കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു (Kodanchery)
Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഇ- ഹെൽത്ത് കാർഡ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ആശുപത്രിയിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും റെക്കോർഡുകളും മറ്റും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനും, പേപ്പർ രഹിത സേവനങ്ങൾ ലഭ്യമാക്കുന്നതിനും, മൊബൈൽ ആപ്പിന്റെ സഹായത്തോടുകൂടി ആശുപത്രിയിലെ പരിശോധനയ്ക്ക് ആവശ്യമായ ടോക്കൺ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഇ-ഹെൽത്ത് കാർഡുകൾ ലഭ്യമാക്കുക, എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ആരോഗ്യ […]
നിര്യാതനായി (Kodanchery)
Kodanchery: ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് (05-09-2023-ചൊവ്വ) വൈകുന്നേരം 03.30-ന് Kodanchery സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കാഞ്ഞിരത്താനം ഓരത്തേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഫിൽസി (എസ് എച്ച് കോൺവെൻറ്, കോട്ടയം), മേരിക്കുട്ടി, സാബു, സാലി, ആൻസി. മരുമക്കൾ: തങ്കച്ചൻ നിരവത്ത് (എറണാകുളം), ഷാന്റി കുന്നേൽ (നെല്ലിപ്പോയിൽ), സജി പള്ളിപ്പുറത്ത് (കോഴിക്കോട്).
നിര്യാതനായി (Narikkuni)
Narikkuni: പറശ്ശേരിമുക്ക് പോയിലിൽ മൂനീർ (47 ) നിര്യാതനായി. പിതാവ് അബൂബക്കർ (പോക്കർ). മാതാവ്: ആമിന. ഭാര്യ: സബീന. മകൾ: ജസ ഫാത്തിമ.
ലഹരി മാഫിയാ അക്രമം; രണ്ടു പേർ അറസ്റ്റിൽ (Thamarassery)
Thamarassery: താമരശ്ശേരിയിൽ ഇന്നലെ രാത്രി അമ്പലമുക്ക് കൂരിരുണ്ട മൻസൂറിന്റെ വീടിനു നേരെയും, പോലീസിനു നേരെയും അക്രമം നടത്തുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് Thamarassery പോലീസ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു.
പള്ളിയുടെ മുകളില്‍ നിന്ന് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു (Kozhikode)
Kozhikode: നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് Kozhikode ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്‌യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു […]
ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള Indian ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്
Colombo: 2023 ഏകദിന ലോകകപ്പിനുള്ള Indian ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ടീമില്‍ സ്ഥാനം ലഭിച്ചില്ല. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് മൂന്ന് മാറ്റമാണ് ലോകകപ്പ് ടീമിലുള്ളത്. പേസർ പ്രസീദ് കൃഷ്ണ, തിലക് വർമ്മ എന്നിവരെ ഒഴിവാക്കി. റിസർവ് താരമായി ഉൾപ്പെടുത്തിയ […]
തച്ചംപൊയിലിൽ നിയന്ത്രണം വിട്ട കാർ ഓവുചാലിൽ വീണ് അപകടം (Thamarassery)
Thamarassery: തച്ചംപൊയിലിൽ നിയന്ത്രണം വിട്ട കാർ ഓവുചാലിൽ പതിച്ചു. സംസ്ഥാന പാതയിൽ തച്ചംപൊയിൽ അങ്ങാടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. കാന്തപുരം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്നും മറ്റൊരു വാഹനം കാറിനു നേരെ വന്നപ്പോൾ പെട്ടന്ന് വെട്ടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. നിയന്ത്രണം വിട്ട് കട വരാന്തയിലേക്ക് കയറിയ കാർ ഓവുചാലിൽ പിതിച്ചു. ടെലഫോൺ പോസ്റ്റിലും കാർ ഇടിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
രക്ഷാ പ്രവര്‍ത്തകരെ ആദരിച്ചു (Engapuzha)
Puthuppady: തിരുവോണ നാളില്‍ Engapuzha കക്കാട് ഇക്കോ ടൂറിസം പ്രദേശത്തുണ്ടായ മല വെള്ള പാച്ചിലിൽ അകപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നാട്ടുകാരായ യുവാക്കളെ ഡിസാസ്റ്റര്‍ മാനേജ്മെന്റും ഉദയ ക്ലബ് കക്കാടും ചേര്‍ന്ന് ആദരിച്ചു. ഉണ്ണി,സിയാദ് അമ്പുടു, വിജീഷ്, സണ്ണി, സന്തോഷ്, ജിതിൻ സണ്ണി, സിദ്ധീഖ്, പൗളി രാജു എന്നിവരെയാണ് സായി ഡിസാസ്റ്റർ മാനേജ്മെന്റ് കേരള ടീം സിനീഷ് കുമാർ സായി, ബി ബി ഷാജി, നജ്മുദ്ധീൻ എന്നിവർ ചേർന്ന് ആദരിച്ചത്. അനുമോദന യോഗം കൊടുവള്ളി ബ്ലോക്ക് മെമ്പർ […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ (Wayanad)
Kalpetta: റിസോർട്ടിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്. ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ Wayanad ലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ ചൂഷണത്തിനിരായ മലപ്പുറം കാരിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വാഴക്കാട് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. കൽപ്പറ്റ നഗരത്തിലെ ഒരു റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. തുടർന്ന് കൽപ്പറ്റ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം […]
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ (Bathery)
Bathery: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി Kozhikode സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂളക്കോട്, കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്നാസ് (25), എരഞ്ഞിക്കല്‍, പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍, കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത് വാഹന പരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍. 11 ബി 1857 വാഹനത്തില്‍ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലഹരി മാഫിയയുടെ ആക്രമണം: വീടിന് സുരക്ഷ ഏർപ്പെടുത്തി പോലീസ് (Thamarassery)
Thamarassery: ഇന്നലെ രാത്രിയോടെയാണ് അമ്പലമുക്കിൽ നാട്ടുകാർക്കും പോലീസിനും നേരെ ലഹരി മാഫിയയുടെ അക്രമണം ഉണ്ടായത്. കൂരിമുണ്ടയിൽ മൻസൂറിന്റെ വീടിനാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. പതിനാലോളം വരുന്ന ലഹരി മാഫിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. രണ്ട് പോലീസ് ജീപ്പും ഒരു കാറും വീടിന്റെ ജനൽ ചില്ലുകളും ആക്രമി സംഘം തകർത്തു. സ്ഥലത്തെത്തിയ ഒരാൾക്ക് വെട്ടേറ്റിരുന്നു. അമ്പലമുക്ക് കൂരിമുണ്ട ഭാഗത്ത് ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടിൽ സി സി ടി വി സ്ഥാപിച്ചതിൽ പ്രകോപിതരായ സംഘമാണ് അക്രമം […]