Omassery, വി. കെ.കോയാലി നിര്യാതനായി
Omassery: വി. കെ.കോയാലി (75) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ആമിന. മക്കൾ: അബ്ദുൽ ഗഫൂർ ( ഖത്തർ), മുനീർ, സമീർ, റംല, ഖമറുന്നീസ, സലീമ. മരുമക്കൾ : സുബൈർ തെച്ച്യാട്, നവാസ് പുല്ലൂരാം പാറ, നൗഷാദ് മുക്കം, തസ്ലി, ശബ്ന, നിഹാന. മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 8.30 ന് ഓമശ്ശേരി ടൗൺ സലഫീ മസ്ജിദിൽ.
Thiruvambady, പൊന്നാങ്കയം, പരിയാത്ത് തങ്കപ്പൻ നിര്യാതനായി
Thiruvambady: പൊന്നാങ്കയത്ത് വ്യാപാരിയായിരുന്ന പരിയാത്ത് തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജയ, റെജി, ഷീബ, രജനി. മരുമക്കൾ: സുധാകരൻ കുനിയിടതുചാലിൽ (അത്തിപ്പാറ), പ്രകാശ് വെട്ടുകല്ലുംമാക്കൽ, (തമ്പലമണ്ണ), അഭിലാഷ് (കൊല്ലം). സംസ്കാരം ഇന്ന് (25-01-2024-വ്യാഴം) വൈകുന്നരം 03:00- മണിക്ക് കുട്ടൻ തറപ്പേൽ ശശിയുടെ ആനക്കാം പൊയിലിലെ വീട്ടു വളപ്പിൽ.
Thiruvambady, തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു.
Thiruvambady: പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) തെങ്ങിൽ നിന്ന് വീണു മരിച്ചു. കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ മിഷ്യൻ തകരാറായി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു മരണം. സംസ്കാരം ഇന്ന് വൈകുന്നേരം 05:00-ന് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ്, പ്രതീഷ് പ്രസീത. മരുമക്കൾ: ധന്യ, നിത്യ, സിബിൻ (കോവൂർ).
Wayanad, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
Wayanad: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും പിടിയിൽ. കൂളിവയൽ കുന്നേൽ വീട്ടിൽ ബാദുഷ (28), സഹോദരൻ നിസാമുദ്ദീൻ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്സോ കേസിൽ പത്തു വർഷം ശിക്ഷ വിധിക്കപ്പെട്ടിരുന്നു. കൂളിവയൽ സ്വദേശിയായ തെൽഹത്തിന്റെ പരാതിയിലാണ് ഇരുവരും വധ ശ്രമത്തിന് വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ എട്ടാം തീയതി ഇരുവരും ചേർന്ന് തെൽഹത്തിനെ കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ ഇയാളുടെ വലതു കൈക്ക് പൊട്ടലുണ്ടായി. ആക്രമണത്തിനിടെ തലക്കേറ്റ പ്രഹരത്തെ തുടർന്ന് […]
Meppadi, പിഞ്ചു കുഞ്ഞിന്റെ വയറ്റിൽ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തു
Meppadi: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെൺ കുട്ടിയുടെ വയറ്റിൽ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറു വേദനയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാണിച്ച കുട്ടിയുടെ എക്സ് റേ യിലൂടെയാണ് വയറ്റിനുള്ളിൽ പിന്ന് ഉണ്ടെന്ന് മനസ്സിലായത്. തുടർന്ന് ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.ശ്രീനിവാസ് എൻഡോസ്കോപ്പിയിലൂടെ അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. അരുൺ അരവിന്ദ്, ഡോ. റൂബി പർവീൺ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ അനസ്തെഷ്യ നൽകികൊണ്ടായിരുന്നു […]
Bathery, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്: ഏഴ് വര്‍ഷം കഠിന തടവും പിഴയും
Bathery: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോ (37) യെയാണ് Bathery ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്‌സോ നിയമ പ്രകാരവും, മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും […]
Kattippara, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രേംജി ജെയിംസ് ചുമതലയേറ്റു
Kattippara: മുസ്ലിം ലീഗിലെ മുഹമ്മദ് മോയത്ത് മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയി പ്രേംജി ജെയിംസിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ സത്യ പ്രതിജ്ഞ ചടങ്ങ് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ അരവിന്ദൻ (താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജൗഹർ പൂമംഗലം (നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), അലക്സ് ചെമ്പകശ്ശേരി […]
Perambra, ആത്മഹത്യ ചെയ്ത ഭിന്ന ശേഷിക്കാരന്റെ മൃത ദേഹം സംസ്കരിച്ചു
Perambra: ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഭിന്ന ശേഷിക്കാരന്റെ മൃതദേഹം സംസ്കരിച്ചു. മുതുകാട് ക്രിസ്തു രാജ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. ജോസഫിന്റെ മൃത ദേഹവുമായി കോൺഗ്രസ് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാർദ്ധക്യ പെൻഷൻ മുടങ്ങിയതോടെ ജോസഫ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. എന്നും ഇക്കാര്യങ്ങൾ അധികൃതരെ കൃത്യമായി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് അംഗം ജിതേഷ് പറയുന്നു. ജോസഫിന്റെത് സർക്കാർ സ്പോൺസർഡ് […]
റോഡ് വികസനത്തിന്റെ ഭാഗമായി Balussery – Kozhikode റോഡ് വേങ്ങേരി ജംക്ഷൻ ഇന്ന് അടക്കും
Kozhikode: ദേശിയ പാത 66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംക്ഷനിൽ വെഹിക്കിൾ ഓവർപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് Balussery – Kozhikode റോഡ് വേങ്ങേരി ജംക്ഷൻ നാളെ മുതൽ അടച്ചിടും. ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തു നിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർ പന്തൽ- മാവിളിക്കടവ്- കൃഷ്ണൻ നായർ റോഡ് വഴി കാരപ്പറമ്പ് കോഴിക്കോട്ടേക്കു പോകണം. കോഴിക്കോട്ടു നിന്നു ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിക്കാംകുളം- തടമ്പാട്ടുതാഴം- വേങ്ങേരി മാർക്കറ്റ് ജംക്ഷൻ വേങ്ങേരി കയറ്റം […]
Thamarassery, കാറുകൾ ഇടിച്ചു തകർത്ത് നിർത്താതെ പോയ പിക്കപ്പ് വാൻ നാട്ടുകാർ പിൻ തുടർന്ന് പിടികൂടി.
Thamarassery: പുല്ലാഞ്ഞിമേട് കാറുകളിൽ തട്ടി നിർത്താതെ പോയ പിക്കപ്പ് വാൻ നാട്ടുകാർ പിൻ തുടർന്ന് പിടികൂടി. പുല്ലാഞ്ഞിമേട് അച്ചൂസ് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട ഹോട്ടൽ ഉടമയുടെ കാർ ഇടിച്ചു തകർത്ത ശേഷം ദേശീയ പാതയിലൂടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. തുടർന്ന് നിർത്താതെ വയനാട് ഭാഗത്തേക്ക് പോയ പിക്കപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോകുകയായിരുന്ന വണ്ടൂർ സ്വദേശിയായ റഹ്മത്തിൻ്റെ കാറിൽ കുട്ടികളടക്കം ഏഴുപേർ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പിക്കപ്പ് […]
Bathery, മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലഹരി വസ്തുക്കൾ കടത്തിയ യുവാവ് അറസ്റ്റിൽ
Bathery: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടയിൽ 14 ഗ്രാം മെത്താഫൈറ്റമിൻ, 5 ഗ്രാം കഞ്ചാവ് എന്നീ ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മാനിപുരം അരി പൊയിൽ വീട്ടിൽ ഹബീബ് റഹ്‌മാൻ (22) ആണ് അറസ്റ്റിലായത്. പ്രതിയെ തുടർ നടപടികൾക്കായി ബത്തേരി റേയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ശശി കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, പ്രിവൻ്റീവ് ഓഫീസർ […]