കാലിക്കറ്റ് NIT യിൽ വിദ്യാര്‍ത്ഥികൾക്ക് നേരെ എബിവിപി ആക്രമണം
Kozhikode: കലിക്കറ്റ് NIT യിൽ വിദ്യാർഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമ രാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ് കൈലാസ്, വൈശാഖ് എന്നീ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ദിച്ചത്. ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ചതിനെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ചതിനാണ് അഞ്ചാം വർഷ ബിടെക് വിദ്യാർഥി കൈലാസിന് മർദനമേറ്റത്. പ്രധാന ഗേറ്റിൽ ഇന്ത്യ രാമ രാജ്യമല്ലെന്ന് പലകാർഡുമേന്തി പ്രതിഷേധിച്ചതിനാണ് വൈശാഖിന് മർദിച്ചത്.
Kalpetta, പെൺ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിൽ.
Kalpetta: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതിമാർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമല നഗറിൽ താമസിക്കുന്ന കിഴക്കേ മഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജഞ്ജന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ് നൽകിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസ് ചുമത്തിയത്. കഴിഞ്ഞയാഴ്ച കൽപറ്റ പോക്സോ കോടതിയിൽ കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 […]
Thamarassery, ഓട്ടോ തൊഴിലാളികളുടെ മർദ്ദനത്തിൽ ബസ് കണ്ടക്ടർക്ക് പരിക്ക്
Thamarassery: താമരശ്ശേരി – മാനിപുരം- മുക്കം റോഡിൽ സർവീസ് നടത്തുന്ന മടവൂർ ബസ്സിലെ കണ്ടക്ടർ പുല്ലാളൂർ സ്വദേശി നിഷാലിനാണ് പരുക്കേറ്റത്. കൈയുടെ എല്ലിന് പൊട്ടേറ്റ നിഷാലിനെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ തൊഴിലാളികളായ നാലു പേരാണ് മർദ്ദിച്ചതെന്ന് നിഷാൽ പറഞ്ഞു. താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമീപം വെച്ച് ഇന്നു രാവിലെയായിരുന്നു സംഭവം.
Thamarassery, വ്യാപാരിയെ അക്രമിച്ച പ്രതി പിടിയില്‍
Thamarassery: കൂടത്തായിയിലെ വ്യാപാരി പള്ളിക്കണ്ടി ഇബ്രാഹീമിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളെ Kodanchery പോലീസ് അറസ്റ്റു ചെയ്തു. കൂടത്തായി അമ്പലക്കുന്ന് നിഷാദി(27) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൂടെയുണ്ടായിരുന്ന കൂടത്തായി അമ്പലമുക്ക് മുത്തു എന്ന ദിൽഷാദി(28)നെ പിടികിട്ടിയില്ല. ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കോടഞ്ചേരി ഇൻസ്പെക്ടർ കെ.പി. പ്രവീൺകുമാർ, സബ് ഇൻസ്പെക്ടർ കെ. ജിതിൻവാസ്, സി.പി.ഒ.മാരായ ഷനിൽ കുമാർ, നിതിൻ തോമസ്, അഭിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയായ നിഷാദിനെ അറസ്റ്റു ചെയ്തത്.
Vadakara, അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച സംഭവം;ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
Vadakara: തിരുവള്ളൂർ മഹാ ശിവ ക്ഷേത്രത്തിനു സമീപം യുവതിയെയും രണ്ടു മക്കളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്. മക്കളെയും കൊണ്ട് അഖില കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ആത്മഹത്യ കുറിപ്പ് കിണറ്റിൻ കരയിൽ നിന്ന് കണ്ടെടുത്തു. ഭർത്താവ് നിധീഷ് ശനിയാഴ്ച രാത്രി പാനൂരിൽ പൂജയ്ക്കായി പോയതായിരുന്നു. ഞായറാഴ്ച രാവിലെ അഖിലയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉച്ചയ്ക്ക് 12.30-ഓടെയാണ് നിധീഷ് […]
Koyilandy, ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്
Kozhikode: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. Koyilandy വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആറു മണിക്കൂറായി ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ണൂരിൽ നിന്നടക്കമുള്ള എലിഫന്റ് സ്ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇന്നലെ അർധ രാത്രിയോടെയാണ് ആന ഇടയുന്നത്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന […]
Malappuram, മുഈനലി തങ്ങൾക്ക് ഭീഷണി സന്ദേശം; പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരായി
Malappuram: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്ക് വധ ഭീഷണി സന്ദേശം അയച്ച പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. സംഭവത്തിൽ പ്രതിയായ റാഫി പുതിയ കടവിനെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. പാണക്കാട് മുഈനലി തങ്ങളെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. പ്രതിയുടെ പേര് സഹിതമാണ് മുഈനലി തങ്ങൾ പൊലീസിൽ പരാതിപ്പെട്ടത്. ഐപിസി 153, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. […]
Kozhikode, വിദ്വേഷത്തിനും ദുർ ഭരണത്തിനുമെതിരെ.. പ്രതിഷേധക്കടലായി യൂത്ത് ലീഗിന്‍റെ മഹാറാലി
Kozhikode: രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തു പാകുന്ന സംഘ് പരിവാറിനും കേരളത്തിലെ ഇടത് ദുർ ഭരണത്തിനുമെതിരെ പ്രതിഷേധക്കടലായി മുസ്‌ലിം യൂത്ത് ലീഗിന്‍റെ മഹാറാലി. മഹാറാലികൾ ഏറെക്കണ്ട നഗരത്തിന്‍റെ സമര പാതകളിൽ നിന്ന് വ്യത്യസ്തമായി സ്വപ്ന നഗരിയിൽ നിന്ന് തുടങ്ങി മൂന്ന് കിലോ മീറ്റർ ചുറ്റി സഞ്ചരിച്ച റാലി കടപ്പുറത്ത് സമാപിച്ചു. ഹരിത പതാകയേന്തി ആയിരക്കണക്കിന് യുവാക്കൾ അണി നിരന്ന മാർച്ച് യൂത്ത് ലീഗിന്‍റെ ശക്തി പ്രകടനം കൂടിയായി. വൈകീട്ട് 4.15ന് സ്വപ്ന നഗരിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആറു […]