Kalpetta, നരഭോജി കടുവയെ പിടികൂടാൻ വൻ സന്നാഹം, നാട്ടുകാരോട് സ്ഥലത്തു നിന്ന് മാറാൻ നിർദേശം, നിരോധനാജ്ഞ
Kalpetta: വയനാട് ബത്തേരി കൂടല്ലൂരിൽ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചിലുമായി വനം വകുപ്പ്. 20 അംഗ പ്രത്യേക ടീം സർവ സജ്ജ്‌മായി കാട്ടിലേക്ക് തിരിച്ചു. കടുവയെ കണ്ടെത്താനുള്ള വലിയ സന്നാഹമാണ് സ്ഥലത്ത് നടക്കുന്നത്. വേണ്ട നിർദേശങ്ങൾ നൽകുകൊണ്ട് വെറ്ററിനറി ടീമും കാട്ടിലേക്ക് പോയിട്ടുണ്ട്. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ മേഖലയിൽ ആണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിനിടെ, നാട്ടുകാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ വനം വകുപ്പ് അറിയിപ്പ് നൽകി. കടുവ നിലയുറപ്പിച്ച സ്ഥലം കണ്ടെത്തിയോയെന്ന സംശയവും ഇതോടെ […]
Kozhikode, നമ്പർ പ്ലേറ്റ് മറച്ചുപിടിച്ച് യാത്ര ചെയ്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത് എം.വി.ഡി
Kozhikode: എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത് എംവിഡി. ആറു പേരുടെ ലൈസൻസാണ് കോഴിക്കോട് എംവിഡി സസ്പെൻഡ് ചെയ്ത്. അമിത വേഗത, ഹെൽമറ്റ് ധരിക്കാതിരിക്കൽ, കൂടുതൽ യാത്രക്കാർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയ ശേഷം വണ്ടി നമ്പർ ക്യാമറയിൽ പതിയാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു. 16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമ ലംഘനം നടത്തി നമ്പർ പ്ലേറ്റ് മറച്ചവർക്കെതിരെയാണ് നടപടി
Thamarassery, ബൈക്ക് മോഷണം പോയി
Thamarassery: അണ്ടോണ അരേറ്റക്കുന്നുമ്മൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് (K L11W 3196 Hero Honda Passion Plus Blu colour ) ഇന്നലെ രാത്രി പുലർച്ചെ മൂന്നിനും നാലിനും ഇടക്ക് മോഷണം പോയി. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9847977924
Kodanchery, കൊലപാതകം; മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
Kodanchery: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം. തിരുവമ്പാടി പാമ്പിഴഞ്ഞ പാറ സ്വദേശി മുഹമ്മദ് അഫ്സൽ, മുക്കം മലാം കുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. മൊത്തം […]
Adivaram, തെക്കെ പോയിൽ അഷ്റഫ് നിര്യാതനായി
Adivaram: തെക്കെ പോയിൽ അഷ്റഫ് (57) നിര്യാതനായി ഭാര്യ: ജമീല. മക്കൾ: അൻഷാദ്, ഫൈസൽ. മരുമക്കൾ:ഫസ്ന, ഹന്ന ഫാത്തിമ സഹോദരങ്ങൾ. സുലൈമാന്‍, അബ്ദുല്ല കോയ ( late), കരീം ,അസ്സൈൻ, കോയ, നസീര്‍, കദീസ, പാത്തുമ്മ, സഫിയ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:45ന് അടിവാരം ജുമാ മസ്ജിദിൽ
Adivaram, കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Adivaram: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. Adivaram, നൂറാം തോട് മുട്ടിതോട് സ്വദേശി ചാലപ്പുറത്ത് നിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു കോടഞ്ചേരിയിലേക്ക് കൊണ്ടു പോയി. ഈ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് യുവാവിനെ കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Koduvally, വാഹനപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Koduvally: വാഹനപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി മരിച്ചു. ചികിത്സയിലായിരുന്ന വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയിൽ അർഷിദയാണു (23) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. അർഷിദയും ഒരു ബന്ധവും സഞ്ചരിച്ച സ്‌കൂട്ടറിൽ ഒരു കാർ ഇടിക്കുകയായിരുന്നു. ഏഴു മാസം മുൻപാണ് അർഷിദയുടെ വിവാഹം നടന്നത്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ജീൻസാണ് ഭർത്താവ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വാവാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും. മാതാ പിതാക്കൾ: നാസർ, […]