Vavad, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം നാളെ

vavad image

Koduvally: കൊടുവള്ളി നഗര സഭാ നാഷനൽ ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന Vavad അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിക്കും. നഗര സഭാ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷനാകും. നിലവിൽ കൊടുവള്ളി നഗര സഭയിലെ വാവാട്, ഇരുമോത്ത്, എരഞ്ഞോണ, വാവാട് സെന്റർ, നെല്ലാംകണ്ടി എന്നി വിടങ്ങളിൽ ചികിത്സാ സൗകര്യങ്ങളില്ല. വെൽനസ് സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ നിലവിൽ ചികിത്സാ സൗകര്യങ്ങളില്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. […]

Wayanad, MDMA യുമായി രണ്ടു പേർ പിടിയിൽ

Wayanad, two arrested with MDMA image

Wayanad: കാറിൽ കടത്തുകയായിരുന്ന 18.3 ഗ്രാം MDMA മീനങ്ങാടി പോലീസ് പിടികൂടി. മഞ്ചേരി സ്വദേശി സുഹൈൽ സഞ്ചരിച്ച ഹോണ്ടാ സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന MDMA യാണ് വാഹന പരിശോധനയിൽ പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പാടി നെടുമ്പാല ചുണ്ടേതൊടി വീട്ടൽ അമലിനെയും കസ്റ്റഡിയിലെടുത്തു. മീനങ്ങാടി പോലിസ് സബ് ഇൻസ്പെക്ടർ രാംകുമാർ എ.എസ്.ഐ സബിത എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർ […]

Mananthavady, ബൈക്കപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

Housewife injured in bike accident dies image

Mananthavady: കഴിഞ്ഞ ദിവസം തലപ്പുഴകണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്‌പിറ്റിലിൽ ചികിത്സയിലായിരുന്ന പള്ളിക്കണ്ടി മറിയം (53) മരണപ്പെട്ടു. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമക്കൾ: റാഷിദ്. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണോത്ത് മല പള്ളി ഖബർസ്ഥാനിൽ

Kattippara, നടുക്കണ്ടി കാർത്ത്യായനി നിര്യാതയായി

Kattippara, Nadukandi Kartyayani passed away image

Thamarassery: Kattippara പരേതനായ നടുക്കണ്ടി ശങ്കരന്റെ ഭാര്യ കാർത്ത്യായനി 91 വയസ്സ് നിര്യാതയായി. മക്കൾ : പരേതനായ അശോകൻ, ശ്രീനിവാസൻ, ലോഹിതാക്ഷൻ, നളിനാക്ഷൻ, മുരളിധരൻ, ഷൈലജ. മരുമക്കൾ : വത്സല, സുലോചന, സജിനി, പ്രീതി, ഉഷ, ശിവദാസൻ കൂട്ടാലിട. സംസ്ക്കാരം : ഇന്ന് 30/11/23 വൈകുന്നേരം 4 മണി തറവാട് വിട്ടു വളപ്പിൽ .

Omassery, എന്റെ തൊഴിൽ;എന്റെ അഭിമാനം: തൊഴിൽ മേളയും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു

Organized Job Fair and Registration Camp image

Omassery: ‘എന്റെ തൊഴിൽ;എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ Omassery കമ്മ്യൂണിറ്റി ഹാളിൽ തൊഴിൽ മേളയും ഡി.ഡബ്ലിയു.എം.എസ്‌.രജിസ്‌ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർമാരായ എം.എം.രാധാമണി ടീച്ചർ, എം.ഷീജ ബാബു, അശോകൻ പുനത്തിൽ, കമ്മ്യൂണിറ്റി അംബാസഡർ ഫാത്വിമത്തു സുഹറ ചേറ്റൂർ എന്നിവർ […]

Kodanchery: കേളം കുന്നേൽ മറിയക്കുട്ടി നിര്യാതയായി

Maryakutty passed away image

Kodanchery: കേളം കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ: മേരി, ആലീസ്, ജോയി, എൽസി, ഷേർലി, ബാബു, ഷൈനി, ജോഷി (അധ്യാപകൻ സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം), ഷിജി. മരുമക്കൾ: ജോസ് പൊരുമാട്ടിക്കുന്നേൽ (പാലാവയൽ), അഗ്സറ്റിൻ വരകിൽ (താമരശ്ശേരി), ഓമന വള്ളിക്കാട്ടിൽ (മുണ്ടൂർ), ആന്റണി കടവിൽ (പൂഴിത്തോട്), വിൻസെന്റ് ചിപ്പുങ്കൽ (വലിയകൊല്ലി), സുനി (‌ആലുവ), ജോർജ് പുളിവേലിൽ (പുല്ലൂരാംപാറ), ശോഭ മുത്തനാട്ട് (കൊട്ടിയൂർ), അനിൽ മനന്താനത്ത് (ആനക്കാംപൊയിൽ). സംസ്കാരം ഇന്ന് (30-11-2023-വ്യാഴം) വൈകുന്നേരം […]

Thamarassery, കോരങ്ങാട് സിനാസ് നിര്യാതനായി

Thamarassery, Korangad Sinas passed away image

Thamarassery: കോരങ്ങാട് കെ. ഷാനവാസിന്റെ മകൻ സിനാസ് (27) നിര്യാതനായി. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഷാഹിദ. സഹോദരങ്ങൾ: അനു ഷെറിൻ, സൽമാൻ, ഫാത്തിമ നിയ. മയ്യത്ത് നിസ്കാരം. നാളെ വ്യാഴാഴ്ച രാവിലെ 9 : മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ

Engapuzha: മലപുറം, വെള്ളക്കുത്തുകര സരോജിനി നിര്യാതയായി

Vellakutukhara Sarojini passed away image

Engapuzha: മലപുറം, വെള്ളക്കുത്തുകര (ചെല്ലികുളം) പരേതനായ ഉണ്ണ്യണ്ണന്റെ ഭാര്യ സരോജിനി (63) നിര്യാതയായി. മക്കൾ: സതി, ഷീബ, സജി കെ സി (കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ). മരുമക്കൾ: പരേതനായ സുധാകരൻ, ചന്ദ്രൻ (പൂലോട് ), മല്ലിക (മാനന്തവാടി). സഹോദരങ്ങൾ: ദാമോദരൻ മട്ടാപ്പൊയിൽ, മാധവി ചമൽ , പരേതരായ ഗോവിന്ദൻ, കല്യാണി വയനാട്. സംസ്കാരം: ഇന്ന് 30 /11/2023 (വ്യാഴാഴ്ച) 12 മണിക്ക് വീട്ടിലെ ചടങ്ങുകൾക്കു ശേഷം 1മണിക്ക് കോരങ്ങാട് Thamarassery ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.

Thiruvambady, ബസ്റ്റാന്റിൽ തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.

Real Time Bus Information Digital Display Board installed at Bus Stand, Thiruvambady. image

Thiruvambady: ഗ്രാമ പഞ്ചായത്തിനെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി ഭരണ സമിതിയുടെ നേതൃത്വത്തിൽ Thiruvambady ബസ്റ്റാന്റിൽ തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മെഴ്സി പുളിക്കാട്ട് ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അധ്യക്ഷനായി. Kozhikode ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിസ്റ്റ് ഇൻഫർമേഷൻ സൊല്യൂഷൻസിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗ്രാമ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. Thiruvambady ബസ്റ്റാൻഡിൽ എത്തുന്ന ബസുകൾ വരുന്ന സമയവും പോകുന്ന സമയവും യാത്രക്കാർക്ക് എളുപ്പത്തിൽ […]

Engapuzha, കുഞ്ഞിക്കുളം, പരേതനായ പി ടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി

Engapuzha, Kunhikulam, Pathumma wife of late PT Muhammad passed away. image

Puthuppady: Engapuzha, കുഞ്ഞിക്കുളത്ത്, പരേതനായ പി ടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80 ) നിര്യാതയായി. മക്കൾ :റസാക്ക്,  ലത്തീഫ്, സെയ്നബ, പരേതയായ ജമീല, ഹസീന, മുനീറ. മരുമക്കൾ: ഷുക്കൂർ, അഷ്‌റഫ്‌, ഇബ്രാഹിം, പരേതനായ മൊയ്തു, സുഹറ, സുലൈഖ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കുഞ്ഞിക്കുളം ജുമാ മസ്ജിദിൽ

വൈദ്യുതി മേഖലയെ സ്വകാര്യ വൽക്കരിക്കരുത് -EWSA

Do not privatize the power sector -EWSA image

Thiruvambady: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (EWSA) തിരുവമ്പാടി ഏരിയ കൺവെൻഷനും, അംഗങ്ങൾക്കായുള്ള ടെക്നിക്കൽ ക്ലാസ്സും Thiruvambady വ്യാപാര ഭവനിൽ വച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം യു ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു.  വൈദ്യുതി മേഖലയെ സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുഴുവൻ വയറിങ് തൊഴിലാളികളും അണി ചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയെ സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ […]

Thiruvambady, ചുവട് വനിതാ സംഗമം നടത്തി

Thiruvambady, Chuvad Vanita sangam was held image

Thiruvambady:  വനിതാ ലീഗ് ശാഖ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചുവട് ക്യാമ്പയിൻ Thiruvambady മറിയപ്പുറം വാർഡ് വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷൗക്കത്ത് കൊല്ലളത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വനിതാ ലിഗ് പ്രസിഡന്റ്‌ ഷറീന കിളിയണ്ണിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുസമദ് പേക്കാടൻ, തിരുവമ്പാടി സി എച്ച്  സെന്റർ സെക്രട്ടറി മോയിൻ കാവുങ്ങൽ  തുടങ്ങിയവർ സംസാരിച്ചു, നബീസ അസ്കർ ചെറിയ അമ്പലത്ത് സ്വാഗതവും റാഷിദ […]