Poonoor, ചളിക്കോട് കാർ മരത്തിലിടിച്ച് 3 പേർക്ക് പരിക്ക്
Poonoor: ചളിക്കോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 3പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വിവാഹ സൽക്കാരത്തിന് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. നരിക്കുനിയിൽ നിന്ന് എത്തിയ ഫാർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്ത് എത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thamarassery, പള്ളിപ്പുറം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
Thamarassery: പള്ളിപ്പുറം (ചാലക്കര) ജി എം യു പി സ്കൂളിൽ ഒപ്പം 2024 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ തേൻമൊഴി സംയുക്ത ഡയറിയുടെ പ്രകാശനം നടന്നു. യു പി വിദ്യാർഥികളുടെ ആർട്ടെ മിസ് സയൻസ് ഫെസ്റ്റ് ഉദ്ഘാടനവും നടത്തി. പെൺ കുട്ടികൾക്കായുള്ള കളരി പരിശീലനമായ കരുത്തിൻ്റെ ഉദ്ഘാടനവും നടന്നു. ബി.ആർ.സി ട്രെയിനർ അബ്ദുൽ അഷ്റഫ് ഒപ്പം 2024 വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എം.സി […]
Kunnamangalam, മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
Kunnamangalam: അലകടലായി അണികൾ സാവേശം ഒഴുകിയപ്പോൾ ആദർശ പ്രസ്ഥാനത്തിന്റെ ആസ്ഥാന നഗരിയിൽ അത് മറ്റൊരു ചരിത്രമായി. മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. വൈകിട്ട് മൂന്ന് മുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് സുന്നി സംഘ കുടുംബം മർകസ് ലക്ഷ്യമാക്കി അണമുറിയാതെ നീങ്ങുകയായിരുന്നു. അഞ്ചോടെ മർകസും പരിസരവും ജന നിബിഡമായി. രാജ്യത്തിനകത്തും പുറത്തുമുള്ള സാദാത്തുക്കളും പണ്ഡിത ശ്രേഷ്ഠരും സമാപന സംഗമത്തിൽ സ്നേഹ സാന്നിധ്യമായി. സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം […]
Thamarassery, ഗ്രാമപഞ്ചായത്ത് കോരങ്ങാട് മൂന്നാംതോട് പാറമ്മൽ റോഡ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു
Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം തോട് പാറമ്മൽ റോഡിന് എം കെ രാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആണ് തുക അനുവധിച്ചത്. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, എം ടി അയ്യൂബ് ഖാൻ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) വാർഡ് മെമ്പർ ഫസീല ഹബീബ്, വാർഡ് വികസന സമിതി കൺവീനർ ഹബീബ് റഹ്മാൻ, ബാബു ആനന്ദ്, റസാക്ക് ഹാജി, രാജേഷ് കോരങ്ങാട്, തുടങ്ങി രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും […]
Vadakara, വടകര താലൂക്ക് ഓഫീസ് തീവെപ്പുകേസ് ഹൈദരാബാദ് സ്വദേശിയെ വെറുതേ വിട്ടു
Vadakara: വടകര താലൂക്ക് ഓഫീസ് തീവെപ്പുകേസിൽ ഹൈദരാബാദ് സ്വദേശിയെ വടകര അസിസ്റ്റൻറ് സെഷൻസ് കോടതി വെറുതേവിട്ടു. മുർഷിദാബാദ് വിവേക് നഗർ മെഗാമാർട് ലൈനിൽ ചിക്കടപ്പള്ളി നാരായൺ സതീഷിനെ(40)യാണ് ജഡ്ജി ജോജി തോമസ് കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടത്. ഇതോടൊപ്പം വടകര ദേശീയ പാതാ ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫീസ്, ഡി.ഇ.ഒ. ഓഫീസ് എന്നിവിടങ്ങളിലെ ശൗചാലയങ്ങളിൽ തീവെച്ച കേസിലും എടോടിയിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ തീയിട്ട കേസിലും ഇയാളെ വെറുതേവിട്ടു.
Kunnamangalam, കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം
Kunnamangalam: കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ ആണ് മരിച്ചത്. കൂടത്തായിയിലെ മകളുടെ വീട്ടിൽ വെച്ച് വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Mukkam, കെ സി ഇ യു തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
Mukkam: 2024 ഫെബ്രുവരി 3 : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. Mukkam സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി ഐ ടുയു സംസ്ഥാന കമ്മിറ്റിയംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി പി മുരളീധരൻ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ […]
Koyilandy, വെളിച്ചെണ്ണ മില്ലിന് തീ പിടിച്ചു
Koyilandy: കീഴരിയൂര്‍ പാലായിയില്‍ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഇന്ന് രാവിലെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തുകയും 6.30 ഓടെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. പാലായി സ്വദേശി സലാം ആണ് മില്ലുടമ. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായാണ് വിവരം. മില്ലിന് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. തൊട്ടടുത്തുള്ള കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് തീ പടരാതിരുന്നത് നാശ നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു.
Adivaram, പൊട്ടിക്കൈ ട്രാൻസ്‌ഫോമർ മുക്ക് റോഡ് ശോചിനീയാവസ്ഥ; MLA ക്ക് നിവേദനം നൽകി
Adivaram: പുതുപ്പാടി പഞ്ചായത്ത് നാലാം വാർഡിൽ പെട്ട പൊട്ടിക്കൈ ട്രാൻസ്‌ഫോമർ മുക്ക് മുതൽ ഇടുക്കി മുക്ക് വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ ശോചിനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കമ്മറ്റി MLA ക്ക് നിവേദനം നൽകി പത്ത് വർഷമായി ഈ റോഡിൽ കാര്യമായ വികസനമൊന്നും നടന്നിട്ടില്ല എന്നത് MLA യുടെ ശ്രദ്ധയിൽ പെടുത്തി. നിരവധി സ്കൂൾ ബസ്സുകളും, ലൈൻ ബസ് ബസ്സുകളും, ചുരം ബൈപാസ് ബദൽ മാർഗം, മറ്റു വാർഡുകൾ ബന്ധിപ്പിക്കുന്ന, കൂടുതൽ ജന വാസമുള്ളതുമായ പൊതു റോഡാണ്. 10 […]