Kunnamangalam, മുക്കം അഗ്നി ശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി
Kunnamangalam: അഗ്നി ശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. Mukkam ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ. ഷിംജുവിനെയും അമ്മയെയും ആണ് Kunnamangalam പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങി മരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ്. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു. മരണ കാരണം വ്യക്തമല്ല.
Kattippara, സചിത്ര സംയുക്ത ഡയറി “കിളിക്കൊഞ്ചൽ” സ്കൂൾ തല പ്രകാശനം നടത്തി
Kattippara: സചിത്ര സംയുക്ത ഡയറി കിളികൊഞ്ചൽ സ്കൂൾ തല പ്രകാശനം നടത്തി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ. കുട്ടികളിലെ മാതൃഭാഷാ പഠനം എളുപ്പമാക്കുന്നതിനും അനുദിന ജീവിതത്തിലെ സംഭവങ്ങൾ താങ്കളുടേതായ ശൈലിയിൽ പകർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി 1,2 ക്ലാസുകളിൽ നടത്തുന്ന പഠന പ്രവർത്തനമാണ് സചിത്ര സംയുക്ത ഡയറി. കുന്ദമംഗലം ബി ആർ സി ട്രെയിനർ അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ സി […]
Engapuzha, MGM ഹയർ സെക്കൻഡറി സ്കൂളിലെ സപ്തതി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.
Engapuzha: എം .ജി .എം. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച സപ്തതി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം എം.കെ. രാഘവൻ എംപി നിർവഹിച്ചു. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലബാർ ഭദ്രാസനാധിപൻ ഗീ വർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. 3 നിലകളിലായി 18 മുറികളോടു കൂടിയ കെട്ടിടം മാനേജ്മെൻ്റിൻ്റെ സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത് ഹയർ സെക്കൻഡറി വിഭാഗത്തിലെ നവീകരിച്ച […]
Perambra, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, അറസ്റ്റ് ചെയ്യാതെ പൊലീസ്
Perambra: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അതേസമയം പോക്സോ ചുമത്തി കേസെടുത്തിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ് എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം 17ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തിയ കാര്യം ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ഹെല്‍പ്പ് […]
Thamarassery, റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു: യുവാവിന് ഗുരുതര പരിക്ക്
Thamarassery: കോരങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോരങ്ങാട് സ്വദേശി സുരേഷ് ( 42 ) നാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kalpetta, ഏഴു വയസുകാരിക്കെതിരായ ലൈംഗികാതിക്രമം; ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും
Kalpetta: ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും ശിക്ഷ. ബംഗാള്‍, സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂറിനെ (22) ആണ് കല്‍പറ്റ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍ കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ചില്‍ മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയും സഹോദരിയും രാവിലെ സ്‌കൂളിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് പ്രതി കുട്ടിയെ പിടിച്ച് കൊണ്ടുപോയി ലൈംഗികാതിക്രമം […]
Thamarassery, വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി
Thamarassery: താമരശ്ശേരിയില്‍ വീണ്ടും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. താമരശ്ശേരി കെടവൂരിലാണ് ഇരുട്ടിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. Thamarassery ടൗണിന് സമീപം കെടവൂരിലാണ് സംഭവം നടന്നത്. റിട്ടയേഡ് ഫയര്‍ ഓഫിസര്‍ കെ പി ജയപ്രകാശിന്റെ ഉടമസ്ഥതയില്‍ ഉള്ള കൃഷിയിടത്തിലെ 42 കവുങ്ങ്, 13 തെങ്ങിന്‍ തൈ, മൂന്ന് ജാതി എന്നിവയാണ് പിഴുതെറിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ജയപ്രകാശിന്റേയും മറ്റും കവുങ്ങ്, കുലക്കാറായ തെങ്, റബൂട്ടാന്‍ തുടങ്ങിയവ വെട്ടി നശിപ്പിച്ചിരുന്നു. ഇതേ പറമ്പിലും സമീപത്തും ആണ് അന്ന് […]
Thamarassery, റിഫാന ഷെറിന് ബ്രൈറ്റ് കൂടത്തായിയുടെ അനുമോദനം
Thamarassery: മുഖ്യ മന്ത്രിയുടെ 2023ലെ സ്റ്റുഡൻസ് എക്സലൻ്റ് അവാർഡ് നേടിയി കൂടത്തായ് ഒറ്റപ്പിലാക്കിൽ അയ്യൂബിയുടെ മകൾ റിഫാന ഷെറിനെ കൂടത്തായ് IDC യുടെ വിദ്യാഭ്യാസ വിഭാഗമായ “ബ്രൈറ്റ്’ അനുമോദിച്ചു. IDC ചെയർമാൻ എ.കെ. കാതിരി ഹാജി മെമൻ്റോ കൈമാറി. ബ്രൈറ്റ് രക്ഷാധികാരി എ.കെ.അബ്ബാസ്, ചെയർമാൻ പി.പി. കോയക്കുട്ടി മാസ്റ്റർ, ജനറൽ കൺവീനർ എം.ടി. മുഹമ്മദ് മാസ്റ്റർ, എ.കെ. ഹംസ , പി.പി. കുഞ്ഞയമ്മദ്, എ.കെ. മൊയ്തീൻ കുട്ടി, റഫീഖ് കൂടത്തായ് തുടങ്ങിയവർ സംബന്ധിച്ചു.
Koduvally, നെല്ലാംകണ്ടി കുടിലട്ടുമ്മൽ ബീരാൻ കുട്ടി നിര്യതനായി
Koduvally: നെല്ലാംകണ്ടി കുടിലട്ടുമ്മൽ ബീരാൻ കുട്ടി( 57)നിര്യതനായി. മക്കൾ:സാജിർ,ജാബിർ( ബഹ്‌റൈൻ), സജ്‌ന മരുമകൻ മുജീബ് ആനപ്പാറ ഭാര്യ: ജമീല മയ്യിത്ത് നമസ്കാരം 4.30 ന് ഉരുളിക്കുന്നു ജുമാ മസ്ജിദിൽ.
Koduvally, പറമ്പത്ത് കാവ് വയപ്പുറത്ത് വി.പി.മുഹമ്മദ് നിര്യാതനായി
Koduvally: പറമ്പത്ത്കാവ് വയപ്പുറത്ത് വി.പി.മുഹമ്മദ് (82) നിര്യാതനായി. ഭാര്യ:പരേതയായ നഫീസ. മക്കൾ: ഖൈറുന്നിസ (അധ്യാപിക GMUP സ്കൂൾ വെള്ളമുണ്ട, മെഹറുന്നിസ ( ചേന്നമംഗലൂർ), റഹ്മത്തുള്ള(UAE), കമറുന്നിസ(ബത്തേരി ), മുഹമ്മദ് ബഷീർ (ഖത്തർ ), ബദറുന്നിസ(കരുവൻപൊയിൽ). മരുമക്കൾ: മുഹമ്മദലി മാസ്റ്റർ ( പൈങ്ങോട്ടായി), മൊയ്തീൻ കുട്ടി( ചേന്നമംഗല്ലൂർ ), നിസാർ (UAE), ഹബീബ്(സൗദി അറേബ്യ). ജസീല (ബത്തേരി ), സഫ (പൂനൂർ). സഹോദരന്മാർ: പരേതരായ വി.പി ഇസ്മായിൽ ഹാജി, അബൂബക്കർ, കദീജ, കുഞ്ഞിപ്പാത്തുമ്മ.
Thamarassery, അറസ്റ്റിലായ വ്യാജ സിദ്ധൻ്റെ ദൃശം പകർത്തുന്നത് ഗുണ്ടകൾ തടസ്സപ്പെടുത്തി
Thamarassery: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈഗിംകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്ത ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അൻവർ സാദത്തിനെ കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പ് Thamarassery താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി പുറത്തിറക്കുന്ന സമയത്ത് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകൻ മജീദ് താമരശ്ശേരിയെയാണ് തടസ്സപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങൾ പകർത്തുന്നത് ഗുണ്ടകളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല, എന്നാൽ പോലീസ് വാഹനത്തിലേക്ക് പ്രതിയെ കയറ്റുന്ന ദൃശ്യം പകർത്തുമ്പോഴാണ് ക്യാമറക്ക് മുന്നിൽ മറഞ്ഞു […]
Wayanad, കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
Wayanad: വയനാട്ടിലെ പുല്‍പള്ളിയില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത്തിനാണ് (14) പരിക്കേറ്റത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഗുതുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരി കുന്നിലെ സുഹൃത്തുക്കള്‍ക്കൊപ്പം ശരത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി […]