കൂടത്തായിൽ മിനിലോറി കടയിലേക്ക് പാഞ്ഞ് കയറി അപകടം (Thamarassery)
Thamarassery: കൂടത്തായിൽ മിനിലോറി കടയിലേക്ക് പാഞ്ഞ് കയറി അപകടം. അങ്ങാടിയിലുളള ബിസ്മി കോഴി കടയിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. എടവണ്ണയിൽ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽ പെട്ടത്. കട പൂർണ്ണമായും തകർന്നു. വാഹനത്തിലുള്ളവർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം നടന്നത്.
തൊട്ടിൽപ്പാലത്ത് MDMA യുമായി ദമ്പതികൾ അറസ്റ്റിൽ
Vadakara: തൊട്ടിൽപ്പാലത്ത് MDMA യുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. പതിയാരക്കര മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 96.44 ഗ്രാം MDMA പിടിച്ചെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്ന് വടകരയിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെ തുർന്ന് കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും പ്രതികൾ ഒപ്പം കൂട്ടിയിരുന്നു.
ആലുവ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍ (Ernakulam)
Ernakulam: ആലുവ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍. മൂന്നു ദിവസങ്ങളിലായാണ് ആറ് ഉദ്യോഗസ്ഥര്‍ തളര്‍ന്നുവീണത്. മൂന്ന് എസ് ഐ മാരും മൂന്ന് സി പി ഒ മാരുമാണ് ജോലിക്കിടെ തളര്‍ന്നു വീണത്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് തളര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് ആക്ഷേപം. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉള്ളതായി കണ്ടെത്തി. രണ്ട് പേരുടെ പ്രശ്‌നം യഥാസമയം ഭക്ഷണം കഴിക്കാത്തതും പോഷകാഹാര ക്കുറവുമാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള പോലീസ് ഉദ്യോഗസ്ഥര്‍ […]
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം (Wayanad)
Wayanad: കറുകൾ തമ്മിൽ കൂട്ടിയിട്ട് അപകടം. Wayanad ബീനാച്ചി പനമരം റൂട്ടിൽ യൂക്കാലി കവലക്ക് സമീപം ബത്തേരിക്ക് പോകുന്ന കാറും, തലശ്ശേരിക്ക് പോവുന്ന കാറും തമ്മിലാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു കാർ സമീപത്തെ കാപ്പി തോട്ടത്തിലേക്ക് തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല
Kuttiadi ടൗണിൽ ഓട്ടോ ഡ്രൈവർക്ക് നേരെ അക്രമണം
Kuttiadi: കുറ്റ്യാടി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് നേരെ അക്രമണം സിസിടിവി ദൃശ്യങ്ങൾ പുറത്ത്. Kuttiadi അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മൽ ജലീൽ (49) ന് നേരെയാണ് അക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിയോടെ ടൗൺ മധ്യത്തിലാണ് സംഭവമുണ്ടായത്. നമ്പർ പ്ലേറ്റ് മറച്ച് ബുള്ളറ്റിൽ എത്തിയ ആളാണ് അക്രമം നടത്തിയത്. ചുറ്റികയും കത്തിയുമായി അക്രമം നടത്തുകയായിരുന്നു. അക്രമിയിൽ നിന്നും രക്ഷപെടാൻ ഓട്ടോ ഡ്രൈവർ അലറി വിളിച്ചെങ്കിലും ഇതു വഴി കടന്നുപോയ വാഹനത്തിലുള്ളവർ ആരും രക്ഷക്കെത്തിയില്ല. അക്രമിയുമായുള്ള സിനിമ സ്റ്റൈൽ ഏറ്റുമുട്ടലിന്റ ദൃശ്യങ്ങൾ […]