ഇലക്ഷൻ അട്ടിമറിച്ചത് ജനാധിപത്യവിരുദ്ധം UDSF

ihrd college image

Thamarassery: ഐഎച്ച്ആർഡി കോളേജിൽ UDSF മുന്നേറ്റം മനസ്സിലാക്കിയ SFI, കോളേജ് ഇലക്ഷനിൽ പരാജയം മുന്നിൽ കണ്ട് മനപ്പൂർവം അവരുടെ നോമിനേഷൻ നൽകുന്നത് വൈകിപ്പിക്കുക്കയും, റിട്ടേണിംഗ് ഓഫീസിറെ കയ്യേറ്റം ചെയ്യുകയും സംഘർഷമുണ്ടാക്കിയതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഇലക്ഷൻ നേരിടാനുള്ള ഭയവുമാണ് എന്ന് UDSF. ഈ വിദ്യാർത്ഥി വിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രധിഷേധം ഉണ്ടാകുമെന്ന് UDSF മുന്നറിയിപ്പ് നൽകി, കഴിഞ്ഞ തവണത്തെ യൂണിയൻ പ്രവർത്തനങ്ങൾ അങ്ങേയറ്റം മോശമാണെന്ന് അഭിപ്രായം വിദ്യാർഥികൾക്കിടയിലുണ്ട്. കൂടാതെ സർക്കാരിനെതിരായ വികാരം കൂടി എസ് എഫ് ഐ […]

Dr. പി.ബി. ശ്രീലക്ഷ്മിയെ ആദരിച്ചു

Dr. P.B. Sri Lakshmi was honored image

Thamarassery: ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരിയുടെ എക്സിക്യൂട്ടീവ് മെമ്പർ, പി .കെ ബാബുരാജി(Rtd KSRTC) ന്റെ മകൾ, പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും, ഫസ്റ്റ് ക്ലാസ്സോടെ ബി.ഡി.എസ് പാസ്സായ Dr. പി.ബി. ശ്രീലക്ഷ്മിയെ, ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി- Thamarassery, കൂട്ടായ്മയുടെ നേതൃത്വത്തിൽ  ആദരിച്ചു.  പ്രസ്തുത ആദരിക്കൽ ചടങ്ങിൽ കൂട്ടായ്മയുടെ രക്ഷാധികാരികൾ, പ്രധാന ഭാരവാഹികൾ, എക്സിക്യൂട്ടീവ് മെമ്പർമാർ, മറ്റു മെമ്പർമാർ ഉൾപ്പെടെ  നിരവധി പേർ പങ്കെടുത്തു.

Dr.ഫെബിന ഗഫൂറിനെ അനുമോദിച്ചു

Dr. Febina Ghafoor was felicitated image

Thamarassery: BAMS നേടിയ കുടുക്കിൽ ഉമ്മരം സ്വദേശിനി Dr. ഫെബിന ഗഫൂറിനെ ബ്രദേഴ്സ് വെഴുപ്പുരിന് വേണ്ടി ബാബു കുടുക്കിൽ മൊമെന്റോ നൽകി അനുമോദിച്ചു. കുടുക്കിൽ ഗഫൂറിന്റെ മകളാണ് ഫെബിന.

തിളക്കമാർന്ന വിജയവുമായി Kodanchery സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ പ്രതിഭകൾ.

Kodanchery St. Joseph LP with a resounding win. Talents at school. image

Thamarassery: താമരശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ ആരംഭിച്ച താമരശ്ശേരി സബ് ജില്ലാ ശാസ്ത്രോത്സവത്തിലെ വിവിധ മേളകളിൽ Kodanchery സെന്റ് ജോസഫ് എൽ പി സ്കൂൾ ജേതാക്കളായി. സബ്ജില്ല ഗണിത ശാസ്ത്രമേളയിലെ ക്വിസ് മത്സരത്തിൽ സെന്റ് ജോസഫ് എൽ പി സ്കൂളിലെ  ജോൺ സാവിയോ ഷിജോ ഒന്നാം സ്ഥാനവും, ശാസ്ത്രമേളയിലെ സയൻസ് ക്വിസ്സിൽ ജോഹാൻ ജസ്റ്റിൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികളായവരെ മാനേജ്മെന്റും പി ടി എ യും പ്രത്യേകം അഭിനന്ദിച്ചു.

ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ നാലര പവൻ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് Thamarassery ഡിപ്പോയിലെ KSRTC ജീവനക്കാർ മാതൃകയായി

KSRTC staff at Thamarassery depot set an example by handing over the four and a half pavan gold jewelery stolen from the bus to its owner image_cleanup

Thamarassery: താമരശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും കളഞ്ഞു കിട്ടിയ നാലര പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി KSRTC Thamarassery ഡിപ്പോയിലെ ജീവനക്കാർ മാതൃകയായി. ബസ് ഡ്രൈവർ വിഭാഗം ജീവനക്കാരായ എ എം റഫീഖ്, എൻ വി റഫീഖ് എന്നിവരാണ് കളഞ്ഞു കിട്ടിയ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണം കൊല്ലം ജില്ലയിലെ പാരിപ്പള്ളി സ്വദേശികളായ ദമ്പതികൾക്ക്, മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകിയത്.

മുത്തങ്ങയിൽ വൻ MDMA വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം MDMA യുമായി Mukkam സ്വദേശി പിടിയിൽ

Massive MDMA hunt in pumpkins; Mukkam native caught with 93 grams of MDMA, which he tried to smuggle by hiding it in his underwear image_cleanup

Bathery: മുത്തങ്ങയിൽ വൻ MDMA വേട്ട. എക്സൈസ് ചെക്പോസ്റ്റിൽ 93 ഗ്രാം MDMA പിടികൂടി. Mukkam സ്വദേശി ഷർഹാൻ കെ കെ എന്നയാളാണ് MDMA കടത്തിയത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA. ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടു വന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി എഴ് മണിയോടെയെത്തിയ കെ എസ് ആർ ടി സി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ MDMA കണ്ടെത്തിയത്. ഈ അടുത്ത […]

Thamarassery ചുരത്തിൽ വീണ്ടും പിക്കപ്പ് വാൻ മറിഞ്ഞു

The pickup van overturned again at Thamarassery pass image_cleanup

Thamarassery: ചുരത്തിൽ വീണ്ടും പിക്കപ്പ് വാൻ മറിഞ്ഞു. Thamarassery ചുരം ഒന്നാം വളവിന് സമീപം പിക്കപ്പ്  വാൻ മറിഞ്ഞു, ആളപായമില്ല. ചുരം കയറുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ അപകടങ്ങൾ ഉണ്ടായിരുന്നു. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ ക്രയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി, ഗതാഗത തടസ്സമില്ല.

Vavad കാറപകടം, പരുക്കേറ്റ രണ്ടു പേർ കൂടി മരണപ്പെട്ടു, ഇതോടെ മരണം മൂന്നായി

Vavad died after being hit by a car while crossing the road from his matrimonial home, leaving the entire nation in mourning image_cleanup

Thamarassery: കഴിഞ്ഞ  ശനിയാഴ്ച രാത്രി താമരശ്ശേരിക്ക് സമീപം Vavad അമിത വേഗതയിൽ വന്ന കാറിടിച്ച് പരിക്കേറ്റവരിൽ രണ്ടാളുകൾ കൂടി മരണപ്പെട്ടു. കരുണിച്ചാലിൽ സുഹറ, പുൽ കുഴിയിൽ ആമിന ഉമ്മ എന്നിവരാണ്  മരണപ്പെട്ടത്. സുഹറയുടെ സഹോദരി മറിയം അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ കൂടി ചികിത്സയിലാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് നാലു പേരെ കാർ ഇടിച്ചു തെറിപ്പിച്ചത്. കാറോടിച്ച മലപ്പുറം വെളിമുക്ക് മൂന്നിയൂര്‍ മുള്ളുങ്ങല്‍ മുഹമ്മദ് ഷഫീഖിനെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് […]

സി ഒ ഡിയുടെ സാമൂഹ്യസേവനത്തിന് South Indian Bank ന്റെ കൈത്താങ്ങ്

South Indian Bank's contribution to social service of COD image

Thamarassery: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സി ഒ ഡി യുടെ 36 വര്‍ഷമായി തുടരുന്ന  സേവനത്തിന് South Indian Bank ന്റെ കൈത്താങ്ങ്. വയോധികരുടെയും ഭിന്ന ശേഷിക്കാരുടെയുമിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടു വിനിയോഗിച്ച്  വാങ്ങിയ കാറാണ് സി ഒ ഡി യ്ക്ക് സമ്മാനിച്ചത്. ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍  അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ്ജ് കാറിന്റെ താക്കോല്‍ […]

കരിയർ പ്ലാനിങ് ആൻഡ് Goal സെറ്റിംഗ്

Career Planning and Goal Setting image

Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി കരിയർ പ്ലാനിങ് ആൻഡ് Goal സെറ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപകനും, കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സണുമായ ബോണി ജേക്കബ് ക്ലാസുകൾ നയിച്ചു. ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാകുന്നതോടു കൂടി ഉണ്ടാകേണ്ട കരിയർ പ്ലാനിങ്ങിനെ പറ്റിയും ഒപ്പം ഏറ്റവും മികച്ച കരിയർ എങ്ങനെ […]

Wayanad, മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; അച്ഛന്‍ കസ്റ്റഡിയില്‍

Wayanad, son's beheading incident; Father in custody image

Wayanad: കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ പിതാവ് കരുവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് കസ്റ്റഡിയില്‍. പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്ന് തെക്കേക്കര അമല്‍ ദാസാണ് (നന്ദു-22) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴോടെയായിയിരുന്നു അമ്മ സരോജനിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ശിവദാസന്‍ കോടാലി കൊണ്ട് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ഫോണില്‍ ശബ്ദം കേള്‍ക്കാതായതോടെ സരോജനിയും മകള്‍ കാവ്യയും അയല്‍പക്കക്കാരെ വിളിച്ച് വിവരം പറഞ്ഞു. ഇവരെത്തി നോക്കിയപ്പോഴാണ് കട്ടിലില്‍ തല തകര്‍ന്ന് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. […]

Omassery 140 കുടുംബങ്ങളിലെ വനിതകൾക്ക്‌ പോത്തു കുട്ടികൾ വിതരണം ചെയ്തു.

Omassery distributed cattle children to the women of 140 families. image

Omassery: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്തിൽ 140 കുടുംബങ്ങളിലെ വനിതകൾക്ക്‌ പോത്തു കുട്ടികളെ വിതരണം ചെയ്തു. 19 വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകരിൽ നിന്നാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌. പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ പഞ്ചായത്തിന്റെ ജനറൽ വികസന ഫണ്ടും പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമുൾപ്പടെ 22 ലക്ഷത്തി നാൽപതിനായിരം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌. എട്ടായിരം രൂപയാണ്‌ ഗുണഭോക്തൃ വിഹിതമായി ഓരോ ഗുണഭോക്താവിൽ നിന്നും ഈടാക്കിയത്‌. 16000 രൂപയുടെ പോത്തു കുട്ടിയെയാണ്‌ ഗുണ […]

test