മരണം: പൂവത്തോടുകയിൽ അബൂബക്കർ മാസ്റ്റർ (Koduvally)

passed away image

Koduvally: കിഴക്കോത്ത് പൂവത്തോടുകയിൽ അബൂബക്കർ മാസ്റ്റർ (81) മരണപ്പെട്ടു. ഭാര്യ: ഫാത്തിമ. മക്കൾ: സാഫി, സലീം, സഫിയ. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പൈബാലുശ്ശേരി എല്‍ പി സ്‌കൂള്‍, കൊടുവള്ളി എല്‍ പി സ്‌കൂള്‍, പന്നൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്കാരം രാവിലെ 9:30ന് പുവ്വത്തൊടുകയിൽ ജുമാ മസ്ജിദിൽ.

വയനാട് തലപ്പുഴ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒൻപത് പേർ മരിച്ചു (Mananthavady)

Nine killed (Wayanad) image_cleanup

Mananthavady: വയനാട്- തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞാണ് അപകടം. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. 4 പേര്‍ക്കു പരുക്കെന്നും പ്രാഥമിക വിവരം. മരിച്ചവര്‍ വയനാട് സ്വദേശികളാണ് പരിക്കേറ്റവരെ Wayanad മെഡി: കോളേജിൽ പ്രവേശിപ്പിച്ചു.

test