കുറ്റവിചാരണ സദസ് ; പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി

The trial court; Puthupadi constituency held Mahila Congress convention image

Thamarassery: യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസിനോട് അനുബന്ധിച്ചു പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ് നടത്തിയ കൺവെൻഷൻ തിരുവമ്പാടി ബ്ലോക്ക്‌ മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു. യോഗ അധ്യക്ഷ സലോമി സലീം, മുഖ്യ പ്രഭാഷണം കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ജോസ്, മഹിളാ ജില്ലാ സെക്രട്ടറി അംബിക മംഗലത്ത്, മുൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ലിസ്സമ്മ തോമസ്, മുൻ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ മാളിയേക്കൽ, […]

Koodaranji, കേര കർഷക സംഗമം സമാപനം ഇന്ന് കൂടരഞ്ഞിയിൽ

Banana Farmers' Meeting concludes today at Koodaranji image

Kozhikode: കേരളാ കോൺഗ്രസ് പാർട്ടിയുടെയും കേരള കർഷ യൂണിയന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിലായി നടത്തുന്ന കേര കർഷക സംഗമങ്ങളുടെ കോഴിക്കോട് ജില്ലാ തല സമാപന സമ്മേളനം ഇന്ന് (18-12-2023-തിങ്കൾ) വൈകുന്നേരം 5:30-ന് Koodaranji കല്പിനിയിൽ നടക്കും. കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് അപു ജോൺ ജോസഫ്, കേരളാ […]

Wayanad, കടുവയെ കൊല്ലാതെ വിടില്ല, കൂടല്ലൂരിൽ നാട്ടുകാരുടെ പ്രധിഷേധം ശക്തം

Wayanad will not leave the tiger unkilled, local protest in Koodallur is strong image

Wayanad: കൂടല്ലൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി പ്രദേശ വാസികള്‍ രംഗത്ത്. പ്രജീഷെന്ന യുവാവിനെ അതി ക്രൂരമായി കൊന്നു തിന്ന നരഭോജി കടുവയെ ഒരു കാരണവശാലും കൊല്ലാതെ വിടരുതെന്നാണ് കക്ഷി രാഷട്രീയ ഭേദമന്യേ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രജീഷ് കൊല്ലപ്പെട്ട് പത്താം നാളാണ് കടുവ കൂട്ടിലായത്. കടുവയെ കൊല്ലണമെന്ന് തുടക്കം മുതലേ നാട്ടുകാര്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ കൂട് വെച്ച് പിടികൂടുകയോ, അല്ലെങ്കില്‍ […]

️Wayanad, പത്തു ദിവസത്തെ ഭീതി അകന്നു; നരഭോജി കടുവ കൂട്ടില്‍

️Wayanad, ten days of fear gone; Man-eating tiger cage image

Wayanad: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ് കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയും കല്ലൂര്‍ക്കുന്നില്‍ നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടെ, വാകേരിയില്‍ നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍ വാകയില്‍ സന്തോഷിന്റെ അഞ്ചു മാസം ഗര്‍ഭമുള്ള പശുവിനെ […]

Adivaram, വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പുതുപ്പാടി സ്വദേശി മരണപ്പെട്ടു

Adivaram, a native of Puthupadi, who was undergoing treatment for injuries sustained in a car accident, died image

Adivaram: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പുതുപ്പാടി പുളിക്കാട്ടില്‍ ബേബി (71) മരണപ്പെട്ടു. മുന്‍ KSRTC ഡ്രെെവറായിരുന്നു. നിലവില്‍ ഈങ്ങാപ്പുഴയില്‍ ഇന്‍ഷൂറന്‍സ് സ്ഥാപനം നടത്തി വരുകയായിരുന്നു. നവംമ്പര്‍ ഒന്നിനാണ് വീടിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബെെക്കിടിച്ച് പരിക്കേറ്റത്.കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്. സംസ്കാരം പിന്നീട്.

Kodanchery, കൊല്ലപ്പെട്ട നിഥിന്റെ ഫോണും ചെരിപ്പും കണ്ടെത്തി

Kodanchery found the phone and shoes of the murdered Nithin imagr

Kodanchery: കൊല്ലപ്പെട്ട നൂറാം തോട് ചാലപ്പുറത്ത് നിഥിൻ തങ്കച്ചന്റെ (25) മൊബൈൽ ഫോണും ചെരിപ്പും കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പൊലീസ് കണ്ടെടുത്തു. അഭിജിത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി രണ്ടാം ദിവസം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. പ്രതികൾ ഉപേക്ഷിച്ചതാണ് ഇവ. തമ്പലമണ്ണ ഇരുവഞ്ഞി പുഴയിലും അഗസ്ത്യൻമൂഴി പുഴയിലും പൊലീസും മുക്കം അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. ഇരുവഞ്ഞിപ്പുഴയിൽ തമ്പലമണ്ണ പാലത്തിനു താഴെ നിന്ന് നിഥിൻ തങ്കച്ചന്റെ ചെരിപ്പും […]

Wayanad, കഞ്ചാവുമായി യുവാവ് പിടിയിൽ

Wayanad, youth arrested with ganja imagee

Wayanad: ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ Wayanad യൂണിറ്റും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഗവും സംയുക്തമായി കബനി തീര ദേശ റോഡിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസ്സം ഗുവാഹത്തി സ്വദേശിയായ ദിൽവാർ ഹുസ്സൈൻ (21) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് […]

Kattippara, പ്രതിഷേധ പ്രകടനം നടത്തി

Kattippara, staged a protest image

Kattippara: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ക്രൂര പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ ഡി.വൈ.എഫ്. ഐ നേതാവിനെ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെടാൻ സഹായിച്ച പിണറായി പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് Kattippara മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സിക്രട്ടറി ടി.ഭരതൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡണ്ട് സലാം മണക്കടവൻ, പ്രേംജി ജയിംസ്, സി.കെ.സി.അസ്സയിനാർ, കെ.കെ.എം.ഹനീഫ, അഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ സദാനന്ദൻ, മനോജ്.കെ.ആർ, അസീസ് മാസ്റ്റർ, ബഷീർ […]

Thamarassery, ചുരത്തിലെ കവർച്ച ;പ്രതികളെ റിമാൻഡ് ചെയ്തു

Robbery at Thamarassery, Churam; Accused remanded image

Thamarassery: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ റിമാൻറ് ചെയ്തു. കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള സംഘം അറസ്റ്റ് ചെയ്തു. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശ്ശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23), എന്നിവരാണ് ഇന്ന് പുലർച്ചെയോടെ ഇടപ്പള്ളി വെച്ചും കൊടുങ്ങല്ലൂർ വെച്ചും Thamarassery പോലീസിന്റെ പിടിയിലായത്. 13-ന് […]

Kattippara, ഫാമിലി ഹെൽത്ത് സെൻ്റർ പ്രവർത്തി ഉദ്ഘാടനം,തെറ്റിദ്ധാരണ പരത്താനുള്ള നീക്കം വിലപ്പോകില്ല : ഡോ.എം.കെ മുനീർ

mk muneer

Thamarassery: Kattippara പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞ തോട്ടത്തിൽ കുടുംബ ആരോഗ്യ കേന്ദ്രം കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ഇടതു പക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് Dr. MK മുനീർ MLA പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ MLA യുടെ കാലത്ത് വെട്ടി ഒഴിഞ്ഞ തോട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ഫാമിലി ഹെൽത്ത് സെൻ്ററായി പ്രഖ്യാപിച്ചത്. എന്നാൽ ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങി എന്നല്ലാതെ യാതൊരു തുടർ നടപടികളുമുണ്ടായില്ല. ഒരു നടപടിയുമുണ്ടാകാതെ പ്രവർത്തി ഉൽഘാടനം എന്ന […]

Thamarassery, ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന സംഭവം; രണ്ടു പേർ പിടിയിൽ

Thamarassery, the incident of stealing Rs 68 lakh after stopping a car at the pass; Two people are under arrest image

Thamarassery: ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടു പേർ പിടിയിൽ. തോമസ്, ഷാമോൻ എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ എത്തിയാണ് Thamarassery പൊലീസ് ഇവരെ രണ്ട് പേരെയും പിടികൂടിയത്. മോഷണ സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാറുകളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്നു മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമണത്തിന് ഇരയായത്. ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും […]

test