BJP യുടെ ഭീകര വിരുദ്ധ റാലിയിൽ പങ്കെടുക്കില്ലെന്ന് താമരശ്ശേരി രൂപത
Kozhikode: BJP യുടെ ഭീകര വിരുദ്ധ റാലിയിൽ പങ്കെടുക്കില്ലെന്ന് Thamarassery രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചാനാനിയൽ. സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുദ്ധം ആര് നടത്തിയാലും എതിരാണ്. പലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരു പരിപാടി സംഘടിപ്പിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഹമാസ് വിരുദ്ധ സമ്മേളനങ്ങളിൽ ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാൻ BJP ശ്രമിക്കുമ്പോഴാണ് Thamarassery ബിഷപ്പിന്റെ ഈ പ്രതികരണം. സഭകളുടെ മേലദ്ധ്യക്ഷൻമാരെ യുൾപ്പെടെ ബിജെപി റാലികളിലേക്ക് ക്ഷണിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് […]
Mukkam, തൊമ്മന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തു
Mukkam: യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ പോസ്റ്റ്‌മോർട്ടം നടത്താനായി മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തു. തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ്(36) എന്ന തൊമ്മന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽ നിന്ന് പുറത്തെടുത്തത്. അരീക്കോട് പോലീസ് ഇൻസ്‌പെക്ടർ അബ്ബാസലി, പോലീസ് സർജൻ പി.പി. അജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏറനാട് തഹസിൽദാർ ഹാരിസ് കപൂറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. നവംബർ നാലിനാണ് […]
Kodanchery : നെല്ലിക്കുന്നേൽ ഹെൻട്രി ജാക്സൺ നിര്യാതനായി
Kodanchery: നെല്ലിക്കുന്നേൽ ഹെൻട്രി ജാക്സൺ (54) നിര്യാതനായി. ഭാര്യ: ഷേർളി കക്കയം പള്ളത്താട്ടിൽ കുടുംബാംഗം. മക്കൾ: സ്നേഹ മരിയ (യു.കെ), ജൂവൽ അന്ന (വിദ്യാർത്ഥി). സംസ്കാരം ഇന്ന് (20-11-2023-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം Kodanchery സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.