കാണ്മാനില്ല
Poonoor: ഫോട്ടോയിൽ കാണുന്ന മുഹമ്മദ് റിയാസ്, വയസ്സ് 38/23, s/o കരുമ്പാക്കണ്ടി വീട്, ചളിക്കോട് എന്നയാളെ 2022 സെപ്റ്റംബർ മാസം വീട്ടിൽ നിന്നും തമിഴ്നാട്ടിലെ ചെന്നൈയിൽ ജോലിക്ക് പോയ ശേഷം കാണാതായിട്ടുള്ളതാണ്. ഈ കാര്യത്തിന് കോഴിക്കോട് റൂറൽ ജില്ലയിലെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 606/2023, 11/5 57 of KP ആക്ട് ആയി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയാണ്. കാണാതായ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ […]
Wayanad, തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ
Wayanad: തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ കോട്ടവയൽ സ്വദേശി മനുവിനെ വൈത്തിരിയിൽ വച്ച് മേപ്പാടി പോലീസും വൈത്തിരി പോലീസും ചേർന്ന് പിടി കൂടുകയായിരുന്നു. ഇക്കഴിഞ്ഞ പത്താം തീയതി കുനമ്പറ്റയിലെ മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇയാൾ തളി മലയിൽ എത്തിയിരുന്നു. പോലീസ് എത്തിയതോടെ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ചേലോട് വച്ചാണ് പിടികൂടിയത്.
ദ്വിദിന Motivation ക്ലാസ്സ് സംഘടിപ്പിച്ചു
Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘സത്സങ്ങ് 2K23’ എന്ന പേരിൽ രണ്ട് ദിവസത്തെ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ജീവിതം എങ്ങനെ അർഥപൂർണമാക്കാം എന്ന ചിന്തയെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്സ്. സ്പാർക് എന്ന മോട്ടിവേഷൻ ടീം നയിച്ച ക്ലാസ്സിൽ ഫാദർ വിപിൻ (ഒ എഫ് എം ക്യാപ്) , ഫാദർ ജിബിൻ (ഒ എഫ് എം ക്യാപ്), ഫാദർ ക്ലിൻസ് (ഒ എഫ് എം ക്യാപ് ) എന്നിവർ വിവിധ വിഷയങ്ങൾ കുട്ടികളോട് സംവദിച്ചു. ക്ലാസുകൾ […]
Sreyas ചിപ്പിലിത്തോട് യൂണിറ്റ് ഏകദിന സെമിനാർ സംഘടിപ്പിച്ചു
Kodanchery: Sreyas Kozhikode മേഖലയും കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ്ഡും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാർ മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷം വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ റീജിനൽ ഡയറക്ടർ ജന്മേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു. Kodanchery സ്റ്റേറ്റ് ബാങ്ക് മാനേജർ ശ്രീജിത്ത് കെ. എസ് ഇൻഷുറൻസിന്റെ വിവിധ സ്കീമുകളെ കുറിച്ച് ക്ലാസ്സെടുത്തു. എസ് ഐ ബി കൗൺസിലർ അയോണ ബാങ്കിന്റെ വിവിധ പദ്ധതികളെക്കുറിച്ച് […]
GUP School ചെമ്പുകടവിന് സ്കൂൾ ബസ് അനുവദിച്ചു
Kodanchery: ചെമ്പുകടവ് GUP School ന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. കുട്ടികളോടൊപ്പം ഒരു ചെറിയ ഉദ് ഘാടന യാത്രയും അദ്ദേഹം നടത്തി. ഏറെകാലമായി കാത്തിരുന്ന സ്കൂൾ ബസ് കിട്ടിയ സന്തോഷത്തിൽ കുരുന്നു കുട്ടികൾ അവരുടെ സന്തോഷം പങ്കു വെച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ […]
Thamarassery ചുരത്തിൽ പാറ അടർന്നുവീണു
Adivaram: Thamarassery ചുരത്തിൽ പാറ അടർന്ന് റോഡിലേക്ക് വീണു ഈ സമയം റോഡിൽ വാഹനങ്ങൾ കടന്നു പോകാതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി. ചുരത്തിന്റെ ഒമ്പതാം വളവിന് സമീപം ഇന്ന് വൈകിട്ടാണ് വലിയ പാറ മുകളിൽ നിന്നും ഉരുണ്ട് റോഡിലേക്ക് വീണത്. ചുരത്തിൽ നിലവിൽ ഗതാഗത തടസ്സങ്ങൾ ഇല്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് കല്ല് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Kodanchery വിജയികളെ അനുമോദിച്ചു
Kodanchery: താമരശ്ശേരി സബ് ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ കായിക പ്രതിഭകളെ മാനേജ്മെന്റ് അഭിനന്ദിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ പ്രധാനാധ്യാപകൻ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ: കുര്യാക്കോസ് ഐക്കൊളമ്പിൽ വിജയികളായ വിദ്യാർത്ഥികളെയും കായികാധ്യാപകൻ അനൂപ് ജോസ്, മറ്റ് അധ്യാപക, അനധ്യാപകരെയും അനുമോദിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ വിൽസൺ ജോർജ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.റ്റി.എ പ്രസിഡണ്ട് ഷിജോ സ്കറിയ, സെന്റ് ജോസഫ്സ് […]
Thamarassery അനധികൃതമായി മുറിച്ച ചന്ദന തടിയുമായി മൂന്നു പേർ പിടിയിൽ
Thamarassery: കാക്കൂരിൽ അനധികൃതമായി മുറിച്ച ചന്ദന തടിയുമായി പിടികൂടിയ മൂന്നു പേർ റിമാന്റിലായി. ബാലുശ്ശേരി കണ്ണാടി പൊയിൽ തിയ്യക്കണ്ടി താരിഖ് (43), നന്മണ്ട പൊക്കുന്നുമല മൊടോക്കണ്ടി വാസു (60), ചീക്കിലോട് പാത്തിക്കൽ അറുമുഖൻ (79) എന്നിവരാണ് ഇന്നലെ വൈകുന്നേരം ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ പിടികൂടിയത്. 46.800 കിലോ ചന്ദനമാണ് പിടിക്കൂടിയത് കാക്കൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും അഞ്ചു കുറ്റി ചന്ദന മരങ്ങളാണ് പ്രതികൾ മുറിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫോറസ്റ്റ് ഫ്ളയിംഗ് സ്കോഡും […]