Balussery, ഗതാഗതം നിരോധിച്ചു
Balussery: ബാലുശ്ശേരി – കുറുമ്പൊയിൽ – വയലട – തലയാട് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കുറുമ്പൊയിൽ അങ്ങാടി മുതൽ വയലട ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു (ചെറിയ വാഹനങ്ങൾ ഭാഗികമായും വലിയ വാഹനങ്ങൾ പൂർണ്ണമായും). ജനുവരി 12 മുതൽ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചതായി പൊതു മരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Thamarassery, ഫാത്തിമ മിൻസിയക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
Thamarassery: ഇന്നലെ മാനിപുരത്തിന് സമീപം പൊയിലങ്ങാടിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട KMCT മെഡിക്കൽ കോളേജ് B Pham വിദ്യാർത്ഥിനിയും, Thamarassery ചുങ്കം കയ്യലിക്കുന്നുമ്മൽ മുജീബിൻ്റെ മകളുമായ ഫാത്തിമ മിൻസിയക്ക് നാട് കണ്ണീരോടെ വിട നൽകി. സഹപാഠികളും, നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമടക്കം ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. വീട്ടുകാർക്കും, നാട്ടുകാർക്കും പൊന്നോമനയായ മുന്ന മോൾ പഠനത്തിലും മിടുക്കിയായിരുന്നു.വൈകീട്ട് 5.30 ഓടെ കെടവൂർ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം നടന്നു.
Thamarassery, പ്രതിഭകളെ ആദരിച്ചു
Thamarassery: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഈ അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 49 വിദ്യാർഥികൾക്കും പുരസ്കാരം നൽകി. സബ് ജില്ലാ, ജില്ല കലാ കായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. സബ് ജില്ലാ കലോത്സവത്തിൽ 240 പോയിന്റ് നേടി ഓവറോൾ കിരീടവും, ജില്ലാ കലോത്സവത്തിൽ പോയിന്റ് നിലയിൽ ഏഴാം സ്ഥാനവും, […]
ചികിത്സ രംഗത്തെ മികവിന് Kattippara ഗ്രാമ പഞ്ചായത്തിലെ രണ്ട് ചികിത്സ സ്ഥാപനങ്ങൾക്ക് എൻ എ ബി എച്ച് പുരസ്ക്കാരം
Kattippara: കട്ടിപ്പാറയിൽ മികച്ച ചികിത്സ രീതികൾ ജനത്തിന് ഒരുക്കിയ Kattippara ഗ്രാമ പഞ്ചായത്തിലെ ആയൂർവേദ ഡിസ്പൻസറി & വെൽനസ് സെൻ്റർ, കട്ടിപ്പാറ ഹോമിയോ ഡിസ്പൻസറി & വെൽനസ് സെൻ്ററിനും ചികിത്സ ഗുണ നിലവാരത്തിനുള്ള ദേശീയ അംഗികാരമായ എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിച്ചു. സംസ്ഥാനത്ത് ഒരേ സമയം രണ്ട് ചികിത്സ സ്ഥാപനങ്ങൾക്ക് ഒരുമിച്ച് എൻ എ ബി എച്ച് അംഗികാരം ലഭിക്കുന്നതും Kattippara ഗ്രാമ പഞ്ചായത്തിലെ ചികിത്സ കേന്ദ്രങ്ങൾക്കാണ്. ആയുഷ് മിഷൻ്റെ ദേശീയ പുരസ്ക്കാരത്തിന് ചികിത്സ […]
Mukkam, പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു
Mukkam: കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. Mukkam കുമാരനെല്ലൂർ തടപ്പറമ്പ് കോളനിയിലുള്ള റോഡിൽ തടസ്സം ഉണ്ടാക്കി മതിൽ കെട്ടിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പ്രകാരം സെക്രട്ടറി തടസ്സം നീക്കാൻ ചെന്ന സമയത്ത് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെയും കൂടെയുള്ള മറ്റ് ഉദ്യോഗസ്ഥരെയും കോളനി നിവാസികളായ ഷംസു, യൂസഫ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചേർന്ന് തടഞ്ഞ് വെച്ച് ചീത്ത വിളിച്ച് ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു […]
സൗജന്യ നേത്ര പരിശോധന നാളെ Engapuzha ഡിവൈൻ കണ്ണാശുപത്രിയിൽ
Engapuzha: സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഈങ്ങാപ്പുഴ ഡിവൈൻ കണ്ണാശുപത്രിയിൽ നാളെ (വെള്ളി) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 30 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഉള്ള സമയം കണ്ണാശുപത്രിയിൽ എത്തിച്ചേരണം. ക്യാമ്പിൽ പങ്കെടുക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമായി മുൻ കൂട്ടി ബുക്ക് ചെയ്യേണ്ട നമ്പർ 0495-2966358-9072296358. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾക്ക് 20% ഡിസ്കൗണ്ട് നൽകുന്നതാണ്. തിമിര ശസ്ത്രക്രിയ കാരുണ്യ ഇൻഷൂറൻസ് […]
Koduvally, കൂടത്തിങ്ങൽ ഹാജറ ചികിത്സാ സഹായം തേടുന്നു
Koduvally: കരീറ്റി പറമ്പ് കൂടത്തിങ്ങൽ രണ്ട് കിഡ്‌നിയും നഷ്ടപ്പെട്ട ഹാജറ (38 വയസ്സ്) എന്ന സഹോദരിയുടെ ഓപ്പറേഷനും ചികിത്സകൾക്കും ആവശ്യമായ ഭാരിച്ച ചിലവ് കണ്ടെത്തുന്നതിന് വേണ്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് പ്രമുഖ ജീവ കാരുണ്യ പ്രവർ ത്തകൻ അഡ്വ. ഷമീർ കുന്നമംഗലം 12-01-24 വൈകുന്നേരം 4 മണിക്ക് കരീറ്റിപറമ്പ് വോളിബോൾ ഗ്രൗണ്ടിൽവെച്ച് ലൈവ് വീഡിയോ ചെയ്യുന്നു. പരിപാടിയിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് സി നാസർ ഹാജി (ചെയർമാൻ) പി കെ നാസർ ഹാജി (ജനറൽ കൺവീനർ )യൂസുഫ് […]
Adivaram, എൽ പി സ്കൂളിൽ ജീനിയസ് ഹണ്ട് മത്സരം സംഘടിപ്പിച്ചു
Adivaram: രക്ഷിതാക്കളിലും കുട്ടികളിലും വായനയും പൊതു വിജ്ഞാനവും പരിപോഷിക്കുന്നതിന്റെ ഭാഗമായി രക്ഷിതാവിനെയും കുട്ടിയെയും ഉൾപ്പെടുത്തി ജീനിയസ് ഹണ്ട് അഭിരുചി ടെസ്റ്റിന്റെ ഒന്നാം ഘട്ട മത്സരം പിടിഎ പ്രസിഡന്റ് ജാഫർ ആലുങ്ങലിന്റെ അധ്യക്ഷതയിൽ പുതുപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി ഉദ്ഘാടനം ചെയ്തു. 4 ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരത്തിൽ 130 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. മത്സരത്തിന്റെ വിധി നിർണയത്തിന് ശേഷം അൻപതോളം രക്ഷിതാക്കൾ രണ്ടാം ഘട്ട മത്സരത്തിലേക്ക് അർഹത നേടി. മത്സരത്തിൽ പങ്കെടുത്ത […]
Thamarassery, മാനിപുരത്തെ അപകടത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു.
Koduvally: മാനിപുരം പൊയിൽ അങ്ങാടിയിലെ അപകടത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് കാർ ആണെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത് എന്നാൽ കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള Ace പിക്കപ്പ് വാനാണ് പോലീസ് തിരിച്ചറിഞ്ഞത്. പിക്കപ്പ് വാനിൽ സ്കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചത്. Thamarassery ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരിക്കാൻ ഇടയായത്. രണ്ട് പേർക്ക് പരികേറ്റിരുന്നു. വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Thamarassery, വാഹനപടകത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു
Thamarassery: ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറു തട്ടി ബസ്സിനടിയിൽ പെട്ട് പരിക്കേറ് വിദ്യാർത്ഥിനി മരണപ്പെട്ടു. ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശ്ശേരി KMCT മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളാണ്
Wayanad, കാട്ടു പോത്തിന്റെ ആക്രമണം ഒരാൾക്ക് ഗുരുതര പരിക്ക്
Wayanad: ബത്തേരി, നൂൽപ്പുഴയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. തോട്ടാമൂല കുളുക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനാണ് പരിക്കേറ്റത്. കോളനിയോട് ചേർന്നുള്ള വനത്തിൽ പാടക്കിഴങ്ങ് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. വനത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ് കാളനെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ബത്തേരി താലൂക് ഹോസ്പിറ്റലും തുടർന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി.
Vadakara, പാസ്സ്‌പോർട്ട് ഡെലിവറിയുടെ പേരിൽ സൈബർ തട്ടിപ്പ്: വീട്ടമ്മക്ക് പണം നഷ്ടമായി
Vadakara: പാസ്പോർട്ട് ഡെലിവറിയുടെ മറവിലും സൈബർ തട്ടിപ്പ് നടന്നതായി പരാതി. പാസ്പോർട്ടിന് അപേക്ഷിച്ച വടകര ആയഞ്ചേരി സ്വദേശി വീട്ടമ്മയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ ആയഞ്ചേരി സ്വദേശിനി കോഴിക്കോട് സൈബർ സെല്ലിലും വടകര റൂറൽ എസ്പിക്കും പരാതി നൽകി. ഉംറയ്ക്ക് പോകാനായി പാസ് പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ആയഞ്ചേരി സ്വദേശിനിക്ക് തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് ഉദ്യോഗസ്ഥനെന്ന പേരിലാണ് ഫോൺ വിളിയെത്തുന്നത്. പാസ്പോർട്ട് എത്തിച്ച് നൽകണമെങ്കിൽ 5 രൂപ ഗൂഗിൾ പേ ചെയ്ത് […]