Koodaranji: സിസ്റ്റർ ഹെലൻ നിര്യാതയായി
Koodaranji: കർമ്മലീത്താ സന്യാസിനി സമൂഹം Thamarassery സെന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ ഹെലൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് (07-01-2024-ഞായർ ) ഉച്ചക്ക് Koodaranji മഠം ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. വയനാട് പാടിച്ചിറ വടക്കും കര (കണിയാറകത്ത്) പരേതരായ ആഗസ്തി – കത്രി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ ഏലിക്കുട്ടി, ചിന്നമ്മ, അഗസ്റ്റിൻ, പെണ്ണമ്മ. നടവയൽ, കീഴ്പ്പള്ളി, പുഷ്പഗിരി, തോട്ടുമുക്കം, എൻ. ആർ പുര, കുട്ടർപ്പാടി, കബനിഗിരി, […]
Thiruvambady, പുല്ലൂരാംപാറ, പുന്നത്താനത്ത് ജോലാൽ നിര്യാതനായി
Thiruvambady: പുല്ലൂരാംപാറ ആദ്യകാല കരാത്തെ പരിശീലകൻ പുന്നത്താനത്ത് ജോലാൽ (60) കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് (07-01-2024-ഞായർ) ഉച്ചയ്ക്ക് 02:00-ന് ഇരിട്ടി തന്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസമ്മ. പൊടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ഷെർലക് ലാൽ, ആഷ്‌ല മേരി ലാൽ. മരുമക്കൾ: നിനു ഫ്രാൻസിസ് (അയർലാൻഡ്), ജിഫിൻ തോമസ് (അബുദാബി). സഹോദരങ്ങൾ: ജൂലിയസ്, ബിജു, സമിത, സിൽവിയ.
Thamarassery, പി സി മുക്ക് വാളൂർ പൊയിൽ വി പി പക്കർ നിര്യാതനായി
Thamarassery: പി സി മുക്ക് വാളൂർപൊയിൽ വി പി പക്കർ നിര്യാതനായി. മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ.
Thamarassery, കൂടത്തായി അമ്പല കുന്നുമ്മൽ ആമിന നിര്യാതയായി
Thamarassery: പരേതനായ പരേതൊടുകയിൽ ആലിയുടെ ഭാര്യ കൂടത്തായി അമ്പല കുന്നുമ്മൽ ആമിന(63) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 ന് കൂടത്തായി മസ്ജിദുന്നൂറിൽ. ഖബറടക്കം കൂടത്തായി വലിയ ജുമാ മസ്ജിദിൽ.
Thiruvambady, അത്തിപ്പാറ, വയലിൽ രജീഷ് നിര്യാതനായി.
Thiruvambady: അത്തിപ്പാറ, വയലിൽ രാജന്റെ മകൻ രജീഷ് (42) നിര്യാതനായി. ഭാര്യ: രേഷ്മ കണ്ണംകുളത്ത് കുടുംബാംഗം. മക്കൾ: അർജുൻ കൃഷ്ണ, നകുൽ കൃഷ്ണ. അമ്മ: രാധാരാജൻ. സഹോദരങ്ങൾ: വിജീഷ്, ദിവ്യ. സംസ്കാരം : ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം Thiruvambady പഞ്ചായത്ത് സ്മശാനത്തിൽ
Thamarassery, മരം കട പുഴകി വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
Thamarassery: ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള പടു വൃക്ഷം കടപുഴകി കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിലേക്ക് വീണതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കത്തു നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘവും, നാട്ടുകാരും ചേർന്ന് മരം നീക്കം ചെയ്തു. Thamarassery ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചു. ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ഭരതൻ, അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷക്കൂർ, Thamarassery ട്രാഫിക് എസ് ഐ മുരളി പി ആർ, പൊതു പ്രവർത്തകരായ ഹാരിസ് […]
Thiruvambady, പുന്നക്കൽ വഴിക്കടവ് പുലിയുടേതെന്നു തോന്നും വിതത്തിലുള്ള കാൽപ്പാടുകൾ പരിഭ്രന്തി പരത്തി
Thiruvambady: പുന്നക്കൽ വഴിക്കടവ് പന്തമാക്കൽ ജംയിസിൻ്റെ വീടിൻ്റെ മുറ്റത്തും കോഴി ഫാം പരിസരത്തും പുലിയുടേതെന്ന് തോന്നിപ്പിക്കും വിതമുള്ള കാല്പ്പാടുകൾ പരിഭ്രന്തി പരത്തി. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണിവിടം. കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണി സമയത്ത് നായയുടെ കുര കേട്ട് ഉറക്കത്തിൽ നിന്ന് എണീറ്റ ജെംയ്സും കുടുംബവും ലൈറ്റിടിക്കുകയും ബഹളം വെക്കുകയും ചെയ്തപ്പോഴാണ് ഇത് ഓടി മറഞ്ഞത്. തറഞ്ഞ് കിടക്കുന്ന മുറ്റത്താണ് കാല്പാടുകൾ പതിഞ്ഞ് കിടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പൂവാറൻ തോട്ടിൽ പുലി സാനിധ്യം തിരിച്ചറിഞ്ഞിരുന്നു. അതെ […]
Thamarassery, പഞ്ചായത്ത് തല കായിക മേളയിൽ പള്ളിപ്പുറം ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി
Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എൽ.പി വിഭാഗം വിദ്യാർഥികൾക്കായി കായിക മേള സംഘടിപ്പിച്ചു. പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു കായിക മേള നടന്നത്. മേളയുടെ ഉദ്ഘാടനം Thamarassery എ.ഇ.ഒ സതീഷ് കുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ റംല ഖാദർ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സും മേളയുടെ ജനറൽ കൺവീനറുമായ എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. എ.ഇ.ഒ സതീഷ് കുമാർ പതാക ഉയർത്തുകയും, കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. […]