Narikkuni, അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും
Narikkuni: കളിക്കുന്നതിനിടയിൽ എടുത്തു കൊണ്ടു പോയി അഞ്ചു വയസ്സുള്ള പെൺ കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിന തടവും 2,80,000 പിഴയും ശിക്ഷ. Narikkuni വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിന തടവും പിഴയും വിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽ നിന്ന് 200000 രൂപ പെൺ കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ […]
Mananthavady, നാട്ടിലിറങ്ങിയ കാട്ടാനയെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പിന്റെ ഉത്തരവ്.
Mananthavady: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പിന്റെ ഉത്തരവ്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്കു തുരത്താൻ ശ്രമിക്കണമെന്നാണു നിർദേശം. ഇതു വിജയിച്ചില്ലെങ്കിൽ മയക്കു വെടി വച്ചു പിടികൂടി ബന്ദിപൂർ വനത്തിൽ തുറന്നു വിടാനും ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ് ആണ് ഉത്തരവിറക്കിയത്. ആനയെ സുരക്ഷിതമായി കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്കു തുരത്താൻ ശ്രമിക്കണം. ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടി വച്ചു പിടികൂടണം. അധികം സമ്മർദം നൽകാതെ എത്രയും വേഗത്തിൽ […]
Thamarassery, വേലായുധൻ (കേളു Rtd BSNL) നിര്യാതനായി
Thamarassery: പരപ്പൻപൊയിൽ കരുപാറമ്മൽ വി. പി. വേലായുധൻ ( കേളു – 61 Rtd BSNL ) നിര്യാതനായി.ഭാര്യ :പ്രേമ ചെമ്പനോട. മക്കൾ :പരേതനായ വിപിൻ, വിപിഷ, മരുമകൻ: ശ്രീജേഷ് കുളംബസാർ. സഹോദരങ്ങൾ: ചന്ദ്രൻ, സുലോചന. സഞ്ചയനം വെള്ളിയാഴ്ച .
Mukkam, അന്നമ്മ നിര്യാതയായി.
Mukkam: തോട്ടുമുക്കം, കള്ളികാട്ടിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ (73) നിര്യാതയായി. തോട്ടുമുക്കം ചെങ്ങളം തകിടിയിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഡോളി, ബെന്നി, സജി. പരേതനായ ബിജു. മരുമക്കൾ: ജോസ് നെല്ലിവിളയിൽ തോട്ടു മുക്കം, ജൂലി പുലയൻ പറമ്പിൽ പുല്ലൂരാംപാറ, അനി പനച്ചിയിൽ പെരുംമ്പൂള. സംസ്കാരം: നാളെ 03/02/2024, രാവിലെ 10 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടു മുക്കം.
Thamarassery, നാട്ടുകാർക്ക് കൗതുകമായി കൗതുകമായി ഹെലികോപ്റ്റർ
Thamarassery: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. Thamarassery ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഇന്ന് ഉച്ചയോടെ ഹെലികോപ്റ്റർ പറന്നിറങ്ങിയത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ഗ്രൗണ്ടിൽ നിർത്തിയ ഹെലികോപ്റ്റർ കാണാൻ എത്തി. നമ്മുടെ ഗ്രൗണ്ടിൽ പറന്നെത്തിയ ഹെലികോപ്റ്റർ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല. അധ്യാപകരും കുട്ടികളും നാട്ടുകാരും സെൽഫിയിൽ മുഴുകി. ഹെലികോപ്റ്റർ പറന്നു ഉയരും മുമ്പേ പോലീസും സുരക്ഷാ ജീവനക്കാരും ഗ്രൗണ്ടിൽ […]
Kattippara, ഹോളി ഫാമിലി ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കമായി
Kattippara: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കം കുറിച്ചു. ഫുട്ബോൾ പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി നിർവഹിച്ചു. ഫുട്ബോൾ ടീമുകൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ.യു ആശംസകൾ നേർന്നു. സ്കൂളിലെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ 5 ടീമുകളായി തിരിച്ചു. മൊറോക്കോ എഫ്.സി, മിറാക്കിൾ എഫ് സി, തമ്പിസ് എഫ്.സി, ലെജെൻ്റ്സ് എഫ്.സി, ഈഗിൾ എഫ്.സി എന്നിങ്ങനെ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ആവേശകരമായ ഇന്നത്തെ ഉദ്ഘാടന മത്സരത്തിൽ […]
Mukkam, എൻഐടിയിൽ പ്രതിഷേധം, സംഘർഷം
Kozhikode: Mukkam എൻ ഐ ടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു. വിദ്യാർത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. വിവിധ വിദ്യാർഥി സംഘടനകൾ എൻ ഐ ടിയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായ സംഘർഷമുണ്ടായിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ ഐ ടി ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി എന്ന ക്ലബ്ബാണ് കഴിഞ്ഞ മാസം 22 ന് ഇന്ത്യയുടെ […]
Vavad: പെയക്കണ്ടിയിൽ അബു നിര്യാതനായി
Vavad: പെയക്കണ്ടിയിൽ അബു(ഡ്രൈവർ) 89 നിര്യാതനായി ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറസാഖ്, അബ്ദുനാസർ, അബ്ദുൽ അസീസ് (അസ്സി), സുബൈദ, റംല, സക്കീന, അൻവർ(സൗദി), സൽമ, നസീമ. മരുമക്കൾ: അബ്ദുൽ മജീദ് മാനിപുരം, പരേതനായ അബ്ദുൽ നാസർ കൊടുവള്ളി, അബ്ദുൽ മജീദ് മേടോത്ത്, നസീം വെളിമണ്ണ, ബഷീർ പോർങ്ങോട്ടൂർ, മൈമൂന, മുനീറ, സൽമ, ഫാത്തിമ സുഹ്റ. മയ്യത്ത് നിസ്കാരം 11.30 ന് Vavad ജുമാ മസ്ജിദിൽ
Koyilandy, ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കുത്തി തുറന്നു; തുടര്‍ക്കഥയായി മോഷണം
Koyilandy: പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഭണ്ഡാരം തുററക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് വടി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. നടപ്പന്തലിനകത്തുള്ള പ്രധാന ഭണ്ഡാരത്തിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെ ക്ഷേത്ര ജീവനക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നോട്ടുകള്‍ എടുത്ത ശേഷം നാണയത്തുട്ടുകള്‍ ഭണ്ഡാരത്തില്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. എത്ര തുക നഷ്ടമായെന്ന് കണക്കാക്കാനായിട്ടില്ല. മണ്ഡല കാലത്തോടനുബന്ധിച്ച് നിരവധി പേര്‍ ക്ഷേത്രത്തില്‍ കാണിക്ക സമര്‍പ്പിച്ചിരുന്നു. ക്ഷേത്രത്തിന്റ വടക്ക് ഭാഗത്ത് നിന്നാണ് ഭണ്ഡാരം […]
Mananthavady, ഭീതി പരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ
Mananthavady: എടവക പഞ്ചായത്തിലെ പായോട് കാട്ടാനയിറങ്ങി ഭീതി വിതയ്ക്കുന്നു. വനമില്ലാത്ത പഞ്ചായത്തില്‍ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാര്‍ പറയുന്നു. വന പാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശ വാസികള്‍ ജാഗ്രത പാലിക്കുക. തലപ്പുഴ ഭാഗത്ത് നിന്നും വന്ന കാട്ടാനയാണിതെന്ന് സൂചനയുണ്ട്. തലപ്പുഴ എസ് വളവിലും പിന്നീട് ചൂട്ടക്കടവ് ഭാഗത്തും കാട്ടാനയെ കണ്ടിരുന്നു. നിലവില്‍ ( 7.30 am) ശ്മശാന കുന്നില്‍ നിന്നും ചാമാടി- പാണ്ടിക്കടവ് ഭാഗത്തേക്കോ തിരികെ പായോട് ഭാഗത്തേക്കോ വരാന്‍ സാധ്യതയുണ്ട്. […]