Thamarassery, അഴുക്കുചാലിലൂടെ വൈദ്യുതി കേബിൾ, അശാസ്ത്രീയ ഡ്രൈനേജ് നിർമാണം; അന്വേഷണത്തിന് ഉത്തരവിട് പൊതു മരാമത്ത് വകുപ്പ് മന്ത്രി
Thamarassery: മണ്ണിനടിയിലൂടെ തെരുവ് വിളക്കുകൾക്കുള്ള വൈദ്യുതി കേബിൾ കൊണ്ടു സ്ഥാപിക്കുന്നതിനു പകരം വെള്ളം ഒഴുകുന്ന അഴുക്കുചാലിലൂടെ കേബിൾ സ്ഥാപിച്ചതിനെതിരെയും, റോഡിലൂടെ ഒഴുകി എത്തുന്ന വെള്ളം അഴുക്ക് ചാലിലേക്ക് ചാടുന്നതിന് സംവിധാനം ഇല്ലാത്ത രൂപത്തിൽ, തീർത്തും അശാസ്ത്രീയമായി നിർമ്മാണ പ്രവർത്തി നടത്തിയതിനെതിരെയും നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി ഉത്തരവിട്ടത്.
Kozhikode, അഴിയൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
Kozhikode: അഴിയൂരിൽ വ്യാഴാഴ്ച വൈകുന്നേരം ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മാഹി മഹാത്മ ഗാന്ധി ഗവ:ആർട്ട്സ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അജ്മലാണ് (21)ഞയറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും,പരേതയായ നുസൈബയുടെയും മകനാണ്. സഹോദങ്ങൾ: ഹാദി (ദുബൈ) സൻസ്വാർ ,പരേതയായ ഫാത്തിമ്മ എട്ട് വർഷം മുമ്പ് പുന്നോൾ പെട്ടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ മാതാവും, സഹോദരിയും മരണപ്പെട്ടിരുന്നു.
Mananthavady, ആഭരണ കവര്‍ച്ച; വിവിധ കേസുകളില്‍ പ്രതികളായ സ്ത്രീകൾ അറസ്റ്റിൽ
Mananthavady: ആശുപത്രികളും, ഉത്സവ പറമ്പുകളും കേന്ദ്രീകരിച്ച് സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തുന്ന തമിഴ്‌നാട് സ്വദേശികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതികളായ ചെങ്കല്‍ പേട്ട കൂടാച്ചേരി സ്വദേശിനികളായ ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരാണ് പിടിയിലായത്. കുറ്റിമൂല സ്വദേശിയായ പരാതിക്കാരിയോടൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവേ ഒന്നര പവന്റെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന […]
Thamarassery, വാഷുണ്ടാക്കിയയാളെ അറസ്റ്റുചെയ്യാത്ത എക്സൈസ് പ്രിവൻ്റീവ് ഓഫീസർക്കെതിരെ അന്വേഷണം
Thamarassery: വാഷുണ്ടാക്കിയയാളെ അറസ്റ്റു ചെയ്യാത്ത എക്സൈസ് പ്രിവൻ്റീവ് ഓഫീ സർക്കെതിരെ എക്സൈസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് അസി. കമ്മിഷണർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറി. എൻഫോഴ്സ്മെൻ്റ് Thamarassery റേയ്ഞ്ചിലെ ഉദ്യോഗസ്ഥനാണ് അന്വേഷണം നേരിടുന്നത്. വാഷ് സഹിതം ആളെ തടഞ്ഞു വെക്കുകയും ഒപ്പം രണ്ട് ദൃസാക്ഷികൾ ഉണ്ടായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരുന്നത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് അസി.കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ജനുവരി ഒന്നിനായിരുന്നു സംഭവം. […]
Thamarassery, സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ എട്ടാം വാർഷിക ആഘോഷം നടത്തു
Thamarassery: വിളയാറച്ചാൽ സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ എട്ടാം വാർഷിക ആഘോഷവും ജനറൽ ബോഡി യോഗവും താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ശ്രീ.എം. കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. ഗംഗാധരൻ സി. കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ. ഷനീത് കുമാർ കെ. അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ ശ്രീ. എം. ടി.അയ്യൂബ്ഖാൻ, പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ. എം. വി യുവേഷ്, നന്മ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.കെ. കെ.അബ്ദുൽ മജീദ്, വയലോരം റെസിഡൻസ് അസോസിയേഷൻ […]
Thiruvambady, പാലിയേറ്റീവ് ദിനത്തിൽ ബാക്ക് റസ്റ്റ് കൈമാറി ഇഖ്റഹ് പബ്ലിക് സ്കൂൾ മാതൃകയായി.
Thiruvambady: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പൈൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് തിരുവമ്പാടിയിൽ കഴിഞ്ഞവർഷം മറിയപുറം റോഡിൽ ആരംഭിച്ച ഇഖ്റഹ് പബ്ലിക് സ്കൂൾ ബാക്ക് റസ്റ്റ് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഷബ്ന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു അധ്യാപകരും ചേർന്ന് Thiruvambady അങ്ങാടിയിൽ വെച്ചാണ് ബാക്ക് റസ്റ്റ് പാലിയേറ്റീവ് അധികൃതർക്ക് കൈമാറിയത് . വിദ്യാർത്ഥികളിൽ ആതുര സേവനത്തിന്റെ മാതൃകകൾ ചെറുപ്പത്തിൽ തന്നെ കാണിച്ചു കൊടുത്തു ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് […]
Puduppadi, അൻപതാം വാർഷികം ആഘോഷിച്ചു
Puduppadi: ജി എഛ് എസ് എസ് ( ഹൈസ്കൂൾ വിഭാഗം) അൻപതാം വാർഷിക ആഘോഷവും, ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ ശ്യാം കുമാർ ഇ സീനിയർ അസിസ്റ്റന്റ് ശ്രീലത ടി വി അധ്യാപകനായ അബ്ദുൽ മജീദ് എം എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും നടത്തി. അൻപതാം വാർഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ലിന്റോ ജോസഫ് MLA നിർവഹിച്ചു. കലാ കായിക അക്കാദമിക മേഖലകളിൽ മികവ് തെളിച്ച വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് മെമ്പർ […]
Wayanad, അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Wayanad: മുള്ളൻ കൊല്ലി പഞ്ചായത്തിലെ മരക്കടവ് 60 കവലയിലെ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തു നിന്ന് കാണാതായ യുവാവിന്റേതാണോ മൃതദേഹമെന്ന് സംശയം. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Koodaranji, കല്ലുരുട്ടി പുതുക്കുളങ്ങര സഫിയ നിര്യാതയായി
Koodaranji: കല്ലുരുട്ടി പുതുക്കുളങ്ങര ഉണ്ണിമോയിയുടെ ഭാര്യ സഫിയ (53 )നിര്യാതയായി. മക്കൾ: ഷാഹിർ (എച്ച് എൻ സി കെ യു പി സ്കൂൾ കാരശ്ശേരി), സഹ്‌ല (വിദ്യാർത്ഥിനി ഷൊർണൂർ), മരുമകൾ :നബീല (സൗത്ത് കൊടിയത്തൂർ). മയ്യിത്ത് നമസ്കാരം വൈകുന്നേരം 5:15 ന് കല്ലുരുട്ടി സലഫി മസ്ജിദില്‍.