സ്വര്‍ണം കടത്താൻ ശ്രമം; കരിപ്പൂരില്‍ കോഴിക്കോട് Thamarassery സ്വദേശി പിടിയില്‍
Kozhikode: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി. കോഴിക്കോട് Thamarassery പരപ്പൻപൊയില്‍ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമില്‍ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. എയര്‍ പോര്‍ട്ടിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ധരിച്ച ഷര്‍ട്ടിൻ്റെ കയ്യില്‍ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും പിടി കൂടിയ സ്വര്‍ണം പോലീസിനും സമര്‍പ്പിക്കുമെന്ന് […]
Thamarassery, യൂത്ത് മാർച്ച് മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരും: സൈനുൽ ആബിദീൻ തങ്ങൾ
Thamarassery: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ച് കാലികമായ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമതിയംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു. Thamarassery പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഥ അംഗങ്ങളുടെ സംഗമവും വിളംബര ജാഥയുടെയും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. വിദ്വേഷത്തിനും ദുർ ഭരണത്തിനും എതിരായ സന്ദേശം ജനങ്ങൾ ഏറ്റെടുത്ത് യൂത്ത് മാർച്ചിനെ പിന്തുണക്കുന്നതിന്റെ നേർക്കാഴ്ച ഭരണകൂടങ്ങൾക്കുള്ള മുന്നറീപ്പാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി അയൂബ് […]
Thiruvambady, തോട്ടത്തിൻ കടവ്: മാനാശേരിയിൽ ഡൈനി ജോർജ് നിര്യാതനായി.
Thiruvambady: തോട്ടത്തിൻ കടവ്, പച്ചക്കാട് മാനാശേരിയിൽ ഡൈനി ജോർജ് (56) നിര്യാതനായി. മൂന്ന് ദിവസം മുൻപ് തോട്ടത്തിൻ കടവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ജോർജ് . മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ജോയ്സി. മക്കൾ: എൽവിൻ, ഡെല്ല, ഡെറിക്. സഹോദരങ്ങൾ: ജെന്നി, സോണി, ടിജോ. സംസ്കാരം നാളെ 7/12/2023ന് വൈകുന്നേരം 4.30 ന് തിരു കുടുംബ ദേവാലയം വേനപ്പാറ
CPM നെതിരെ ഗുരുതര ആരോപണവുമായി സമസ്ത നേതാവ്
Kozhikode: കേരളത്തില്‍ സി പി എമ്മും (CPM) ഡി വൈ എഫ് ഐയും മുസ്‌ലീം പെണ്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഹിന്ദു – മുസ്‌ലീമിനെ വിവാഹം കഴിച്ചാല്‍ മതേതരത്വമായെന്നാണ് ചിലര്‍ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ജില്ലാ സാരഥി സംഗമത്തിലാണ് പരാമര്‍ശം ഉണ്ടായത്. പരിപാടിയില്‍ മഹല്ല് കമ്മിറ്റി […]
Kalpetta, ഷട്ടില്‍ കളിക്കിടെ കുഴഞ്ഞു വീണയാള്‍ മരിച്ചു
Kalpetta: ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫാണ് (50) മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കുഴഞ്ഞു വീണ ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൂക്ഷിക്കണം OLX നെ: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
Kozhikode: ഉപയോഗിച്ച സാധനങ്ങളുടെ ഓൺ ലൈൻ വിൽപ്പനയ്ക്കായി ആശ്രയിക്കുന്ന OLX മൊബൈൽ ആപ്ലിക്കേഷനിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾക്കെതിരേ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. തട്ടിപ്പിന്റെ പുതിയ തട്ടകമായി OLXസ് ഓൺലൈൻ കള്ളൻമാർ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. യൂണിഫോമിലുള്ള വ്യാജ മിലിട്ടറി ഐ.ഡി കാർഡുകളും ഫോട്ടോകളും ഉപയോഗിച്ചാണ് ഓൺ ലൈൻ കള്ളൻമാരുടെ തട്ടിപ്പ്. നഗര പരിധിയിൽ ഇത്തരത്തിലുള്ള പത്തോളം പരാതികൾ ലഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു. സൈനികനാണെന്ന് തെറ്റിദ്ധരിപ്പിച്ച്വാഹനം മാർക്കറ്റിലുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒ.എൽ.എക്സിൽ വിൽപ്പനയ്ക്ക് വെച്ചാണ് തട്ടിപ്പിന് തുടക്കം. […]
Wayanad, വൈത്തിരി സ്വദേശിയായ സൈനികനെ കശ്‌മീരിൽ മരിച്ച നിലയിൽ കണ്ടെത്തി
Wayanad: വൈത്തിരി സ്വദേശിയായ സൈനികനെ കശ്‌മീരിലെ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ വട്ടക്കണ്ടെത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷാണ് (52) മരിച്ചത്. കശ്മീർ ഫഖ്വാര റെജിമെന്റ്റിലെ ജോലി കഴിഞ്ഞു ട്രാൻസിറ്റ് ക്യാമ്പിലെത്തിയ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു വെന്നാണ് വിവരം. രണ്ടാഴ്ചത്തെ അവധിക്കു ശേഷം നാലു ദിവസം മുമ്പാണ് സന്തോഷ് ജോലി സ്ഥലതേക്ക് പോയത്. അവധിക്കു വന്നപ്പോൾ മകനെയും കൂട്ടി ശബരി മല സന്ദർശനത്തിന് പോയിരുന്നു. മൃതദേഹം വൈത്തിരിയിലെത്തിക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. […]
Wayanad, ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു
Wayanad: കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃത ദേഹം നാലു ദിവസത്തിന് ശേഷം പള്ളി സെമിത്തേരിയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റു മോർട്ടത്തിനയച്ചു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിൻ (28) ന്റെ മൃത ദേഹമാണ് കൽപ്പറ്റ പോലീസിന്റെ നേത്യത്വത്തിൽ പുറത്തെടുത്തത്. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മൃതദേഹം സംസ്ക്കരിച്ച ശശിമല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നിന്നും പുറത്തെടുത്തത്. ഡിസംബര്‍ ഒന്നിനാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് […]
Thiruvambady, കക്കാടംപൊയിൽ അപകടക്കെണിയായി റോഡ്
Thiruvambady: ആനക്കല്ലുപാറ – താഴെ കക്കാട്-കക്കാടം പൊയിൽ റോഡിൽ ചതി കുഴികൾ പതിയിരിക്കുന്നു. റോഡ് അറ്റ കുറ്റപ്പണികൾ പോലും നടത്താത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ചുരം കണക്കെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെങ്കുത്തായ റോഡിലെ പ്രധാന വളവുകളിലടക്കം അപകട കുഴികളാണ്. ഇരുചക്ര വാഹനങ്ങളടക്കം കുഴിയിലകപ്പെട്ട് നിയന്ത്രണം വിടുന്നത് പതിവാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ, നിത്യേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് വർഷത്തിലേറെയായി അവഗണനയിലാണ്. റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് പൊട്ടി പൊളിഞ്ഞ് വൻ […]
Thiruvambady, ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവം; സോഡ നിർമാണ യൂണിറ്റ് അടപ്പിച്ചു
Thiruvambady: മുക്കം കടവ് പാലത്തിനു സമീപം കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ തിരുവമ്പാടിയിലെ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള തയ്യിൽ സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂട്ടി. ഞായറാഴ്ച രാത്രിയാണ് മുക്കം മുത്തേരി സ്വദേശി വിനായകന് സോഡ കുടിച്ച് ദേഹാ സ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സോഡക്കുപ്പി പരിശോധിച്ചപ്പോൾ എലി ചത്തു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. മാർക്കറ്റ് പള്ളിക്ക് സമീപമാണ് തയ്യിൽ സോഡ […]