ്കൻ്റെ കൈവിരൽ അറ്റു (Thamarassery)
Thamarassery: അശ്രദ്ധയോടെ പാർക്ക് ചെയ്ത മിനിലോറിക്ക് പിന്നിൽ സ്ട്ടകൂർ ഇടിച്ച് മധ്യവയസ്കൻ്റെ കൈവിരൽ അറ്റു. Thamarassery മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് സമീപം അശ്രദ്ധയോടെ റോഡരികിൽ നിർത്തിയിട്ട തടി കയറ്റിയ മിനിലോറിയിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്കകൻ്റെ കൈവിരൽ അറ്റു. Thamarassery കല്ലിടുക്കിൽ ചാത്തു (67) ൻ്റെ കൈവിരലാണ് അറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയൽ പ്രാഥമിക ചികിത്സ നൽകിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. റോഡിലേക്ക് തള്ളി നിന്ന തടിയിൽ ഇടിച്ചാണ് കൈവിരൽ അറ്റു പോയത്.