Govt Higher Secondary School കെട്ടിട നിർമ്മാണം പ്രവർത്തി ഉദ്ഘാടനം
Puthuppady: പുതുപ്പാടി Govt Higher Secondary School ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്കൂളുകളിൽ ഉൾപ്പെട്ടതാണ് പുതുപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. മൂന്ന് കോടി രൂപ മുതൽ മുടക്കിയാണ് കെട്ടിട നിർമ്മാണ നവീകരണ പ്രവർത്തികൾ നടത്തുന്നത്. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ . ലിന്റോ ജോസഫ് ഉദ്ഘാടന കർമം […]
Kodanchery, ഗവൺമെന്റ് കോളേജിൽ സെമിനാർ നടത്തി
Kodanchery: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ IQAC യുടെ ആഭിമുഖ്യത്തിൽ എക്കണോമിക്സ് ഓഫ് കറപ്ഷൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ പി വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. വൈ. സി. ഇബ്രാഹിം, ഡോ. എം വി സുമ, ഡോ. ജോബി രാജ് ടി എന്നിവർ സംസാരിച്ചു.
Omassery, അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു
Omassery: അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങംപുറം അങ്കണവാടിയിൽ ശിശു ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കലോൽസവം സംഘടിപ്പിച്ചു. പിഞ്ചു വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ആർ.എം.അനീസ് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ ഷൈജ ടീച്ചർ,ഹെൽപർ പ്രസീത, പി.ആമിന, ആശ വർക്കർ കെ.പി.ആയിഷ എന്നിവർ സംസാരിച്ചു. കലോൽസവത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ ഡിസംബറിൽ നടക്കുന്ന Omassery പഞ്ചായത്ത് തല കലോൽസവത്തിൽ മാറ്റുരക്കും.
ശിശുദിനം ആഘോഷിച്ചു ശ്രദ്ധേയമായി Iqrah Public School
Thiruvambady: കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഇന്നലെ രാജ്യം ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി, തിരുവമ്പാടി Iqrah Public School ൽ വേറിട്ട രീതിയിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു ശ്രദ്ധേയമായി. തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്നേഹാലയത്തിലെ മുത്തച്ഛൻ മാരുടെ ഒപ്പം ആയിരുന്നു ഇഖ്റഹ് പബ്ലിക് സ്കൂളിലെ കുരുന്നുകളുടെ ശിശുദിനാഘോഷം. പ്രിയപ്പെട്ട മുത്തച്ഛൻമാർക്ക് ഭക്ഷണവും മധുര പലഹാരങ്ങളും ഒരുക്കി, കളിയും ചിരികളുമായി ശിശുദിനം മനോഹരമാക്കി Iqrah Public School ലെ കുരുന്നുകൂട്ടം. […]