Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും
Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് […]
നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസ് (Koyilandy)
Koyilandy: നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. Koyilandy പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് Koyilandy പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു.
Engapuzha സ്വദേശി സൗദിയില്‍ നിര്യാതനായി
Engapuzha: ഈങ്ങാപ്പുഴ കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ്(ബാബു) 31 സൗദിയിലെ റിയാദിൽ നിര്യാതനായി. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാം വയലിന്റെയും സുഹറയുടെയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു, തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്, രണ്ട് സഹോദരന്മാർ ഉണ്ട്, നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരും.
ചത്ത പശുക്കിടാവിന്റെ ജഡം ചാക്കിൽ കെട്ടി ഓവുചാലിൽ തള്ളിയതായി പരാതി (Thamarassery)
Thamarassery: ചത്ത പശുക്കിടാവിന്റെ ജഡം റോഡരിയിലെ ഓവുചാലിൽ തള്ളിയതായി പരാതി. തച്ചംപൊയിൽ പിസി മുക്കിലെ ഷൈന ഓട്ടോ ഗ്യാരേജിന്റെ സമീപത്തായാണ് പശുക്കിടാവിന്റെ ജഡം തള്ളിയത്. നാട്ടുകാർ എത്തിയാണ് ജഡം സംസ്കരിച്ചത്. സംഭവത്തിനുത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എരഞ്ഞോണ മുഹമ്മദലി ഫൗസ് നിര്യാതനായി (Koduvally)
Koduvally: Vavad എരഞ്ഞോണ മുഹമ്മദലി ഫൗസ്(27) നിര്യാതനായി.പിതാവ്:എരഞ്ഞോണ അബൂബക്കർ മുസ്‌ലിയാർ മാതാവ്:നഫീസ എലോക്കര സഹോദരങ്ങൾ: ഫായിസ്, ഫവാസ്, ഫാസിൽ, ഫസ്ന. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് എരഞ്ഞോണ മസ്ജിദിലും, 3:30 വാവാട് ജുമാ മസ്ജിദിലും നടന്നു.
മാലിന്യം തള്ളിയ സംഭവത്തിൽ കേസെടുത്തു (Koduvally)
Koduvally: ദേശീയപാതയോരത്ത് ഓവുചാലിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയ സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്തു. ലോറി ഉടമയോട് വെള്ളിയാഴ്ച കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. കൊടുവള്ളിക്കടുത്ത മോഡേൺ ബസാറിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ യായിരുന്നു ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് പള്ളിക്ക് മുൻ വശത്തുള്ള ഓവുചാലിൽ ഒഴുക്കിയത്.
ചന്ദനം മുറി കേസ്; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ (Meppadi)
Meppadi: കടൂർ വനപ്രദേശത്തു നിന്ന് ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിൽ 3 പ്രതികൾ കൂടി അറസ്റ്റിൽ. മാനന്തവാടി പുതുശ്ശേരിക്കടവ് പെങ്ങണിക്കണ്ടി അഷ്റഫ് (49), കാരയ്ക്കാമല വളപ്പിൽ സലാം (56), Meppadi കാപ്പം കൊല്ലി കുടുമ്മാൻ പറമ്പിൽ മുഹമ്മദ്കുട്ടി (59) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽ അഷ്റഫ് റിമാൻ്റിലാണ്. മറ്റ് രണ്ടു പേരെ ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. സംഭവത്തിൽ നേരത്തെ 3 പേരെ […]
Kaithappoyil-Agasthyanmuzhi റോഡ്: സ്ഥലം വിട്ടുനൽകിയവർക്ക് കൃഷിഭൂമിയിലേക്ക് വഴി നിർമിച്ചു നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Thiruvambady: Kaithappoyil-Kodanchery-Agasthyanmuzhi റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയവർക്ക് കൃഷി ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനായി റോഡ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദേശം നൽകിയത്. കോടഞ്ചേരി സ്വദേശികളായ ഇ.ജി. ജോസുകുട്ടി, സണ്ണി ജോർജ്. ഷിനോയ് ജോസഫ് എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. കൃഷി സ്ഥലത്തേക്ക് റോഡ് നിർമിച്ചുനൽകാമെന്ന വാഗ്ദാനത്തിലാണ് ഭൂമി സൗജന്യമായി വിട്ടുനൽകിയതെന്ന് പരാതിക്കാർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 25-ന് […]
NIT യിലെ ഹൈടെക് കോപ്പിയടി: പരാതി പോലീസിന് കൈമാറാത്തത് വിവാദത്തിൽ
Mukkam: കാലിക്കറ്റ് NIT യിലെ അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടന്നതിൽ അധികൃതർ പോലീസിന് പരാതി കൈമാറാത്തത് വിവാദത്തിൽ. സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും NIT അധികൃതർ രേഖാമൂലം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ഇവർക്കൊപ്പം പരീക്ഷയെഴുതിയവരെ പെട്ടെന്നുതന്നെ നിയമിച്ചതിൽ ദുരൂഹത ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തിയതോടെ നിയമനവും വിവാദത്തിലായി. കഴിഞ്ഞ ജൂലായ് 10 മുതൽ 13 വരെ എൻ.ഐ.ടി. കാമ്പസിൽ നടന്ന ഒന്നാം ഘട്ട പരീക്ഷയ്ക്കിടെയാണ് ഹരിയാണ സ്വദേശികളായ രണ്ടുപേരെ കോപ്പിയടിച്ചതിന് പിടികൂടിയത്. ചെറിയതരം […]
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ആക്ടീവ് കേസുകള്‍ നാലായി (Kozhikode)
Kozhikode: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി ഉയര്‍ന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം ആരോഗ്യമന്ത്രിയുടെ ഓഫീസാണ് പുറത്തു വിട്ടത്. നിപ പോസിറ്റീവ് ആയ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. 30 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. Kozhikode ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.