Engapuzha, ബസ് സ്ന്റാന്റിൽ ഡിജിറ്റല്‍ സമയ ക്രമ സംവിധാനമൊരുക്കി പുതുപ്പാടി ഗ്രാമ പഞ്ചായത്ത്
Engapuzha: ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍റില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായി ബസ്സുകളുടെ സമയ ക്രമം അറിയാന്‍ തത്സമയ സമയ ക്രമ ഡിജിറ്റല്‍ ബോര്‍ഡ് ലഭ്യമാക്കി പുതുപ്പാടി ഗ്രാമ പഞ്ചായത്ത്. ബസ് ട്രാന്‍സിറ്റ് സൊല്ലൂഷന്‍ എന്ന സ്വകാര്യ സംരംഭത്തിന്‍റെ സഹായത്തോടെ ഒരുക്കിയ ഡിജിറ്റല്‍ ബോര്‍ഡ് പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിജു ഐസക്, വാര്‍ഡ് മെമ്പര്‍ അമല്‍ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Thamarassery, പരപ്പൻപൊയിൽ നുസ്റത്ത് HSS & കിഡ്സ് സോൺ വാർഷികം സമാപിച്ചു
Thamarassery: പരപ്പൻപൊയിൽ നുസ്റത്ത് ഹയർ സെക്കൻണ്ടറി സ്കൂൾ & കിഡ്സ് സോൺ വാർഷികാഘോഷം TECZA 2K24 ജനുവരി 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ പി ടി എ പ്രസിഡണ്ട് നസ്റി സലീമിന്റെ അധ്യക്ഷതയിൽ Koduvally എം എൽ എ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകനും ആർട്ടിസ്റ്റുമായ ഷാഫി കൊല്ലം മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കെ സി മുഹമ്മദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. നുസ്റത്ത്: ജനറൽ സെക്രട്ടറി […]
Thamarassery, നൊകത്തൊടിക ആസ്യ നിര്യാതയായി
Thamarassery: കരിങ്ങമണ്ണ നൊകത്തൊടിക ആസ്യ (94) നിര്യാതയായി. മക്കൾ: ആയിശകുട്ടി, സുഹറ, ആദം, അബൂബകർ ബാലുശ്ശേരി. മയ്യത്ത് നിസ്ക്കാരം ഇന്ന് 4-15 ന് ചാലിൽ പള്ളിയിലും 4-30 ന് കൂടത്തായി പുറായിൽ വലിയ ജുമ മസ്ജിദിൽ.
Kattippara, സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ക്ലിയോ പാട്രയായി തകർപ്പൻ പ്രകടനം
Kattippara: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺ കുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണ എസ് രാജ് A Grade നേടി. മത്സര ദിനം ഓർക്കാപ്പുറത്ത് എത്തിയ പനിയും ചുമയും തന്നെ ആശുപത്രി കിടക്കയിൽ തളർത്തി കിടത്തിയപ്പോഴും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആശുപത്രിയിൽ നിന്നും നേരെ വേദിയിലെത്തി ക്ലിയോപാട്രയായി മികച്ച പ്രകടനം കാഴ്ച വച്ചു. മോണോ ആക്ടിൽ വോയ്സ് മോഡുലേഷനും അഭിനയ മികവും […]
Thamarassery, സി.കെ നിയാസ് വീണ്ടും മിസ്റ്റർ കാലിക്കറ്റ്
Thamarassery: 2023-24 മിസ്റ്റർ കാലിക്കറ്റ് മത്സരത്തിൽ Thamarassery ചുങ്കം ചുണ്ടക്കുന്നുമ്മൽ സി.കെ നിയാസ് ജേതാവായി. സീനിയർ വിഭാഗത്തിലാണ് നിയാസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.തുടർച്ചയായി ആറാം തവണയാണ് നിയാസ് പട്ടം കരസ്ഥമാക്കുന്നത്. Kozhikode ഗുജറാത്തി ഹാളിൽ വെച്ചു നടന്ന മത്സരത്തിലാണ് നിയാസിനെ മിസ്റ്റർ കാലിക്കറ്റായി തിരഞ്ഞെടുത്തത്. ചുണ്ടക്കുന്നുമ്മൽ സി.കെ അഷറഫ്, ജുമൈല ദമ്പതികളുടെ മകനാണ്.
Thamarassery, രോഗ നിർണ്ണയ ക്യാമ്പ് നടത്തി.
Thamarassery: താമരശ്ശേരി മൈക്രോ ഹെൽത്ത് ലബോറട്ടറിയും “ചെങ്ങായിമാർ 90” കരു പാറയും സംയുക്തമായി ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് നടത്തി. Thamarassery താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അരുൺ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
Thamarassery, വയോജനങ്ങളുടെ വിനോദ യാത്ര സംഘടിപ്പിച്ചു.
Thamarassery: ഈർപ്പോണ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഊട്ടിയിലേക്ക് ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളായ 45 പേരെ ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചത്. നവാസ് ഈർപ്പോണ, എ.കെ.കൗസർ മാസ്റ്റർ, എം.സി.മുനീർ മാസ്റ്റർ, എം.വി സലീം, അബൂബക്കർ സിദ്ദീഖ്, ഇറാഷ് വി.കെ, മൻസൂർ, ഇസ്മയിൽ, ടി.കെ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.
Thamarassery, യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി
Thamarassery: യൂത്ത് കോൺഗ്രസ്സ് കുടുക്കിലുമ്മാരം യൂണിറ്റ് കൺവെൻഷൻ നടത്തി. വണ്ടിപ്പെരിയാർ പീഡനക്കേസിലെ നീതി നിഷേധം സാംസ്കാരിക നായകന്മാരുടെ മൗനം ലജ്ജകരം എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കാവ്യ വി ആർ പറഞ്ഞു. ജില്ലാ സെക്രട്ടറി എംപിസി ജംഷിദ് മുഖ്യപ്രഭാഷണം നടത്തി. റിയാസ് വെങ്കണക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത് നായർ പ്രസിഡന്റയും വൈസ് പ്രസിഡന്റായി റയീസ്, ജനറൽ സെക്രട്ടറി അർഷാദ് സെക്രട്ടറി കിരൻ രാജീവ്, ട്രഷററായി റിൻഷാദിനെയും തിരഞ്ഞടുത്തു.
Koodaranji, DYFI കാൽ നട പ്രചരണ ജാഥ നടത്തി.
Koodaranji: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി കൂടരഞ്ഞി മേഖല കമ്മറ്റി സംഘടിപ്പിച്ച കാൽ നട പ്രചാരണ ജാഥ പൂവാറൻ തോട്ടിൽ DYFI ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫും,സമാപന പൊതുയോഗം കൂടരഞ്ഞിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക് ജോ.സെക്രട്ടറി എ കെ രനിൽ രാജും ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ സായൂജ് കെ ജെ, ജാഥ വൈസ് […]
കൗമാര കലയുടെ സുവർണ കിരീടം കണ്ണൂരിന്
Kollam: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂർ. 952 പോയിന്റിനാണ് കണ്ണൂർ ഒന്നാമതെത്തിയത്. ഇത് നാലാം തവണയാണ് Kannur കിരീടം നേടുന്നത്. 24 വർഷത്തിന് ശേഷമാണ് കിരീടം വീണ്ടും കണ്ണൂരിലെത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്. ഹൈസ്കൂൾ വിഭാഗം സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം എച്ച് എസ് എസ് […]
Kattippara, വാർഷിക ജനറൽ ബോഡി യോഗവും ഏകദിന ശില്പശാലയും നടത്തി.
Kattippara: ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായന ശാലയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. സാംസ്‌കാരിക നിലയം പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ Koduvally ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് ശില്പശാല ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ബെന്നിജോസഫ് കുറുവത്താഴ ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണു ചുണ്ടൻകുഴി (വാർഡ് മെമ്പർ), മാത്യു മാസ്റ്റർ (റിട്ടേഡ് ഹെഡ്മാസ്റ്റർ), രാജൻ കെപി, ഷീലത വിജയൻ, ബീന ജോർജ്, […]
ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയ രണ്ടു പേര്‍ പോലീസ് പിടിയില്‍
Balussery: ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അവിടനല്ലൂര്‍ പൊന്നാമ്പത്ത് മീത്തല്‍ ബബിനേഷ് സി.എം(32), പൂനത്ത് നെല്ലിയുള്ളതില്‍ അരുണ്‍കുമാര്‍ എന്‍.എം (30) എന്നിവരാണ് പിടിയിലായത്. മോഷണം പതിവായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി Balussery പോലീസ് ഇൻസ്പക്ടർ എം.കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ്.ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്‌പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കപ്പുറം കുന്നോത്ത് പര ദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകള്‍ മോഷ്ടിച്ച കേസിലെ […]