Thamarassery, കൂടത്തായി അമ്പലക്കുന്നുമ്മല്‍ മുഹമ്മദ് നിര്യാതനായി
Thamarassery: കൂടത്തായി അമ്പലക്കുന്നുമ്മല്‍ മുഹമ്മദ് നിര്യാതനായി. ഇപ്പോള്‍ അരീക്കോട് താമസിച്ചു വരികയാണ്. ഭാര്യമാര്‍: റംല, പരേതയായ പാത്തുട്ടി. മക്കള്‍: സുഹറ, ഹസീന. മരുമക്കള്‍: ഷമീം, ഫാസില്‍. സഹോദരങ്ങള്‍: സുലൈമാന്‍, ഗുരുക്കള്‍ ഇബ്രാഹിം ഹാജി, അബ്ദു റഹിമാന്‍, അബ്ദുള്ളക്കുട്ടി, പാത്തുമ്മ, സുലൈഖ. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന് ചീപ്പനങ്ങോട് ജുമാ മസ്ജിദില്‍.
Koodaranji, ഗ്രാമ പഞ്ചായത്ത് കൗമാര കുട്ടികൾക്ക് “സ്ത്രീ സുരക്ഷ ” ക്വിസ് മത്സരം നടത്തി.
Koodaranji: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പിന്റെയും കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 2023 ഡിസംബർ 6 ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 19 അങ്കണവാടികളിലും വെച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് പഞ്ചായത്ത് തല ക്വിസ് മത്സരം നടത്തിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 കുട്ടികൾ പങ്കെടുത്ത മൽസരത്തിൽ ദേവനന്ദ രാജൻ ഒന്നാം സമ്മാനം നേടി, മേഘ മനോജ്, നാജിഹ പി എൻ എന്നിവർ യഥക്രമം രണ്ടും മൂന്നും […]
Thamarassery, കോരങ്ങാട് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം
Thamarassery: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം. ഗ്യാസ് സിലണ്ടറിൽ നിന്നാണ് തീ പടർന്നത്. കോരങ്ങാട് അൽഫോൺസാ റോഡിലെ കോരങ്ങാട് സ്വദേശി അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്താണ് ഗ്യാസ് സിലണ്ടറിൽ നിന്നും ഗ്യാസ് ചോർന്ന് തീ പടർന്നത്. തൊഴിലാളികളുടെ വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും കത്തി നശിച്ചു. നാലു പേരാണ് സംഭവ സമയം ഈ മുറിയിൽ ഉണ്ടായിരുന്നത്. സിലണ്ടർ പുറത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിൽ ബംഗാൾ സ്വദേശിയായ ഹബീബ് റഹ്മന് പരുക്കേറ്റു. വൈകുന്നേരം […]
Thamarassery, വീട് നിർമ്മാണത്തിന് ധന സഹായം കൈമാറി
Thamarassery: ജനകീയ നിർമ്മാണ കമ്മറ്റി സുമനസ്സുകളുടെ സഹായത്താൽ Thamarassery പള്ളിപ്പുറത്ത് നിർമ്മിക്കുന്ന കലാകാരൻ അജയൻ കാരാടിയുടെ ഭവന നിർമ്മാണത്തിലേക്ക് താമരശ്ശേരി റോട്ടറി ക്ലബ്ബ് നൽകിയ ധന സഹായം പ്രസിഡണ്ട് ഷിജോ കെ ജോൺസണിൽ നിന്നും രക്ഷാധികാരി സജിത്ത് ഏറ്റു വാങ്ങി. ചടങ്ങിൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി ഷെറിൻ പി. മാത്യു പ്രതിനിധികളായ അഡ്വക്കേറ്റ് ബെന്നി ജോസഫ്. റെജി ജോസഫ് തുടങ്ങിയവരും ജനകീയ നിർമ്മാണ കമ്മിറ്റി ചെയർമാനായ എം എം സലിം, കെ വി സെബാസ്റ്റ്യൻ, ഈ ശിവരാമൻ, […]
Thamarassery, അമ്പായത്തോട് അറക്കൽ വീട്ടിൽ കുഞ്ഞി മുഹമ്മദ് നിര്യതനായി
Thamarassery: അമ്പായത്തോട് അറക്കൽ വീട്ടിൽ കുഞ്ഞി മുഹമ്മദ് (63) നിര്യതനായി.(റിട്ട.കോഴിക്കോട് കോ, ഷാർപ്പറേഷൻ ജീവനക്കാരൻ ) . ഭാര്യ: ആയിശ. മക്കൾ :ഷംല, സാജിറ, ഷൈജൽ ഫി (വിച്ചി ) അജ്മൽ. മരുമക്കൾ: ജാഫർ പൂളപ്പൊയിൽ, മുഹമ്മദ് ബഷീർ എലോക്കര, ഫെമിന, ഹന്ന. മയ്യിത്ത് നിസ്ക്കാരം ഇന്ന്(O4 / 01 / 24 വ്യാഴം ) വൈകീട്ട് 5-30 ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ.
Poonoor, നെരോത്ത് പ്രാദേശിക പഠന കേന്ദ്രം ഉൽഘാടനം ചെയ്തു.
Poonoor: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളിൽ പഠന പുരോഗതി ഉയർത്തുന്നതിന് വേണ്ടി രണ്ടാമത് പ്രാദേശിക പഠന കേന്ദ്രം വടക്കെ നെരോത്ത് ആരംഭിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ കെ. ഷൈജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു.
Elattil Vatoli വീണ്ടും ഫുട്ബോൾ ലഹരിയിലേക്ക്
Elattil Vatoli: വി.സ്പോട്ടോ സ്പോർട്സ് ക്ലബ്ബിലൂടെ എളേറ്റിൽ വട്ടോളി വീണ്ടും ഫുട്ബോൾ ലഹരിയിലേക്ക്. നിരവധി കൗമാര താരങ്ങൾ അണിനിരക്കുന്ന രണ്ടാമത് U.21 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2024 ജനുവരി 28 ഞായറാഴ്ച ചെറ്റക്കടവ് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടേണ്ട നമ്പർ: 9054444999 8592016439 9846508669
Wayanad, സ്‌കൂൾ ബസിന് നേരെ കുരങ്ങന്റെ ആക്രമണം.
Wayanad: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ സ്‌കൂൾ ബസിന് നേരെ കുരങ്ങന്റെ ആക്രമണം. ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് മുകളിലേക്ക് കുരങ്ങൻ തേങ്ങ പറിച്ചിട്ടതിന് തുടർന്ന് നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികൾ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവർ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ബുധനാഴ്ച വൈകിട്ട് നാലരയോടെ കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്‌സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. റോഡരികിലെ തെങ്ങിൽ ഉണ്ടായിരുന്ന കുരങ്ങൻ തേങ്ങ […]
Wayanad, അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ പിടിയിൽ
Wayanad: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുൺ ബസവരാജ് (39) എന്നിവരെയാണ് Wayanad ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ വയനാട് സൈബർ പോലീസ് പിടി കൂടുന്ന മൂന്നാമത്തെ ജോലി തട്ടിപ്പ് സംഘമാണിത്.
Engapuzha, പത്തിരിപോയിൽ അസീസ് നിര്യാതനായി
Engapuzha: പത്തിരിപോയിൽ അസീസ് ( 57) നിര്യാതനായി. ഭാര്യ: ജമീല ( കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ). മക്കൾ: മുഹമ്മദ് സഹദ്, ഫാത്തിമ. മരുമകൻ: നസീഫ് ചുങ്കം, മയ്യത്ത് നിസ്കാരം ഇങ്ങാപ്പുഴ ടൗൺ പള്ളിയിൽ 3 മണിക്കും, നാല് മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിലും വെച്ച് നടക്കും, കബറടക്കം കൊരങ്ങാട് കബർസ്ഥാനിൽ.
Thamarassery, ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി
Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ രാജീവ്‌ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്‌റഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് സൗദാബീവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ടി അയ്യൂബ്ഖാൻ, മഞ്ജിത കെ, മുൻ പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ, ബ്ലോക്ക് മെമ്പർ എ കെ കൗസർ, മെമ്പർമാരായ Adv ജോസഫ് മാത്യു, യുവേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പി എസ് […]
Thiruvambady, ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി
Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു അമ്പലത്തിങ്കൽ, റംല പോലക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ബാബു കളത്തൂർ, മുൻ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, മുഹമ്മദലി കെ.എം ആശംസകൾ നേർന്നു. പരിനഞ്ച് വിഷയ മേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് […]