Nadapuram, വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അറുപത്തൊന്ന് കാരന് 111 വര്‍ഷം കഠിന തടവ്
Nadapuram: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശി അബ്ദുള്‍ നാസറിനെയാണ് (62) പോക്സോ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്. 2021 ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ കുട്ടിയെ ബലമായി പിടിച്ച് മുറിയിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് […]
Mananthavady, കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Mananthavady: തോൽപ്പെട്ടിയിൽ നരിക്കല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലക്ഷ്മണൻ (55) ആണ് മരിച്ചത്. കാപ്പിത്തോട്ടത്തിൽ ആണ് സംഭവം. രണ്ടു ദിവസം മുമ്പ് കാണാതായ ഇയാൾ തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Thamarassery, സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു
Thamarassery: താമരശ്ശേരിക്ക് സമീപം വാവാട് ഇരുമോത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധികർ മരിച്ചു. ഇരുമോത്ത് പുലിക്കുഴിയിൽ കാസിമാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ച എളേറ്റിൽ വട്ടോളി കണ്ണൻ കുന്നുമ്മൽ അംലത് പരുക്കേറ്റ് ചികിത്സയിലാണ്.
Vadakara, ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ നഷ്ട പരിഹാരം നൽകാൻ വിധി
Vadakara: ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ വാഹനമോടിച്ച യുവാവ് 71,49,400 രൂപ 9 ശതമാനം പലിശ സഹിതം നൽകാൻ കോടതി വിധി. വടകര ബാറിലെ അഭിഭാഷകൻ മണിയൂർ മന്തരത്തൂർ ശ്രീഹരിയിൽ കുന്നാര പൊയിൽ മീത്തൽ കെ.എം പ്രേമൻ (42) ബൈക്കിടിച്ച് മരിച്ച കേസിൽ വടകര എം.എ.സി.ടി ജഡ്ജ് കെ രാമ കൃഷ്ണന്റേതാണ് വിധി. മണിയൂർ മുതുവന വാഴയിൽ വി ശ്രീരൂപാണ് നഷ്ട പരിഹാരം നൽകേണ്ടത്. നോട്ടറി പബ്ലിക് ആൻഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജംഗ്ഷനിൽ വച്ച് […]
Vadakara, രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു.
Vadakara: വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ-ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഛർദിയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kattippara, അക്ഷരചെപ്പ് ശിൽപ്പ ശാലക്ക് തുടക്കം കുറിച്ചു
Kattippara: മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിൽ അക്ഷര ചെപ്പ് ശില്പശാല ആരംഭിച്ചു. അക്കാദമിക നിലവാരം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രത്യേക പരിശീലനം ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. നാലാം ക്ലാസ്സ് കഴിഞ്ഞു പോകുന്ന കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എഴുത്തിലും വായനയിലും മികച്ച വിജയം നേടുക എന്നതാണ് അക്ഷര ചെപ്പിന്റ പ്രധാന ഉദ്ദേശം. എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കായി ഓരോ വിഷയങ്ങൾക്കും പ്രത്യേക പരിശീലനങ്ങൾ ഈ പദ്ധതി പ്രകാരം നൽകിവരുന്നു. ഭാഷയിലെ സ്വതന്ത്ര രചന പ്രോത്സാഹിപ്പിക്കുക, […]
Thamarassery, ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
Thamarassery: കോരങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കോരങ്ങാട് സ്വദേശി സുരേഷ് (42) ആണ് മരണപ്പെട്ടത്. സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം
Thiruvambady, കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും: തിരുവമ്പാടി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
Thiruvambady: അയല്‍വാസിയെ മര്‍ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ട പരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥ് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. കൂടരഞ്ഞി […]
Thamarassery, മൊടേരുകുന്നുമ്മൽ ആയിഷ നിര്യാതയായി
Thamarassery: തച്ചംപൊയിൽ, മൊടേരുകുന്നുമ്മൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ(കുട്ടിച്ചാച്ചി )(73)നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (കുവൈറ്റ് ), ഫാത്തിമ തിയ്യരുതൊടുക, സഫിയ പറശ്ശേരി മണ്ണിൽകടവ്. മരുമക്കൾ: ഇബ്രാഹിം തിയ്യരുതൊടുക, അബ്ദുൽ റസാഖ് പറശ്ശേരി മണ്ണിൽകടവ്, സാജിത ചാലക്കര. മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ