Kunnamangalam, പെരുവഴിക്കടവിൽ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു.
Kunnamangalam: പെരുവഴിക്കടവ് ചെറു കുളത്തൂരിന് സമീപം എസ് വളവിൽ ഉണ്ടോടിപ്പാടത്ത് സാമൂഹിക വിരുദ്ധർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു. വിനോദ് കളത്തിങ്ങലിന്റെ മൂന്നു മാസം പ്രായമായ 380 ഓളം വാഴ തൈകളാണ് പൂർണമായി വെട്ടി നശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ 10 സെന്റിൽ ഉണ്ടായിരുന്ന നെല്ലും പിഴുതെറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് വിനോദ് സംഭവം കാണുന്നത്. 1,60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വിനോദ് പറഞ്ഞു. തൊട്ടടുത്ത് കൃഷിയിടങ്ങൾ ഉണ്ടെങ്കിലും അവിടെയൊന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. പരമ്പരാഗതമായി കൃഷിക്കാരനായ ഇദ്ദേഹത്തിന്റെ തോട്ടം […]
Puthuppady: മണൽ വയൽ, പുൽ കുഴിയിൽ ദിവാകരൻ നിര്യാതനായി
Puthuppady: ചളിക്കോട്, മണൽ വയൽ പുൽ കുഴിയിൽ ദിവാകരൻ (63)നിര്യാതനായി. ഭാര്യ: ലത (വള്ളിയാട് ) മക്കൾ: പ്രസാദ് (അമൃത ഹോസ്പിറ്റൽ എറണാകുളം,) രാഹുൽ (സൗദി അറേബ്യ ) മരുമക്കൾ: അമൃത (എറണാകുളം ) സുജിത (പൂലോട് ). സഹോദങ്ങൾ: പരേതയായ ദേവകി, ഭാസ്കരൻ, സരോജിനി, ശാരദ, പരേതനായ ബാലചന്ദ്രൻ, സുശീല, സുനിൽ കുമാർ, സുരേന്ദ്രൻ, ശ്രീദേവി( വയനാട് ) സംസ്കാരം നാളെ 29-11-2023 രാവിലെ 9 മണിക്ക്.
Kodanchery, പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
Kodanchery: നവ കേരള സദസിന്റെ മറവിൽ നടന്ന കരുതൽ തടങ്കൽ പോലീസ് നരനായാട്ട് DYFI അക്രമം എന്നിവയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി Kodanchery ടൗണിൽ പന്തളം കൊളുത്തി പ്രതിഷേധ പ്രകടനം പൊതു സമ്മേളനവും നടത്തി. പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, സണ്ണി കാപ്പാട്ട് മല, ചിന്നാ […]
Mananthavady, കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Mananthavady: ബാവലി ഭാഗത്ത് ചേകാടി പാലത്തിനു സമീപം വച്ച് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ 30 ഗ്രാം കഞ്ചാവുമായി വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. Mananthavady പാലാക്കുളി തോപ്പില്‍ വീട്ടില്‍ ഋഷികേശ് സാഹിനി (24), മാനന്തവാടി ഒണ്ടയങ്ങാടി ഭാഗത്ത് മൈതാനത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ് (24) എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച കെഎല്‍ 72 ഡി 1861 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. ഋഷികേശിനെതിരെ മുന്‍പും കഞ്ചാവ് കടത്തിയതിന് […]
Thamarassery, വാഹനാപകടം. കോൺഗ്രസ് നേതാവിന് പരിക്കേറ്റു
Thamarassery: കാറുകളും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രജീഷ്, യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡൻറ് റാഷിദ് മുത്താമ്പി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ Thamarassery കാരാടിയിൽ ആയിരുന്നു അപകടം. Thamarassery ഭാഗത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് എതിരെ വന്ന കാർ ഇടിക്കുകയും നിയന്ത്രണ വിട്ട ഇവരുടെ കാർ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിൽ ഇടിക്കുകയുമായിരുന്നു.
Narikkuni, ജന വാസ മേഖലയിലെ ബീവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടുക എസ് ടി യു
Narikkuni: നരിക്കുനിയിൽ ജന വാസ മേഖലയിൽ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടണമെന്നും അടച്ചു പൂട്ടുന്നത് വരെ ജനകീയ സമരത്തിന് എസ് ടി യു വിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും എസ് ടി യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ പറഞ്ഞു. നരിക്കുനിയിൽ പുതുതായി ആരംഭിച്ച “ബീവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടുക “എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് ടി […]
ഉംറ നിർവഹിച്ച് മടങ്ങവേ Vadakara സ്വദേശിനി വിമാനത്തിൽ മരിച്ചു
Vadakara: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് Vadakara സ്വദേശിനി വിമാനത്തിൽ മരിച്ചു. Vadakara അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒമാൻ എയറിൽ ജിദ്ദയിൽ നിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർ വന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തു വയസ്സുകാരനായ മൂത്ത മകൻ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിന്‍ കുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് […]