ജില്ലാ ട്രഷറി Thamarassery യിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ ശ്രമം തുടങ്ങി.
Thamarassery: പരാധീനതകൾ മൂലം വിർപ്പ് മുട്ടുന്ന Thamarassery ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ശ്രമംആരംഭിച്ചു. ഇതിന്റെ മുന്നോടിയായി താമരശേരി ചുങ്കത്ത് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന നികുതി വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് Thamarassery താലൂക്ക് തഹസിൽദാർ രാധാകൃഷ്ണന്റെയും ജില്ലാ ടഷറി ഓഫിസർ കെ. അനിൽ കുമാറിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. Thamarassery താലൂക്ക് വികസന സമിതി അംഗങ്ങളായ ടി.സി. വാസു, കെ.വി.സെബാസ്റ്റ്യൻ, സലിം പുല്ലടി, സി.പി. ജോൺസൻ, തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു. റൂറൽ ട്രഷറി മാറ്റി […]
Thamarassery, സ്കൂട്ടർ മോഷണം പോയി, മോഷ്ടാക്കളുടെ ദൃശ്യം CCTV യിൽ
Thamarassery: പോലീസ് സ്റ്റേഷന് പിന്നിലെ ഡോ.ഹസ്സൻ കുട്ടിയുടെ വീട്ടു മുറ്റത്ത് നിർത്തിയിട്ട KL 57 W 1262 നമ്പർ സ്കൂട്ടർ യുവാക്കൾ മോഷ്ടിച്ചു. രാവിലെ 8.30 ന് വീട്ടു മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. സ്കൂട്ടർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്കൂട്ടറിൻ്റെ താക്കോൽ വണ്ടിയിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഉടമ മുനീർ അഹമ്മദ് മാനു Thamarassery പോലീസിൽ പരാതി നൽകി. ഇവർ വാഹനവുമായി കടന്നു കളയുന്ന ദൃശ്യം CC TV യിൽ പതിഞ്ഞിട്ടുണ്ട്.
Kozhikode, കടന്നൽ കുത്തേറ്റ് പത്തു പേർ ചികിത്സയിൽ
Kozhikode: കല്ലാച്ചിയില്‍ കടന്നലുകളുടെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് കുത്തേറ്റു. കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഇരു ചക്ര വാഹന യാത്രക്കാര്‍ക്കും കടന്നലുകളുടെ കുത്തേറ്റു. സാരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Wayanad, ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
Wayanad: തരുവണ കരിങ്ങാരി സ്കൂളിന്റെ അടുത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി ചങ്കരപ്പാൻ സി എച്ച് ബഷീർ (48) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം. കരിങ്ങാരിക്ക് സമീപമുള്ളവരോടൊപ്പം മറ്റൊരു വാഹനത്തിൽ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പോയി വന്ന ശേഷം സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയുടെ അടിയിലായിരുന്നു ബഷീർ. അപകടം ആരും അറിഞ്ഞിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം പിന്നാലെ വരികയായിരുന്ന മറ്റ് യാത്രക്കാരാണ് അപകടം […]
Mukkam, നാക് അംഗീകാര നിറവിൽ KMCT മെഡിക്കൽ കോളേജ്
Mukkam: കെ.എം.സി.ടി മെഡിക്കൽ കോളജ് നാക് അംഗീകാര നിറവിൽ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി Mukkam കെ.എം.സി.ടി മെഡിക്കൽ കോളജ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക മെഡിക്കൽ കോളജാണ് കെ.എം.സി.ടി. ജനുവരി 15 ന് ഉച്ചക്ക് 12 ന് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് […]
Koodaranji, കാറിനുളളിൽ കത്തിയ നിലയിൽ കണ്ടെത്തിയ മൃത ദേഹം തിരിച്ചറിഞ്ഞു
Koodaranji: കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാത്രി 12 മണിയോടെ ഇതു വഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
Kozhikode, പോക്സോ കേസിൽ യുവാവ് റിമാൻഡിൽ
Kozhikode: പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ ഗർഭിണിയാക്കിയ കേസിൽ യുവാവ് റിമാൻഡിൽ. പാലത്ത് പുതുക്കുടി അമീർ അലിയെയാണ് (20) കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുടുംബവുമായി മുമ്പുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ സ്നേഹം നടിച്ചാണ് പ്രതി പീഡിപ്പിച്ചത്. മയക്കു മരുന്നുപയോഗത്തിനിടെ അമീർ അലി മുമ്പ് പൊലീസ് പിടിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Vadakara, കടയിൽ തലയോട്ടി കണ്ടെത്തിയ സംഭവം; 2 മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം
Vadakara: കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കട മുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്ന് ആബിദ് എന്നയാളെ നേരത്തെ കാണാതായിരുന്നു. പ്രദേശത്ത് കണ്ടെത്തിയ സിം കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പൊലീസ് കണ്ടെത്തിയ ഫോൺ കഴിഞ്ഞ രണ്ട് മാസമായി സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വടകരയിൽ അടച്ചിട്ട കട മുറിയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിൽ മനുഷ്യൻ്റെ തലയോട്ടിയാണ് കണ്ടെത്തിയത്. […]
Koodaranji, കാര്‍ കത്തി നശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ മൃത ദേഹവും
Koodaranji: തീപിടിച്ച കാറിന് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധ രാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃത ദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ […]