Thiruvambady, അത്തിപ്പാറ, മുണ്ടശ്ശേരി അബ്രഹാം നിര്യാതനായി
Thiruvambady: അത്തിപ്പാറ, മുണ്ടശ്ശേരി അബ്രഹാം [80] നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ : ലൂസി, ലിസി, ജോളി, സജി. മരുമക്കൾ: ലിസി, ഷൈല, മൃതദേഹം പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള മകന്റെ വീട്ടിൽ. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് മകൻറെ വസതിയിൽ നിന്ന് ആരംഭിച്ച് 5:30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫറോനാ ചർച്ചിൽ.
Omassery, 2024-25 വാർഷിക പദ്ധതി: ഊരു കൂട്ടം സംഘടിപ്പിച്ചു.
Omassery: പതിനാലാം പഞ്ച വൽസര പദ്ധതിയിലെ 2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി Omassery ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പതിനേഴാം വാർഡിലെ മങ്ങാട് കണ്ണങ്കോട് മല പട്ടിക വർഗ്ഗ കോളനിയിൽ പ്രത്യേക ഊരു കൂട്ടം യോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഊരുകൂട്ടം ഉൽഘാടനം ചെയ്തു. ഊരു മൂപ്പൻ പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വാർഷിക പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.കെ.ഗംഗാധരൻ, […]
ദേശീയ സിവിൽ സർവീസ് ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിലേക്ക് യോഗ്യത നേടി മിഥുൻ വലിയ വീട്ടിൽ
Kalpetta: തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്മിന്റൺ മത്സരത്തിനു ശേഷം കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച മേപ്പാടി സ്വദേശിയെ മിഥുൻ വലിയവീട്ടിൽ. ഇനി വരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിഥുൻ വലിയ വീട്ടിൽ കേരളത്തിനു വേണ്ടി കളിക്കും. മിഥുനെ ഈ വരുന്ന വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ആദരിക്കുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
Kuwait അമീർ അന്തരിച്ചു
Kuwait: ഗള്‍ഫ് രാജ്യമായ കുവൈത്തിന്‍റെ അമീറായ (രാജാവ്) കുവൈത്ത് അമീർ അന്തരിച്ചു. കുവൈത്തിന്‍റെ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹാണ് അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2020ല്‍ കുവൈത്ത് അമീര്‍ ആയി ചുമതലയേറ് റശേഷം പല തവണ ആരോഗ്യ കാരണങ്ങളാല്‍ പൊതു രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്. കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനം ദിന ഭരണ കാര്യങ്ങള്‍ നോക്കുന്നത്. നേരത്തെ ചികില്‍സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു. […]
Thamarassery, അയ്യപ്പൻ വിളക്ക് ഉത്സവം: താൽക്കാലിക ക്ഷേത്രത്തിന്റെ കാൽ നാട്ടുകർമ്മം നിർവഹിച്ചു
Thamarassery: അഖില ഭാരത അയ്യപ്പ സേവാ സംഘം ഡിസംബർ 16ന് ശനിയാഴ്ച താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന 68-ാ മത് അയ്യപ്പൻ വിളക്ക് ഉത്സവത്തിന്റെ ഭാഗമായി കോട്ടയിൽ ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന താൽക്കാലിക ക്ഷേത്രത്തിന്റെ കാൽ നാട്ടു കർമ്മം കന്നി സ്വാമി വൈഷ്ണവിഗ നിർവ്വഹിച്ചു. കെട്ടിയാട്ടത്തിന് നേതൃത്വം നൽകുന്ന സുധാകരൻ സ്വാമി പൂജയ്ക്ക് നേതൃത്വം നൽകി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ ശ്രീധരൻ മേലെപാത്ത്, അമൃത ദാസ് തമ്പി, ഗിരീഷ് തേവള്ളി, സുകുമാരൻ മാണിക്കോത്ത്, ഷിജിത്ത് കെ.പി, നീലഞ്ചേരി ബാലകൃഷ്ണൻ നായർ, […]
Thamarassery, തച്ചംപൊയിൽ നേരോം പറമ്മൽ രാമൻ കുട്ടി നിര്യാതനായി
Thamarassery: തച്ചംപൊയിൽ നേരോം പറമ്മൽ രാമൻ കുട്ടി ( 95 ) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ. ദിനേശൻ. സുജിത. അജിത. ലളിത. പത്മിനി സംസ്കാരം. രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.
Thamarassery, ചുരത്തിൽ പട്ടാപ്പകൽ വൻ കവർച്ച; യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു
Thamarassery: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗ സംഘം കാർ തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. കാറുമായി സംഘം കടന്നതായും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ചുരത്തിലെ ഒൻപതാം വളവിനു താഴെ രാവിലെ എട്ട് മണിയോടെയാണ് കവർച്ച. മൈസൂരുവിൽ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്നു മൈസൂരു ലഷ്കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27) യാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ ബുധനാഴ്ച സംഭവം നടന്നിട്ടും വിശാൽ ഇന്നലെയാണ് പരാതി […]