Thamarassery, പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം ശ്രദ്ധേയമായി
Thamarassery: പരപ്പന്‍പൊയില്‍ രാരോത്ത് ഹൈസ്ക്കൂളിലെ 1991-1992-1993 ബാച്ചിലെ കുട്ടികളുടേയും, അധ്യാപകരുടേയും ഒത്തു ചേരല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിന്‍റെയും, സന്തോഷാധിക്യത്താലുള്ള കണ്ണീരിന്‍റെയും വേദിയായി. മൂന്ന് പതിറ്റാണ്ടുകള്‍പ്പുറം അക്കങ്ങളുടേയും, അക്ഷരങ്ങളുടേയും ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി. ഇന്നും അവരെ കുട്ടികളായി കാണുന്ന പ്രിയപ്പെട്ട അധ്യാപകരേയും ഒപ്പം കൂട്ടുകാരെയും ഒരു നോക്കു കാണുവാനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമായി ഒരു ദിവസം പൂര്‍ണ്ണമായും ഇരുവരും മറ്റിവെച്ചു. രാരോത്ത് സ്ക്കൂളിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബാച്ചു തല പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. […]
Thamarassery, കെടവൂർ കുന്നും പുറത്ത് കെ പി ഗോപി നിര്യാതനായി
Thamarassery: കെടവൂർ കുന്നും പുറത്ത് കെ പി ഗോപി (റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ കെഎസ്ആആർടിസി) (71) അന്തരിച്ചു. ഭാര്യ: സരസ കുമാരി. മക്കൾ: സാഹിഷ് ഫ്ലേവർ മാർട്ട് കോഴിക്കോട്, നീതു (ആയുർവേദനേഴ്‌സ് രാമനാട്ടുകര). മരുമക്കൾ: നിഷാന്ത് വികെസി, ഷിനി സഹോദരങ്ങൾ: കെ പി രാമകൃഷ്ണൻ, കെ ജി ഉണ്ണി, കെ ജി ദേവദാസൻ, കെ പി രാജൻ, കെ പി രാധ, കെ പി ശാന്ത, കെ പി വിനീത, പരേതനായ കെ പി ഹരിദാസൻ.
Thiruvambady, ചവലപ്പാറ, വടക്കേ മുറിയിൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ഗോമതി നിര്യാതയായി.
Thiruvambady: ചവലപ്പാറ, വടക്കേ മുറിയിൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ഗോമതി (75) നിര്യാതയായി. മക്കൾ: പ്രമീള, ഉഷ, സജി, മനോജ്, ഗിരീഷ്. മരുമക്കൾ: ഭാസ്കരൻ, രാജൻ, സജിത, റീജ, മിനി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടു വളപ്പിൽ.
Thamarassery, ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി നിര്യാതനായി
Thamarassery: ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി ( 75 ) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റുഖിയ്യ, ജമീല, ശരീഫ, സുബൈദ, ശമീറ, മുനീർ, റംല. മരുമക്കൾ: അബ്ദു അസീസ്, ഹസ്സൻ കോയ, അബ്ദുൽ ഗഫൂർ, കരീം, മുജീബ്, കബീർ, സാജിദ. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 : 30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.
Vadakara, സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനൊന്നു പേർക്ക് പരിക്ക്
Vadakara: വടകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. വടകര ജെ ടി റോഡിൽ രാവിലെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു ഒരു ബസ് മറ്റൊരു ബസിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇത്തിഹാദ് എയര്‍വേയ്സ് Kozhikode, Thiruvananthapuram സര്‍വീസിന് തുടക്കമായി
Abudabi: മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ Thiruvananthapuram, Kozhikode പ്രതി ദിന സര്‍വീസിന് തുടക്കമായി. അബൂദബിയില്‍ നിന്ന് ഫ്‌ളൈറ്റുകള്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്ത്യയുടെയും യു എ ഇയുടെയും ദേശീയ പതാകകള്‍ വീശി ആദ്യ വിമാനത്തിലെ പൈലറ്റുമാര്‍ യാത്രക്ക് തുടക്കമിട്ടു. ഇതോടെ ഈ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ഇത്തിഹാദ് നല്‍കുന്ന മൊത്തം ഇന്ത്യന്‍ ഗേറ്റ്‌വേകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05 ന്പുറപ്പെട്ട് ഉച്ചക്ക് […]
Mananthavady, എം.ഡി.എം.എയുമായി മഞ്ചേരി സ്വദേശികൾ പിടിയിൽ
Mananthavady: വയനാട് മാനന്തവാടിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മാനന്തവാടി വള്ളിയൂർക്കാവ് റോഡ് ജംങ്ഷനിൽ വച്ചാണ് രണ്ട് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നായി 51.64 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മഞ്ചേരി മേലങ്ങാടി കുറ്റിയം പോക്കിൽ വീട്ടിൽ കെ. പി മുഹമ്മദ് ജിഹാദ്, തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്ദുൽ സലാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പുതു വർഷത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടി കൂടുന്നത്. ഇന്ന് രാവിലെയാണ് പൊലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചതിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. […]
Perambra, വധ ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
Perambra: വധ ശ്രമ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. ചക്കിട്ടപ്പാറ മുതുകാട് വാഴെപ്പൊയിലില്‍ സച്ചിന്‍ സജീവ് (28) നെയാണ് നാടു കടത്തിയത്. പെരുവണ്ണാമുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സച്ചിന്‍ സജീവിനെ ആറു മാസ കാലത്തേക്ക് Kozhikode റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് കണ്ണൂര്‍ റെയിഞ്ച് ഡി ഐ ജി യാണ് കാപ്പ ഉത്തരവിറക്കിയത്. മുതുകാട് പ്രദേശത്ത് നിരന്തരം […]