Kattippara, ഭാഷോത്സവം ഉദ്ഘാടനം ചെയ്തു
Kattippara: ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണികൾ വികസിക്കുന്നതിനായി ഭാഷോത്സവം നടത്തി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ. പ്രധാന അധ്യാപിക ശ്രീമതി ചിപ്പി രാജ് ഭാഷോത്സവം ഉദ്ഘാടനം ചെയ്തു ഭാഷോത്സവത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികൾ സ്വയമേ തയ്യാറാക്കിയ വാർത്താ പത്രങ്ങൾ ക്ലാസ് ലീഡർമാർ പ്രധാന അധ്യാപികയ്ക്ക് നൽകി പ്രകാശനം ചെയ്തു. വരും ദിവസങ്ങളിലും പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിശേഷങ്ങൾ ഉൾപ്പെടുത്തി പത്രങ്ങൾ തയ്യാറാക്കുന്നതായിരിക്കും എന്ന് ഒന്നാം ക്ലാസ് അധ്യാപകർ അറിയിച്ചു. ഭാഷോത്സവത്തിന്റെ […]
Thamarassery, കോരങ്ങാട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്
Thamarassery: നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്. മഞ്ചേരി സ്വദേശി സഫ്‌വാനാണ് പരിക്കേറ്റത്. കോരങ്ങാട് അങ്ങാടിക്ക് സമീപം വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സഫ്‌വാനെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Wayanad, കടുവ ആക്രമിച്ചതറിഞ്ഞ് കുഴഞ്ഞു വീണയാൾ മരിച്ചു
Wayanad: വയനാട്ടിൽ കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞു വീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ (ചക്കായി-36) കടുവ കടിച്ചു തിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞു വീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് പ്രജീഷിനെ കടുവ കൊന്നത്. വൈകുന്നേരമായിട്ടും തിരിച്ചു വരുന്നത് കാണാതായതോടെ മാതാവ് […]
Wayanad, നര ഭോജിയായ കടുവയെ വെടി വെച്ച് കൊല്ലാൻ ഉത്തരവായി
Wayanad: ബത്തേരി, വാകേരിയിൽ നര ഭോജിയായ കടുവയെ വെടി വെച്ച് കൊല്ലാൻ ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഉത്തരവിട്ടത്. ഉത്തരവ് മാറ്റിയിറങ്ങിയതിനെ തുടർന്ന് എം എൽ എയുടെ നേതൃത്വത്തിലുള്ള സമരം അവസാനിപ്പിപ്പിക്കുകയും ചെയ്തു. മൃത ദേഹം നാട്ടുകാരും ബന്ധുക്കളും ഏറ്റെടുക്കും. കഴിഞ്ഞ രണ്ട് മണിക്കൂറായി സുൽത്താൻ ബത്തേരി താലൂക്കാശുപത്രി മോർച്ചറിക്ക് മുമ്പിൽ വലിയ പ്രതിഷേധമായിരുന്നു. ഇന്നലെയാണ് പുല്ലരിയാൻ പോയ യുവാവിനെ കടുവ ആക്രമിച്ച് കൊന്നത്. ശരീരം ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.
സൗദി KMCC ഉപാദ്ധ്യക്ഷൻ ലത്തീഫ് തച്ചംപൊയിലിന് സ്വീകരണം നൽകി
Thamarassery: സൗദി KMCC നാഷണൽ കമ്മറ്റിയിൽ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞടുത്ത എ.കെ അബ്ദുൽ ലത്തീഫിന് തച്ചം പൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി.സലാം മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഫിറോസ്, ദളിത ലീഗ് മണ്ഡലം ജ.സെക്രട്ടറി എൻ.പി ഭാസ്ക്കരൻ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നദീർ അലി, എൻ.പി […]