Thamarassery, പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
Thamarassery: ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് Thamarassery ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി താമരശ്ശേരിയുടെയും നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. കുടുക്കിലുമ്മാരം ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് സൗദ ബീവി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എ. അരവിന്ദൻ അധ്യക്ഷൻ ആയിരുന്നു. താലൂക് ആശുപത്രി സുപ്രണ്ട് ഡോ. അബ്ബാസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ ശ്രീ അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കൽ ഗ്രാമ പഞ്ചായത്ത് […]
Thamarassery, ചുരത്തിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം
Thamarassery: ചുരം നാലാം വളവിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം.വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരെയും kozhikode മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Vadakara, തലയോട്ടിക്കൊപ്പം കണ്ടെത്തിയ മൊബൈലിന്‍റെ ഉടമ മാസങ്ങളായി മിസ്സിംഗ്, അന്വേഷണം ശക്തമാക്കി പൊലീസ്
Vadakara: കുഞ്ഞിപ്പള്ളിയില്‍ കട മുറിക്കുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കൊയിലാണ്ടി സ്വദേശിയുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകള്‍ പൊലീസ് ഇന്ന് ശേഖരിച്ചേക്കും. മൃതദേഹ ഭാഗങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണ്ണായകമാവുക. ജനുവരി പന്ത്രണ്ടാം തീയതിയാണ് ദേശീയ പാത നിര്‍മ്മാണത്തിനായി റോഡരുകിലെ കെട്ടിടം പൊളിക്കുന്നതിനിടെ Vadakara കുഞ്ചിപ്പള്ളിയില്‍ ഒരു വര്‍ഷമായി അടച്ചിട്ട കട മുറിക്കുള്ളില്‍ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. […]
Koduvally, സാമ്പത്തിക തർക്കം; കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റു
Koduvally: കൊടുവള്ളിയിൽ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. Koduvally സ്വദേശി സമീറിനാണ് കുത്തേറ്റത്. ചോട്ടാ നിസാർ എന്നയാളാണ് കുത്തിയത്. കുത്തേറ്റ സമീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Wayanad, ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു, ഷോക്കേറ്റ് ഡ്രൈവര്‍ക്കും യാത്രക്കാരനും ദാരുണാന്ത്യം
Wayanad: വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ ചേരം പാടിയിൽ തമിഴ്നാട് സർക്കാരിന്‍റെ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ബസ് ഡ്രൈവർ നാഗരാജ് യാത്രക്കാരനായ പാൽരാജ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാൻ നോക്കിയപ്പോൾ ഷോക്കേറ്റാണ് മരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽ […]
Koyilandy, സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് അപകടം, സ്കൂട്ടർ യാത്രിക മരിച്ചു
Koyilandy: പൂളാടിക്കുന്നിൽ സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികയായിരുന്ന സ്ത്രീ മരിച്ചു. എടക്കര ചേളന്നൂർ സ്വദേശിയായ ശ്രീലകം വീട്ടിൽ സതീദേവി (60) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് പൂളാടിക്കുന്ന് ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്. മെഡിക്കൽ കോളേജിലക്ക് പോകുന്ന KL 22 M 6417 108 ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Kodanchery, ദാറുൽ ഖൈർ സമർപ്പിച്ചു
Kodanchery: മർകസ് നോളജ് സിറ്റി ഗ്രാമ വികസന പദ്ധതിയുടെ യും എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെയും ഭാഗമായി നാലാമത്തെ ദാറുൽ ഖൈർ കോടഞ്ചേരി പാലക്കലിൽ സമർപ്പിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളഡ്ജ് സിറ്റി ഡയരക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ ഡോക്ടർ തൻവീർ ഉമർ, യൂസുഫ് നൂറാനി, മൂസ തേക്കിൽ, സലാം സുബ്ഹാനി, അബ്ബാസ് ഹാജി, മുനീർ എന്നിവർ സംബന്ധിച്ചു.
Kozhikode, കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു; എട്ട് രൂപയോളം കൂടി
Kozhikode: സംസ്ഥാനത്ത് അരി വില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയോളം വര്‍ധിച്ചു. Kozhikode വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും. ബിരിയാണിക്കുപയോഗിക്കുന്ന […]
Wayanad, പിന്നാലെ കടുവ, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തല നാരിഴക്ക്
Wayanad: ബത്തേരി, കടുവയുടെ ആക്രമണത്തിൽ നിന്ന്. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തല നാരിഴക്ക് ബൈക്ക് യാത്രക്കാരനായ സുമേഷാണ് തല നാരിഴക്ക് രക്ഷപ്പെട്ടത്. ബത്തേരി-പുൽപ്പള്ളി പാതയിൽ ചെതലയത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിന് പിന്നാലെ ഏറെ നേരം കടുവ ഓടി. മറ്റൊരു വാഹത്തിന്റെ ഹോൺ കേട്ടാണ് കടുവ വനത്തിലേക്ക് കയറിപ്പോയത്.
Wayanad, കരിങ്കൽ ക്വാറിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Wayanad: പാടിച്ചിറ 60 കവലയിലെ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇരിപ്പൂട് ബോക്കിപാടി കോള നിയിലെ ബിജു (കുള്ളൻ48) എന്ന ആളുടെ മൃത ദേഹമാണ് കണ്ടെത്തിയത്. കാട്ടുനായ്ക്ക കോളനിയിലെ ഇയാളെ ഈ മാസം 9 മുതൽ കാണാനില്ലായിരുന്നു കർണാടകയിലെ തോട്ടത്തിൽ കൂലി പണിക്ക് പോകുകയാണെന്ന് പറഞ്ഞാണ് കോളനിയിൽ നിന്ന് ഇറങ്ങിയത്. അവിവാഹിതനാണ്. അച്ഛനും അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോകും.